ലഖ്നൗ: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനായി പ്രിയങ്ക ഗാന്ധി ഉത്തര്‍ പ്രദേശില്‍. സംസ്ഥാന സ്ക്രീനിങ് കമ്മിറ്റി അംഗങ്ങളുടെ യോഗത്തില്‍ പ്രിയങ്ക പങ്കെടുത്തു. യോഗത്തില്‍ സോണിയ ഗാന്ധി നിയോഗിച്ച ദീപേന്ദര്‍ ഹൂഡ, വര്‍ഷ ഗൈക്വാദ് എന്നിവരും പങ്കെടുത്തു.
സ്ഥാനാര്‍ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്‍റ് ജിതേന്ദ്ര സിങ് തിങ്കളാഴ്ച രാവിലെ ലഖ്‌നൗവില്‍ എത്തും. സ്‌ക്രീനിംഗ് കമ്മിറ്റി ഉത്തർപ്രദേശിലെ വിവിധ ഡിവിഷനുകൾ സന്ദർശിച്ച് താഴേത്തട്ടിലുള്ള നേതാക്കളുടെ അഭിപ്രായങ്ങൾ ആരായും. പ്രിയങ്കയുടെ സമ്മതം ലഭിച്ചാല്‍ ഉടന്‍ യുപിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയുടെ ആദ്യം ലിസ്റ്റ് പുറത്തിറക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
Also Read: ഐഐടി പാലക്കാട് ക്യാമ്പസിലെ ആന ശല്യം; വിദഗ്ദ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ഈ ആഴ്ച തന്ന മറ്റ് പാര്‍ട്ടികളും സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടേക്കുമെന്നാണ് സൂചന. അതിനിടെ നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേരുടെ മരണത്തിന് കാരണമായ ലഖീപൂര്‍ ഖേരി സംഘര്‍ഷത്തിന്‍റെ ഭാഗമായി കേന്ദ്രമന്ത്രി അജയ് മിശ്ര തേനി രാജിവെക്കമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് രാജ് ഭവന് മുന്നില്‍ കര്‍ഷകര്‍ നിരാഹാരം നടത്തും.