ETV Bharat / bharat

പുതുച്ചേരിയില്‍ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ്

author img

By

Published : Feb 18, 2021, 7:57 PM IST

നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചതോടെ 29 അംഗ നിയമസഭയില്‍ ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും 14 അംഗങ്ങള്‍ വീതമായി.

V Narayanaswamy  Puducherry floor test  Lieutenant Governor of Puducherry  Puducherry Kiren Bedi  Tamilisai Soundararajan  Puducherry legislative assembly  പുതുച്ചേരി ലഫ്റ്റണന്‍റ് ഗവര്‍ണര്‍  തമിഴിസൈ സൗന്ദര്‍രാജന്‍  പുതുച്ചേരിയില്‍ വിശ്വാസവോട്ടെടുപ്പ്  വി നാരായണ സ്വാമി പുതുച്ചേരി  മുഖ്യമന്ത്രി വി നാരായണസ്വാമി
പുതുച്ചേരിയില്‍ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ്

പുതുച്ചേരി: രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ഈ മാസം 22 ന് മുമ്പ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്കകം വിശ്വാസവോട്ട് നേടണമെന്നാണ് നിര്‍ദേശം. 29 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് നയിക്കുന്ന ഭരണകക്ഷിക്ക് 14 അംഗങ്ങളാണുള്ളത്. നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചതോടെയാണ് പുതുച്ചേരിയില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് കളമൊരുങ്ങിയത്.

കോണ്‍ഗ്രസ് 11, ഡിഎംകെ മൂന്ന്, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് ഭരണകക്ഷിനില. 14 അംഗ പ്രതിപക്ഷത്ത് എന്‍.ആര്‍ കോണ്‍ഗ്രസിന് ഏഴും എഐഎഡിഎംകെയ്ക്ക് നാലും ബിജെപി മൂന്നും അംഗങ്ങളുണ്ട്. പിന്നാലെ ലഫ്റ്റണന്‍റ് ഗവര്‍ണറായിരുന്ന കിരണ്‍ ബേദിയെ മാറ്റി. തുടര്‍ന്ന് തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ ഇന്ന് ചുമതലയേറ്റെടുക്കുകയായിരുന്നു. സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് വിശ്വാസവോട്ടെടുപ്പിന് ഉത്തരവിട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.