ഭുവനേശ്വര്‍ : വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാറിനെ തുടര്‍ന്ന് പൂനെ എയര്‍ ഏഷ്യ വിമാനം ബിജു പട്‌നായിക് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ഭുവനേശ്വറില്‍ നിന്ന് പുറപ്പെട്ട വിമാനം പക്ഷിയെ ഇടിച്ചതിനെ തുടര്‍ന്നുണ്ടായ സാങ്കേതിക തകരാറാണ് അടിയന്തരമായി ഇറക്കാന്‍ കാരണമായത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ സുരക്ഷിതരാണെന്നും തകരാറുകള്‍ പരിഹരിച്ച ശേഷം ഉടനടി സ്ഥലത്ത് നിന്നും പുറപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു.
വിമാനം താഴയിറക്കിയതിന് ശേഷം, തകരാറുകള്‍ പരിശോധിച്ചു. വ്യക്തമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ വിമാനം പുറപ്പെടുവാന്‍ തയ്യാറാവുകയുള്ളൂ. സമാനമായ രീതിയില്‍ ബുധനാഴ്‌ച മസ്‌കറ്റിലേയ്‌ക്ക് പുറപ്പെട്ട സലാം എയര്‍ ഫ്ലൈറ്റ് മഹാരാഷ്‌ട്രയിലെ നാഗ്‌പൂര്‍ വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു.
വിമാനത്തിന്‍റെ എഞ്ചിനില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന്, എയര്‍ ട്രാഫിക് കണ്‍ട്രോളിന്‍റെ നിര്‍ദേശ പ്രകാരം വിമാനം താഴെയിറക്കുകയുണ്ടായി. 200ല്‍ പരം യാത്രക്കാരും, ജീവനക്കാരും, പൈലറ്റുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.
അതേസമയം, ഫെബ്രുവരി 26ന് കേരളത്തിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ടേക്ക് ഓഫിനിടെയുണ്ടായ തകാറിനെ തുടര്‍ന്ന് കോഴിക്കോട് നിന്നും ദമാമിലേയ്‌ക്ക് പുറപ്പെട്ട വിമാനം തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലറിക്കുകയായിരുന്നു. അല്‍പസമയത്തിന് ശേഷം തകരാര്‍ പരിഹരിച്ചതിനെ തുടര്‍ന്ന് വിമാനം ദമാമിലേയ്‌ക്ക് പുറപ്പെട്ടു.