ETV Bharat / bharat

പ്രവാചക നിന്ദ: ബിജെപി എംഎല്‍എ രാജ സിംഗിനെതിരെ ഹൈദരാബാദില്‍ വൻ പ്രതിഷേധം - ബിജെപി എംഎല്‍എ രാജ സിംഗിനെതിരെ പ്രതിഷേധം

ഹൈദരാബാദിലെ മുസ്ലീം ഭൂരിപക്ഷ മേഖലയായ ചാര്‍മിനാര്‍, മദീന, ചന്ദ്രയാനഗുട്ട, ഭര്‍ക്കാസ്, സിറ്റി കോളജ് തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി യുവാക്കളാണ് രാത്രിയോടെ തടിച്ച് കൂടിയത്. ഇവര്‍ എംഎല്‍എക്കെതിരെ മുദ്രാവാക്യം വിളിച്ചു.

Etv Bharള്‍ഡ് സിറ്റിയിലും ചാര്‍മിനാറിലും കനത്ത സുരക്ഷat
Etv Bള്‍ഡ് സിറ്റിയിലും ചാര്‍മിനാറിലും കനത്ത സുരക്ഷharat
author img

By

Published : Aug 24, 2022, 11:39 AM IST

ഹൈദരാബാദ്: പ്രവാചക നിന്ദയില്‍ ബിജെപി എംഎല്‍എ രാജ സിംഗിനെതിരെ ഹൈദരാബാദില്‍ വൻ പ്രതിഷേധം. യുവാക്കള്‍ അടക്കം നിരവധി പേരാണ് രാത്രിയേടെ ഹൈദരാബാദിലെ മുസ്ലീം ഭൂരപക്ഷ മേഖലയായ ചാര്‍മിനാര്‍, മദീന, ചന്ദ്രയാനഗുട്ട, ഭര്‍ക്കാസ്, സിറ്റി കോളജ് തുടങ്ങിയ സ്ഥലങ്ങളില്‍ തടിച്ച് കൂടിയത്. കറുത്ത കൊടി ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ എത്തിയത്. പ്രതിഷേധം പുലരും വരെ നീണ്ടുനിന്നു.

പ്രവാചക നിന്ദ: ബിജെപി എംഎല്‍എ രാജ സിംഗിനെതിരെ പ്രതിഷേധം, ഓള്‍ഡ് സിറ്റിയിലും ചാര്‍മിനാറിലും കനത്ത സുരക്ഷ

പ്രതിഷേധം കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എംഎല്‍എ പ്രവാചക നിന്ദ പരാമര്‍ശം നടത്തുന്ന വീഡിയോ സമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെ ബിജെപി ഇന്നലെ (23.08.2022)ന് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍റ് ചെയ്തിരുന്നു. എംഎല്‍എയുടെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എംഎല്‍എക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും കോടതി ജാമ്യം നല്‍കി.

Also Read: നുപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം; ഡൽഹി ജുമാ മസ്‌ജിദിന് പുറത്ത് പ്രതിഷേധം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.