പുൽവാമ: അജ്ഞാതരില്‍ നിന്നും വെടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആര്‍.പി.എഫ് (റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്) എസ്.ഐ ദേവ് രാജ് മരിച്ചു. ശ്രീനഗറിലെ എസ്.എച്ച്.എം.എസ് ആശുപത്രിയില്‍വച്ച് ശനിയാഴ്‌ച രാവിലെയാണ് മരണം സംഭവിച്ചത്. തെക്കൻ കശ്‌മീരിലെ പുൽവാമയിലാണ് ആക്രമണമുണ്ടായത്.
ഏപ്രില്‍ 18 ന് വൈകുന്നേരം കാകപുരയിലുണ്ടായ സംഭവത്തില്‍ ദേവ് രാജിനുപുറമെ ആര്‍.പി.എഫ് ഹെഡ് കോണ്‍സ്‌റ്റബിള്‍ എച്ച്.സി സുരീന്ദർ കുമാറിനും വെടിയേറ്റിരുന്നു. ഇയാള്‍ നേരത്തേ മരണത്തിന് കീഴടങ്ങി.
ALSO READ | ബാരമുള്ള ഏറ്റമുട്ടല്‍; ഭീകരന്‍ യൂസുഫ് കാന്‍ട്രോ ഉള്‍പ്പെടെ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു
ഷെഡ്ഡിനുമുന്‍പില്‍ ഇരിക്കുകയായിരുന്ന ഉദ്യോഗസ്ഥര്‍ക്കുനേരെ വെളുത്ത കാറില്‍വന്ന അജ്ഞാതനാണ് വെടിയുതിര്‍ത്തത്. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.