ലക്‌നൗ : കോണ്‍ഗ്രസിന്‍റെ ശ്രദ്ധ മറ്റ് പാർട്ടി നേതാക്കളുടെ ധാർഷ്‌ട്യത്തിലല്ല, തൊഴിലില്ലായ്മ ഇല്ലാതാക്കാനാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യുപി നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എസ്‌പി, രാഷ്‌ട്രീയ ലോക് ദള്‍ നേതാക്കളുടെ ധാർഷ്‌ട്യം ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ പരാമർശം.
ചില ആളുകള്‍ എതിർ കക്ഷി നേതാക്കളുടെ ധാർഷ്‌ട്യം ഇല്ലാതാക്കുന്നതിനാണ് മുൻഗണന നൽകുന്നത്. എന്നാൽ കോണ്‍ഗ്രസ് സംസ്ഥാനത്ത് തൊഴിൽ സൃഷ്‌ടിക്കാൻ ശ്രദ്ധിക്കുന്നു. സംസ്ഥാനത്ത് യുവാക്കള്‍ തൊഴിൽ രഹിതരാണ്. 12 ലക്ഷത്തോളം തസ്‌തികകള്‍ ഉത്തർപ്രദേശിൽ ഒഴിഞ്ഞുകിടക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.
ALSO READ ചന്നിക്ക് സാധ്യത ; പഞ്ചാബിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയെ നാളെയറിയാം
പ്രിയങ്കയുടെ പരാമർശത്തിന് പിന്നാലെ ''വിമർശകരെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കല്ല തൊഴിൽ അവസരങ്ങള്‍ സൃഷ്‌ടിക്കാൻ ശ്രമിക്കുന്നവർക്ക് വോട്ട് ചെയ്യൂവെന്ന്'' ഉത്തർപ്രദേശ് കോണ്‍ഗ്രസും ട്വീറ്റ് ചെയ്‌തു.