ETV Bharat / bharat

സിങ്കു അതിർത്തിയിൽ പൊലീസ് വാഹനം തട്ടിയെടുത്ത പ്രതി പിടിയിൽ - ന്യൂഡൽഹി

ചൊവ്വാഴ്ചയാണ് സംഭവം. പ്രതി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.

Protester at Singhu border creates ruckus  attacks SHO at Singhu border  latest news on Singhu border  ന്യൂഡൽഹി  സിങ്കു അതിർത്തി
സിങ്കു അതിർത്തിയിൽ പൊലീസ് വാഹനം തട്ടിയെടുത്ത പ്രതി പിടിയിൽ
author img

By

Published : Feb 17, 2021, 1:09 PM IST

ന്യൂഡൽഹി: സിങ്കു അതിർത്തിയിൽ പൊലീസ് വാഹനം തട്ടിയെടുത്ത് നടപ്പാതയിലെക്ക് വാഹനം ഇടിച്ച് കയറ്റിയ പ്രതി പിടിയിൽ. ചൊവ്വാഴ്ചയാണ് സംഭവം. വാഹനം തട്ടിയെടുത്തത് ശ്രദ്ധയിൽപ്പെട്ട് ഇയാളെ പിടിക്കാനെത്തിയ പൊലീസുകാരെ പ്രതി വാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഹർ‌പ്രീത് സിംഗ് എന്നയാളാണ് പിടിയിലായത്. പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ പൊലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.