പൂനെ: എയര്‍ഹോസ്റ്റസിനെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത കേസില്‍ 28കാരന്‍ പിടിയില്‍. കഴിഞ്ഞ ശനിയാഴ്ച പിംപ്രി ചിഞ്ച്‌വാഡിലാണ് സംഭവം നടന്നത്. ഇയാൾക്കെതിരെ പൂനെയിലെ വക്കാദ് പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവരും ഒരു ഓൺലൈൻ ഡേറ്റിംഗ് ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട ശേഷം കണ്ടുമുട്ടുകയായിരുന്നുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ നിര്‍ബന്ധിച്ച് പെണ്‍കുട്ടിയെ കൊണ്ട് ഇയാള്‍ മദ്യം കുടിപ്പിച്ചതായും അയാളുടെ താമസസ്ഥലത്ത് കൊണ്ട് പോയി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. സംഭവത്തെതുടര്‍ന്ന് പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു.