പുതുച്ചേരി: ലെഫ്.ഗവർണർ തമിഴ്‌സൈ സൗന്ദരരാജൻ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. 45 വയസിന് മുകളിലുള്ളവരുടെ പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ് ഇന്ന് വാക്‌സിൻ സ്വീകരിച്ചുകൊണ്ട് ഗവർണർ ഉദ്ഘാടനം ചെയ്‌തു.
പുതുച്ചേരി രാജീവ് ഗാന്ധി വനിതാ ആശുപത്രിയിലാണ് ഗവർണർ വാക്‌സിൻ സ്വീകരിച്ചത്. 45 വയസിന് മുകളിൽ പ്രായമുള്ളവരെല്ലാം വാക്‌സിൻ സ്വീകരിക്കണമെന്ന് ഗവർണർ അഭ്യർഥിച്ചു. തിങ്കൾ മുതൽ ശനിവരെയാണ് വാക്‌സിനേഷൻ ഡ്രൈവ് നടക്കുന്നത്.