ETV Bharat / bharat

കർണാടകയിൽ മദ്യ പ്രേമികളുടെ സമരം ; ക്ഷേമനിധിയും പെൻഷനും വേണമെന്ന് ആവശ്യം

author img

By ETV Bharat Kerala Team

Published : Dec 14, 2023, 11:08 PM IST

Karnataka Liquor Lovers : കർണാടക ലിക്കർ ലവ്വേഴ്‌സ് സ്ട്രഗിൾ അസോസിയേഷൻ എന്ന സംഘടനയാണ് നിയമസഭക്ക് മുന്നിൽ പന്തൽ കെട്ടി സമരം നടത്തുന്നത്. തങ്ങൾക്ക് ക്ഷേമ പെൻഷനും ചികിത്സാ സഹായവും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വേണമെന്നാണ് ഇവരുടെ ആവശ്യം.

Etv Bharat Protest by Karnataka Liquor Lovers  Karnataka Liquor Lovers Struggle Association  കർണാടകയിൽ മദ്യ സ്നേഹികളുടെ സമരം  Karnataka Liquor Lovers  കർണാടക ലിക്കർ ലവ്വേഴ്‌സ് സ്ട്രഗിൾ അസോസിയേഷൻ
Protest by Karnataka Liquor Lovers Struggle Association

ബെലഗാവി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിയമസഭാ മന്ദിരത്തിനുമുന്നിൽ സമരമാരംഭിച്ച് കർണാടകയിലെ മദ്യസ്നേഹികൾ. കർണാടക ലിക്കർ ലവ്വേഴ്‌സ് സ്ട്രഗിൾ അസോസിയേഷൻ എന്ന സംഘടനയാണ് നിയമസഭക്ക് മുന്നിൽ പന്തൽ കെട്ടി സമരം നടത്തുന്നത് (Protest by Karnataka Liquor Lovers Struggle Association).

'മദ്യ പ്രേമികൾക്കായി ലേബർ ബോർഡിന് കീഴിൽ ക്ഷേമനിധി സ്ഥാപിക്കണം, വാർഷിക വരുമാനത്തിന്‍റെ 10 ശതമാനം ക്ഷേമനിധിയിലേക്ക് മാറ്റണം. മദ്യപാനികളുടെ മക്കൾക്ക് പെൻഷൻ നൽകണം. മദ്യപാനികൾക്ക് അസുഖം വന്നാൽ ചികിത്സാചെലവ് സർക്കാർ വഹിക്കണം തുടങ്ങിയവയാണ് സമരക്കാർ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ.

സംഘടനയിൽ നാലായിരത്തോളം അംഗങ്ങളുണ്ടെന്നും തങ്ങളെ മദ്യപര്‍ എന്ന് വിളിച്ച് അപമാനിക്കുന്നതിന് പകരം മദ്യപ്രേമികൾ എന്ന് വിളിക്കണമെന്നും സമരം ചെയ്യുന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ് വെങ്കിടേഷ് ഗൗഡ ബോറെഹള്ളി പറഞ്ഞു. ''ഞങ്ങൾ ഒരു വർഷം മുമ്പാണ് സംഘടന സ്ഥാപിച്ചത്. ഇതിൽ ആകെ നാലായിരത്തോളം അംഗങ്ങളുണ്ട്. ഞങ്ങളെ മദ്യപര്‍ എന്ന് വിളിച്ച് അപമാനിക്കുന്നതിന് പകരം മദ്യപ്രേമികൾ എന്ന് വിളിക്കണം'' - വെങ്കിടേഷ് പറഞ്ഞു.

അതേസമയം സമയം കർണാടക തൊഴിൽ മന്ത്രി സന്തോഷ് ലാഡ് സമരസ്ഥലത്തെത്തി മദ്യപ്രേമികളുടെ പ്രശ്‌നങ്ങൾ ക്ഷമയോടെ കേൾക്കാൻ തയ്യാറായി. തങ്ങൾക്കായി പ്രത്യേക കോർപ്പറേഷൻ ബോർഡ് സ്ഥാപിക്കണമെന്ന് സമരക്കാർ മന്ത്രിയോട് അഭ്യർഥിച്ചു. മറ്റ് വായ്‌പ സൗകര്യങ്ങളും ഭവന സൗകര്യങ്ങളും നൽകണം. മദ്യപിച്ച് മരണപ്പെട്ടാൽ 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് സൗകര്യം നൽകണം. വിവാഹത്തിനുള്ള ഇൻസെന്‍റീവ് തുകയായി രണ്ട് ലക്ഷം രൂപ നൽകണം. മദ്യത്തിന്‍റെ വില കൂട്ടുമ്പോൾ അസോസിയേഷനെ വിശ്വാസത്തിലെടുക്കണം. എംആർപി നിരക്കിൽ മദ്യം വിൽക്കാൻ എക്സൈസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും മദ്യപ്രേമികൾ മന്ത്രിയോട് ആവശ്യപ്പെട്ടു.

Also Read: 'ചാത്തനടിച്ചിട്ടും പൂസായില്ല'; പരിഹാരം തേടി മുഖ്യമന്ത്രിക്ക് കത്തയച്ച് മദ്യപന്‍, ആവശ്യം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഇതിനുശേഷം മാധ്യമങ്ങളോട് പ്രതികരിച്ച മന്ത്രി തങ്ങളുടെ വകുപ്പിൽ നിന്ന് ചെയ്യാൻ കഴിയുന്നത് ചെയ്യുമെന്ന് വ്യക്തമാക്കി. അവരുടെ ആവശ്യങ്ങൾ ബന്ധപ്പെട്ട മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും, എംആർപിയേക്കാൾ കൂടിയ വിലയ്ക്ക് വിൽക്കുന്നവർക്കെതിരെ സർക്കാർ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.