പൂനെ: കൊവിഷീൽഡ് വാക്‌സിനുമായുള്ള ആദ്യ വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് വാക്‌സിൻ വഹിച്ചു കൊണ്ടുള്ള സ്‌പൈസ് ജെറ്റ് വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടത്. പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് താപനില ക്രമീകരിച്ച മൂന്ന് ട്രക്കുകളിലായിട്ടാണ് വാക്സിൻ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയത്.
-
Ready get set go!
— PuneAirport (@aaipunairport) January 12, 2021 " class="align-text-top noRightClick twitterSection" data="
Stand by India!
The vaccine to kill the disease is being loaded onto the aircrafts for distribution all over the country now.@AAI_Official @aairedwr pic.twitter.com/5lY9i4Tjdk
">Ready get set go!
— PuneAirport (@aaipunairport) January 12, 2021
Stand by India!
The vaccine to kill the disease is being loaded onto the aircrafts for distribution all over the country now.@AAI_Official @aairedwr pic.twitter.com/5lY9i4TjdkReady get set go!
— PuneAirport (@aaipunairport) January 12, 2021
Stand by India!
The vaccine to kill the disease is being loaded onto the aircrafts for distribution all over the country now.@AAI_Official @aairedwr pic.twitter.com/5lY9i4Tjdk
ട്രക്കുകളിൽ 478 ബോക്‌സുകളിലായിട്ടാണ് വാക്സിൽ സൂക്ഷിച്ചിരുന്നത്. ഓരോ ബോക്‌സിനും 32 കിലോഗ്രാം ഭാരം വരും. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ വാക്‌സിൻ രാജ്യത്തൊട്ടാകെയുള്ള 12 സ്ഥലങ്ങളിലേക്ക് ഏഴ് വിമാനങ്ങൾ വഴി അയയ്ക്കും. അഹമ്മദാബാദ്, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, കർണാൽ, ഹൈദരാബാദ്, വിജയവാഡ, ഗുവാഹത്തി, ലക്നൗ, ചണ്ഡിഗഡ്, ഭുവനേശ്വർ എന്നിവിടങ്ങളിലേക്കാണ് വാക്സിൽ വിതരണം ചെയ്യുക.
ആദ്യ വിമാനം ഹൈദരാബാദ്, വിജയവാഡ, ഭുവനേശ്വർ എന്നിവിടങ്ങളിലേക്കും രണ്ടാമത്തെ വിമാനം കൊൽക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിലേക്കും പോകും.