ETV Bharat / bharat

പ്രവാചക നിന്ദ: പ്രതിഷേധത്തിനിടെ അക്രമം, യു.പിയില്‍ അറസ്റ്റിലായത് 304 പേര്‍ - nupur sharma

അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒൻപത് ജില്ലകളിലായി 13 കേസുകളാണ് രജിസ്റ്റർ ചെയ്‌തത്.

നബി വിരുദ്ധ പരാമർശം നുപുർ ശർമ  Prophet remark row  UP Police arrests people for friday violence  nupur sharma  ഉത്തർപ്രദേശ് വെള്ളിയാഴ്‌ച പ്രതിഷേധം അക്രമം
നബി വിരുദ്ധ പരാമർശം; വെള്ളിയാഴ്‌ച നടന്ന അക്രമ സംഭവങ്ങളിൽ ഉത്തർപ്രദേശിൽ അറസ്റ്റിലായത് 304 പേർ
author img

By

Published : Jun 12, 2022, 4:41 PM IST

ലഖ്‌നൗ: ബിജെപി വക്താവ് നുപുർ ശർമയുടെ പ്രവാചക നിന്ദ പരാമർശത്തിനെതിരെ ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ പ്രതിഷേധം തുടരുന്നു. പ്രതിഷേധത്തിന്‍റെ മറവില്‍ അക്രമസംഭവങ്ങളിലേര്‍പ്പെട്ടുവെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം 304 ആയി. എട്ട് ജില്ലകളില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

അക്രമങ്ങളെ തുടർന്ന് ഒൻപത് ജില്ലകളിൽ 13 കേസുകൾ രജിസ്റ്റർ ചെയ്‌തതായി എഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു. അറസ്റ്റിലായവരിൽ 91 പേർ പ്രയാഗ്‌രാജിൽ നിന്നും, 71 പേർ സഹാരൻപൂരിൽ നിന്നും 21 പേർ ഹത്രാസ്, അംബേദ്‌കർ നഗർ, മൊറാദാബാദ് എന്നീ ജില്ലകളിൽ നിന്നും 34 പേർ വീതം, ഫിറോസാബാദിൽ നിന്നും 15 പേർ, അലിഗഡിൽ നിന്നും 6 പേർ, ജലൗനിൽ നിന്നും രണ്ട് പേർ എന്നിങ്ങനെയാണ് അറസ്റ്റിലായത്.

രജിസ്റ്റർ ചെയ്‌ത 13 കേസുകളിൽ പ്രയാഗ്‌രാജ്, സഹരൺപൂർ എന്നിവിടങ്ങളിൽ മൂന്ന് കേസുകൾ വീതവും ഫിറോസാബാദ്, അംബേദ്‌കർ നഗർ, മൊറാദാബാദ്, ഹത്രാസ്, അലിഗഡ്, ലഖിംപൂർ ഖേരി, ജലൗൻ എന്നിവിടങ്ങളിൽ ഓരോ കേസുകൾ വീതമാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. സംസ്ഥാനത്ത് അരങ്ങേറിയ അനിഷ്‌ട സംഭവങ്ങൾക്കെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശനിയാഴ്‌ച മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ നടക്കുന്ന അക്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സാമൂഹിക വിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ഇതിനിടെ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്‌ടാവ് മൃത്യുഞ്ജയ് കുമാറിന്‍റെ ട്വീറ്റ് വിവാദമായിരുന്നു. എല്ലാ വെള്ളിയാഴ്‌ചയ്ക്ക് ശേഷവും ഒരു ശനിയാഴ്‌ച വരും എന്ന തലക്കെട്ടോടു കൂടി ബുൾഡോസർ ഉപയോഗിച്ച് ഒരു കെട്ടിടം പൊളിക്കുന്നതിന്‍റെ ചിത്രമാണ് മൃത്യുഞ്ജയ് കുമാർ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തത്.

യോഗി സർക്കാർ കലാപക്കേസ് പ്രതികളെ അടിച്ചമർത്താൻ ശ്രമിക്കുകയും അവരുടെ സ്വത്തുക്കൾ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്‌ടാവിന്‍റെ ട്വിറ്റർ പോസ്റ്റ്. യോഗി പലപ്പോഴും ശക്തമായ ആയുധ തന്ത്രങ്ങളാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹത്തിന്‍റെ വിമർശകർ പലപ്പോഴും ആരോപിച്ചിരുന്നു.

വെള്ളിയാഴ്‌ച പ്രയാഗ്‌രാജിലും സഹാരൻപൂരിലുമടക്കമുള്ള നഗരങ്ങളിൽ പള്ളിയിലെ പ്രാർഥനയ്ക്ക് ശേഷം നടന്ന പ്രതിഷേധത്തിനിടെ പ്രതിഷേധക്കാർ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞിരുന്നു. പ്രയാഗ്‌രാജിൽ പ്രതിഷേധക്കാർ വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ഒരു പൊലീസ് വാഹനം കത്തിക്കാൻ ശ്രമിക്കുകയും ചെയ്‌തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു. ഇതിനിടെ ഒരു പൊലീസുകാരന് പരിക്കേറ്റതായും പൊലീസ് അറിയിച്ചു.

Also Read: പ്രവാചക നിന്ദ : നൂപുർ ശർമയ്ക്ക് പൊലീസിന്‍റെ നോട്ടിസ്, ജൂൺ 25ന് ഹാജരാകണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.