ETV Bharat / bharat

പുതുച്ചേരിയില്‍ 295 പുതിയ കൊവിഡ് രോഗികള്‍ ; 6 മരണം

author img

By

Published : Jun 19, 2021, 2:01 PM IST

3,793 ആക്‌ടിവ് കേസുകളാണ് പ്രദേശത്തുള്ളത്. ആകെ രോഗമുക്തരായവരുടെ എണ്ണം 1,09,083 ആയി.

പുതുച്ചേരി  കൊവിഡ് 19  പുതുച്ചേരി കൊവിഡ്  puducherry covid19 cases  covid 19  puduchery  health department  covid vaccine
പുതുച്ചേരിയില്‍ 295 പുതിയ കൊവിഡ് രോഗികള്‍ ; 6 മരണം

പുതുച്ചേരി: പുതുച്ചേരിയില്‍ 295 പുതിയ കൊവിഡ് രോഗികള്‍. ഇതോടെ കേന്ദ്രഭരണ പ്രദേശത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.14 ലക്ഷമായി. 9015 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. പുതിയ കേസുകളിൽ പുതുച്ചേരി -245, കാരക്കൽ -38, മാഹി -4, യാനം -8 എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.27 ആണ്. രോഗമുക്തി നിരക്ക് 95.19 ശതമാനവും മരണനിരക്ക് 1.50 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,720 ആയി ഉയർന്നു.

അതേസമയം 3793 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇവയിൽ 597 പേർ ആശുപത്രിയിലും 3196 പേർ വീടുകളിലുമായി നിരീക്ഷണത്തിൽ കഴിയുന്നു. ആകെ രോഗമുക്തരായവരുടെ എണ്ണം 1,09,083 ആയി ഉയർന്നു. 12.17 ലക്ഷം സാമ്പിളുകൾ പരിശോധിച്ചതിൽ 10.46ലക്ഷം സാമ്പിളുകളാണ് നെഗറ്റീവ് ആയത്.

ALSO READ: രാജ്യത്ത് 60,753 പേർക്ക് കൂടി കൊവിഡ് ; മരണം 1,647

36,820 ആരോഗ്യപ്രവര്‍ത്തകരും 22,752 കൊവിഡ് മുൻനിര പോരാളികളും ഇതുവരെ വാക്സിൻ നല്‍കി. 45 വയസിന് മുകളിലുള്ള 2,67,221 പേരും വാക്സിൻ സ്വീകരിച്ചു. വാക്സിനേഷൻ ഉത്സവത്തിന് മികച്ച പ്രതികരണമാണ് ആളുകളില്‍ നിന്ന് ലഭിക്കുന്നത്. ജൂണ്‍ 21 വരെ വാക്സിനേഷൻ ഉത്സവം തുടരുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.