ETV Bharat / bharat

ഡല്‍ഹിയിലെ ചേരി കുടിയൊഴിപ്പിക്കല്‍: പ്രതിഷേധിച്ച എം.എല്‍.എ കസ്റ്റഡിയില്‍

author img

By

Published : May 12, 2022, 5:18 PM IST

എസ്‌ ഡി എം സിയുടെ കൈയ്യേറ്റത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു

Protests erupt over SDMC's anti-encroachment drive; AAP MLA Aamanatullah Khan detained  എസ്‌ ഡി എം സിയുടെ കയ്യേറ്റ വിരുദ്ധ നീക്കത്തിൽ പ്രതിഷേധം  എഎപി എംഎൽഎ അമാനത്തുള്ള ഖാനെ കസ്റ്റഡിയിലെടുത്തു  സുരക്ഷ ഉദ്യോഗസ്ഥര്‍  എസ്‌ ഡി എം സിയുടെ കയ്യേറ്റ വിരുദ്ധ നീക്കത്തിൽ പ്രതിഷേധം  AAP MLA Aamanatullah Khan  AAP MLA Aamanatullah Khan detained  anti-encroachment drive  anti-encroachment drive  കയ്യേറ്റ വിരുദ്ധ പ്രതിഷേധം
എസ്‌ ഡി എം സിയുടെ കയ്യേറ്റ വിരുദ്ധ നീക്കത്തിൽ പ്രതിഷേധം

ന്യൂഡല്‍ഹി: ചേരികള്‍ അന്യായമായി കുടിയൊഴിപ്പിക്കുന്നുവെന്ന് ആരോപിച്ച് ദക്ഷിണ ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്‍റെ കീഴിലുള്ള മദൻപൂർ ഖാദറില്‍ വ്യാഴാഴ്‌ച പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിനിടെ സുരക്ഷ ഉദ്യോഗസ്ഥർക്ക് നേരെ ജനങ്ങള്‍ കല്ലെറിയുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന്‍റെ ഭാഗമായി എഎപി എംഎൽഎ അമാനത്തുല്ല ഖാനെയടക്കമുള്ളവരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

'ഡല്‍ഹി പൊലീസ് എന്നെ അറസ്റ്റ് ചെയ്തു, എന്നെ തടവിലാക്കാന്‍ അവര്‍ക്ക് കഴിയും പക്ഷെ എന്‍റെ ആത്മാവിനെ തടവിലാക്കാന്‍ അവര്‍ക്കാകില്ല' യെന്ന് അമാനത്തുല്ല ട്വീറ്റ് ചെയ്തു. അതേ സമയം പ്രതിഷേധക്കാര്‍ക്കൊപ്പം എഎപി എംഎൽഎ അമാനത്തുല്ലയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അനിഷ്‌ട സംഭവങ്ങളൊന്നുമുണ്ടാകാതിരിക്കാന്‍ മതിയായ സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.