ETV Bharat / bharat

വൈസ് ചാൻസലറാക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് പ്രൊഫസറില്‍ നിന്ന് തട്ടിയത് 40 ലക്ഷം രൂപ ; ഒടുവില്‍ പിടിയിൽ - job scam

ഉത്തരാഖണ്ഡിലെ ശ്രീനഗർ ഗർവാൾ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലർ പദവി വാഗ്‌ദാനം ചെയ്‌താണ് പണം തട്ടിയത്

Prof duped of Rs 40 lakh in Faridabad  പ്രൊഫറിൽ നിന്ന് 40 ലക്ഷം തട്ടിയ പ്രതി പിടിയിൽ  ശ്രീനഗർ ഗർവാൾ യൂണിവേഴ്‌സിറ്റി  വൈസ് ചാൻസലറായി നിയമിക്കാം എന്ന് വാഗ്‌ദാനം  ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്  ഉത്തർ പ്രദേശ് തട്ടിപ്പ്  job scam  വൈസ് ചാൻസലർ നിയമന വാഗ്‌ദാനം
വൈസ് ചാൻസലർ നിയമന വാഗ്‌ദാനം; പ്രൊഫറിൽ നിന്ന് 40 ലക്ഷം തട്ടിയ പ്രതി പിടിയിൽ
author img

By

Published : Sep 9, 2022, 7:57 AM IST

ഫരീദാബാദ് : ഉത്തരാഖണ്ഡിലെ ശ്രീനഗർ ഗർവാൾ യൂണിവേഴ്‌സിറ്റിയിൽ വൈസ് ചാൻസലറായി നിയമനം വാഗ്‌ഗാനം നൽകി പ്രൊഫസറിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. ഡൽഹി അശോക് വിഹാറിലെ സത്യവതി കോളജിലെ പ്രൊഫസർ തരുൺ കുമാറിനെ കബളിപ്പിച്ച കേസിൽ പാനിപ്പറ്റിലെ ഹൽദാന സ്വദേശി നരേന്ദ്ര (48) എന്നയാളാണ് അറസ്റ്റിലായത്. 2019ലായിരുന്നു കേസിനാസ്‌പദമായ സംഭവം.

തനിക്ക് അധികാര കേന്ദ്രങ്ങളില്‍ വലിയ സ്വാധീനമുണ്ടെന്നും അതിലൂടെ വൈസ് ചാൻസലൻ പദവി നേടിത്തരാന്‍ സാധിക്കുമെന്നും വിശ്വസിപ്പിച്ചാണ് ഇയാൾ പ്രൊഫസറിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തത്. എന്നാൽ പണം ലഭിച്ച ശേഷം നിയമനം വൈകുന്നതെന്തെന്ന ചോദ്യങ്ങളിൽ നിന്ന് ഇയാൾ ഒഴിഞ്ഞുമാറി.

ഇതോടെ പ്രൊഫസർ നൽകിയ പണം തിരികെ ആവശ്യപ്പെട്ടു. എന്നാൽ പല ഒഴിവ് കഴിവുകൾ പറഞ്ഞ ശേഷം വെറും 6 ലക്ഷം രൂപ മാത്രമാണ് നരേന്ദ്രൻ തിരികെ നൽകിയത്. പിന്നാലെ പ്രൊഫസർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് രണ്ട് ദിവസത്തിനുശേഷം ഇയാളെ പിടികൂടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.