ETV Bharat / bharat

സെന്‍ട്രല്‍ വിസ്തക്ക് പകരം ജനങ്ങളുടെ ജീവന്‍ രക്ഷിക്കൂ... കേന്ദ്രത്തോട് പ്രിയങ്ക ഗാന്ധി

കൊവിഡ് മഹാമാരിക്കിടയില്‍ സെന്‍ട്രല്‍ വിസ്ത പദ്ധതി ഉപേക്ഷിക്കണമെന്നും ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്താനാവശ്യമായ നടപടികള്‍ ചെയ്യണമെന്ന ആവശ്യവുമായി പ്രിയങ്കയും രാഹുല്‍ ഗാന്ധിയും നിരവധി കോണ്‍ഗ്രസ് നേതാക്കളും കേന്ദ്രത്തോട് ഇതിനോടകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

Central Vista project Priyanka slams govt Priyanka slams modi Priyanka slams bjp Priyanka slams govt over Central Vista project Priyanka സെന്‍ട്രല്‍വിസ്തക്ക് പകരം ജനങ്ങളുടെ ജീവന്‍ രക്ഷിക്കൂ... കേന്ദ്രത്തോട് പ്രിയങ്ക ഗാന്ധി സെന്‍ട്രല്‍വിസ്ത പ്രിയങ്ക ഗാന്ധി
സെന്‍ട്രല്‍വിസ്തക്ക് പകരം ജനങ്ങളുടെ ജീവന്‍ രക്ഷിക്കൂ... കേന്ദ്രത്തോട് പ്രിയങ്ക ഗാന്ധി
author img

By

Published : May 10, 2021, 7:35 PM IST

ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കഗാന്ധി. കൊവിഡ് ഇന്ത്യയില്‍ പടര്‍ന്നു പിടിക്കുമ്പോഴും രോഗികള്‍ക്ക് മെച്ചപ്പെട്ട വൈദ്യസഹായം നല്‍കുന്നതിന് പകരം പണമെല്ലാം സെന്‍ട്രല്‍ വിസ്ത പദ്ധതിയില്‍ ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്താണ് ഇത്തവണ പ്രിയങ്ക രംഗത്തെത്തിയിരിക്കുന്നത്. സെൻട്രൽ വിസ്തയുടെ പുനർവികസന പദ്ധതി, രാജ്യത്തിന്‍റെ പവർ ഇടനാഴി, ഒരു പുതിയ ത്രികോണ പാർലമെന്‍റ് കെട്ടിടം, ഒരു പൊതു കേന്ദ്ര സെക്രട്ടേറിയറ്റ്, രാഷ്ട്രപതി ഭവനിൽ നിന്ന് ഇന്ത്യ ഗേറ്റിലേക്ക് മൂന്ന് കിലോമീറ്റർ നീളമുള്ള റോഡിന്‍റെ നവീകരണം, പ്രധാനമന്ത്രിക്കും വൈസ് പ്രസിഡന്‍റിനും പുതിയ വസതികൾ. ഇത്രയും പണം ചെലവഴിക്കുന്നമ്പോള്‍ ജനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ കേന്ദ്രം കാണുന്നില്ല എന്ന് വേണം മനസ്സിലാക്കാൻ എന്ന് പ്രിയങ്ക പറയുന്നു.

പ്രധാനമന്ത്രിക്കുള്ള പുതിയ വസതിക്കും സെന്‍ട്രല്‍ വിസ്ത പദ്ധതിക്കുമായുള്ള ചിലവ് 20000 കോടി രൂപയാണ്. അതേസമയം ഇപ്പോള്‍ രാജ്യത്തിന് വേണ്ടത് 62 കോടി വാക്സിൻ ഡോസുകൾ, 22 കോടി റെംഡെസിവിര്‍ കുപ്പികൾ, മൂന്ന് കോടി 10 ലിറ്റർ ഓക്സിജൻ സിലിണ്ടറുകൾ, 12,000 കിടക്കകളുള്ള 13 എയിംസ് ആശുപത്രികള്‍ എന്നിവയാണ്. എന്തുകൊണ്ട് അവ നല്‍കുന്നില്ലെന്ന് പ്രിയങ്ക ചോദിക്കുന്നു. ട്വിറ്ററിലൂടെയാണ് പ്രിയങ്ക കേന്ദ്രസര്‍ക്കാറിനെതിരെ ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

