പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ 24 മണിക്കൂറിനിടയിലെ കൊവിഡ് കേസുകളിൽ കുറവ്. ശനിയാഴ്ച രാവിലെ 10 മണി വരെ 613 പുതിയ കൊവിഡ് കേസുകളാണ് പുതുച്ചേരിയിൽ രേഖപ്പെടുത്തിയത്. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,08,439 ആയി. പുതുച്ചേരി, മാഹി, കാരയ്ക്കൽ, യാനം മേഖലകളിലായി 9086 സാംപിളുകളാണ് 24 മണിക്കൂറിനിടയിൽ പരിശോധിച്ചത്.
പുതുച്ചേരിയിൽ മാത്രം 470 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കാരയ്ക്കൽ-106, യാനം-21, മാഹെ-16 എന്നിങ്ങനെയാണ് കൊവിഡ് കണക്കുകൾ. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 8783 ആണ്. ഇതിൽ 1325 കൊവിഡ് ബാധിതർ ആശുപത്രികളിലും 7458 പേർ വീടുകളിൽ നിരീക്ഷണത്തിലുമാണ്. 12 പേർ കൂടി കൊവിഡ് ബാധിച്ച് മരണമടഞ്ഞതോടെ ആകെ കൊവിഡ് മരണം 1613 ആയി. 38നും 82നുമിടയിൽ പ്രായമുള്ളവരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 98043 പേർ ഇതുവരെ കൊവിഡ് മുക്തരായി.
Also Read: ഗൗതം ഗംഭീർ ഡൽഹിയിൽ സൗജന്യ കൊവിഡ് വാക്സിനേഷൻ ക്യാംപുകൾ ആരംഭിക്കും
പുതുച്ചേരിയിലെ മരണനിരക്ക് 1.49 ശതമാനവും വീണ്ടെടുക്കർ നിരക്ക് 90.41 ശതമാനവുമാണ്. 10.94 ലക്ഷം സാമ്പിളുകൾ ഇതുവരെ പരിശോധിച്ചിട്ടുണ്ടെന്നും അതിൽ 9.44 ലക്ഷം സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ എസ്. മോഹൻ കുമാർ പറഞ്ഞു. അതേസമയം, 35,035 ആരോഗ്യ പ്രവർത്തകർക്കും 22,332 മുൻനിര തൊഴിലാളികൾക്കും പുതുച്ചേരിയിൽ വാക്സിനേഷൻ നൽകി.