ബേഥുവാഡഹരി (പശ്ചിമ ബംഗാള്‍): ബിജെപി വക്താവ് നൂപുർ ശർമയുടെ പ്രവാചക നിന്ദക്കെതിരെ പശ്ചിമ ബംഗാളില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി. പശ്ചിമ ബംഗാളിലെ നാഡിയ ജില്ലയില്‍ ബേഥുവാഡഹരി റെയില്‍വേ സ്റ്റേഷന് നേരെ ആക്രമണമുണ്ടായി. പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ഒരു ട്രെയിന്‍ പ്രതിഷേധക്കാര്‍ നശിപ്പിച്ചു.
-
West Bengal | A local train in Bethuadhari, Nadia district vandalised amid protest by locals against controversial religious remarks pic.twitter.com/KYdrPw0T1v
— ANI (@ANI) June 12, 2022 " class="align-text-top noRightClick twitterSection" data="
">West Bengal | A local train in Bethuadhari, Nadia district vandalised amid protest by locals against controversial religious remarks pic.twitter.com/KYdrPw0T1v
— ANI (@ANI) June 12, 2022West Bengal | A local train in Bethuadhari, Nadia district vandalised amid protest by locals against controversial religious remarks pic.twitter.com/KYdrPw0T1v
— ANI (@ANI) June 12, 2022
ഞായറാഴ്‌ച വൈകിട്ടാണ് സംഭവം. പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചുവെന്നും ഇതിനിടെ ചിലര്‍ സ്റ്റേഷനില്‍ പ്രവേശിച്ച് പ്ലാറ്റ്‌ഫോമിലുണ്ടായ ട്രെയിന് നേരെ കല്ലെറിയുകയുമായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് ലാല്‍ഗോലയിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടുവെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
Also read: പ്രവാചക നിന്ദക്കെതിരെയുള്ള പ്രതിഷേധം നയിച്ചയാളുടെ വീട് പൊളിച്ചു നീക്കി