കൊവിഡ് മഹാമാരിക്കിടയില്‍ സെന്‍ട്രല്‍ വിസ്ത പദ്ധതി ഉപേക്ഷിക്കണമെന്നും ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്താനാവശ്യമായ നടപടികള്‍ ചെയ്യണമെന്ന ആവശ്യവുമായി പ്രിയങ്കയും രാഹുല്‍ ഗാന്ധിയും നിരവധി കോണ്‍ഗ്രസ് നേതാക്കളും കേന്ദ്രത്തോട് ഇതിനോടകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കഗാന്ധി. കൊവിഡ് ഇന്ത്യയില്‍ പടര്‍ന്നു പിടിക്കുമ്പോഴും രോഗികള്‍ക്ക് മെച്ചപ്പെട്ട വൈദ്യസഹായം നല്‍കുന്നതിന് പകരം പണമെല്ലാം സെന്‍ട്രല്‍ വിസ്ത പദ്ധതിയില്‍ ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്താണ് ഇത്തവണ പ്രിയങ്ക രംഗത്തെത്തിയിരിക്കുന്നത്. സെൻട്രൽ വിസ്തയുടെ പുനർവികസന പദ്ധതി, രാജ്യത്തിന്‍റെ പവർ ഇടനാഴി, ഒരു പുതിയ ത്രികോണ പാർലമെന്‍റ് കെട്ടിടം, ഒരു പൊതു കേന്ദ്ര സെക്രട്ടേറിയറ്റ്, രാഷ്ട്രപതി ഭവനിൽ നിന്ന് ഇന്ത്യ ഗേറ്റിലേക്ക് മൂന്ന് കിലോമീറ്റർ നീളമുള്ള റോഡിന്‍റെ നവീകരണം, പ്രധാനമന്ത്രിക്കും വൈസ് പ്രസിഡന്‍റിനും പുതിയ വസതികൾ. ഇത്രയും പണം ചെലവഴിക്കുന്നമ്പോള്‍ ജനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ കേന്ദ്രം കാണുന്നില്ല എന്ന് വേണം മനസ്സിലാക്കാൻ എന്ന് പ്രിയങ്ക പറയുന്നു.

പ്രധാനമന്ത്രിക്കുള്ള പുതിയ വസതിക്കും സെന്‍ട്രല്‍ വിസ്ത പദ്ധതിക്കുമായുള്ള ചിലവ് 20000 കോടി രൂപയാണ്. അതേസമയം ഇപ്പോള്‍ രാജ്യത്തിന് വേണ്ടത് 62 കോടി വാക്സിൻ ഡോസുകൾ, 22 കോടി റെംഡെസിവിര്‍ കുപ്പികൾ, മൂന്ന് കോടി 10 ലിറ്റർ ഓക്സിജൻ സിലിണ്ടറുകൾ, 12,000 കിടക്കകളുള്ള 13 എയിംസ് ആശുപത്രികള്‍ എന്നിവയാണ്. എന്തുകൊണ്ട് അവ നല്‍കുന്നില്ലെന്ന് പ്രിയങ്ക ചോദിക്കുന്നു. ട്വിറ്ററിലൂടെയാണ് പ്രിയങ്ക കേന്ദ്രസര്‍ക്കാറിനെതിരെ ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

കൊവിഡ് മഹാമാരിക്കിടയില്‍ സെന്‍ട്രല്‍ വിസ്ത പദ്ധതി ഉപേക്ഷിക്കണമെന്നും ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്താനാവശ്യമായ നടപടികള്‍ ചെയ്യണമെന്ന ആവശ്യവുമായി പ്രിയങ്കയും രാഹുല്‍ ഗാന്ധിയും നിരവധി കോണ്‍ഗ്രസ് നേതാക്കളും കേന്ദ്രത്തോട് ഇതിനോടകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.