ന്യൂഡല്‍ഹി: 'മോദി' അപകീര്‍ത്തിക്കേസില്‍ ബിജെപി രാഹുല്‍ ഗാന്ധിക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് എഐസിസി ജനറല്‍ സെക്രട്ടറിയും അദ്ദേഹത്തിന്‍റെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി. 'ബിജെപി, രക്തസാക്ഷിയായ പ്രധാന മന്ത്രിയുടെ മകനെ മിര്‍ ജാഫര്‍ എന്ന് വിളിക്കുകയും അവന്‍റെ കുടുംബത്തെ അപമാനിക്കുകയും ചെയ്‌തു. എന്നിട്ടും അവന്‍ തലകുനിക്കാന്‍ തയ്യാറായില്ല. കാരണം ജനാധിപത്യത്തെ രക്തത്താല്‍ പരിപോഷിപ്പിച്ച ഒരു കുടുംബത്തിലെ അംഗമാണ് രാഹുല്‍ ഗാന്ധി' - പ്രിയങ്ക പറഞ്ഞു.
2019ലെ അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതിയുടെ വിധി വന്നതിന് പിന്നാലെ രാഹുലിനെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിക്കൊണ്ട് സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്ക തന്‍റെ പ്രതിഷേധം അറിയിച്ചത്.
-
..@narendramodi जी आपके चमचों ने एक शहीद प्रधानमंत्री के बेटे को देशद्रोही, मीर जाफ़र कहा। आपके एक मुख्यमंत्री ने सवाल उठाया कि राहुल गांधी का पिता कौन है?
— Priyanka Gandhi Vadra (@priyankagandhi) March 24, 2023 " class="align-text-top noRightClick twitterSection" data="
कश्मीरी पंडितों के रिवाज निभाते हुए एक बेटा पिता की मृत्यु के बाद पगड़ी पहनता है, अपने परिवार की परंपरा क़ायम रखता है…1/4
">..@narendramodi जी आपके चमचों ने एक शहीद प्रधानमंत्री के बेटे को देशद्रोही, मीर जाफ़र कहा। आपके एक मुख्यमंत्री ने सवाल उठाया कि राहुल गांधी का पिता कौन है?
— Priyanka Gandhi Vadra (@priyankagandhi) March 24, 2023
कश्मीरी पंडितों के रिवाज निभाते हुए एक बेटा पिता की मृत्यु के बाद पगड़ी पहनता है, अपने परिवार की परंपरा क़ायम रखता है…1/4..@narendramodi जी आपके चमचों ने एक शहीद प्रधानमंत्री के बेटे को देशद्रोही, मीर जाफ़र कहा। आपके एक मुख्यमंत्री ने सवाल उठाया कि राहुल गांधी का पिता कौन है?
— Priyanka Gandhi Vadra (@priyankagandhi) March 24, 2023
कश्मीरी पंडितों के रिवाज निभाते हुए एक बेटा पिता की मृत्यु के बाद पगड़ी पहनता है, अपने परिवार की परंपरा क़ायम रखता है…1/4
പ്രിയങ്കയുടെ ട്വീറ്റ് : 'നരേന്ദ്ര മോദി ജി, നിങ്ങളുടെ പാദസേവകര്‍ രക്തസാക്ഷിയായ ഒരു പ്രധാനമന്ത്രിയുടെ മകനെ വിശ്വാസവഞ്ചകനായ മിര്‍ ജാഫര്‍ എന്ന് വിളിച്ചു. നിങ്ങളുടെ മുഖ്യമന്ത്രിമാരില്‍ ഒരാള്‍ രാഹുല്‍ ഗാന്ധിയുടെ പിതാവ് ആരാണ് എന്ന ചോദ്യമുന്നയിച്ചു. കശ്‌മീരി പണ്ഡിറ്റുകളുടെ ആചാരമനുസരിച്ച് കുടുംബത്തിന്‍റെ പാരമ്പര്യം നിലനിര്‍ത്താന്‍ പിതാവിന് ശേഷം മകന്‍ തലപ്പാവ് ധരിക്കും. കുടുംബത്തെ ഒന്നടങ്കവും കശ്‌മീരി പണ്ഡിറ്റുകളുടെ സമുദായത്തെയും അധിക്ഷേപിച്ചുകൊണ്ട് നെഹ്‌റുവിന്‍റെ പേര് ഞങ്ങള്‍ എന്ത് കൊണ്ട് സ്വീകരിച്ചില്ല എന്ന് പാര്‍ലമെന്‍റില്‍ വച്ച് നിങ്ങള്‍ ചോദിച്ചു.
പക്ഷേ ഒരു ജഡ്‌ജിയും നിങ്ങള്‍ക്ക് രണ്ട് വര്‍ഷം തടവുശിക്ഷ വിധിച്ചില്ല. പാര്‍ലമെന്‍റില്‍ നിന്ന് നിങ്ങളെ അയോഗ്യനാക്കിയതുമില്ല. എന്നാല്‍, രാഹുല്‍ ഗാന്ധി യഥാര്‍ഥ ദേശസ്‌നേഹിയാണ്. അദാനിയുടെ കൊള്ളയെക്കുറിച്ച് നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരോട് രാഹുല്‍ ചോദ്യമുന്നയിച്ചു. നിങ്ങളുടെ സുഹൃത്ത് ഗൗതം അദാനി രാജ്യത്തെ പാർലമെന്‍റിനേക്കാളും ഇന്ത്യയിലെ മഹാന്മാരേക്കാളും വലുതായോ? അദാനിയുടെ കൊള്ളയെ ചോദ്യം ചെയ്‌തപ്പോൾ നിങ്ങൾ ഞെട്ടി.
രാജവംശം എന്നാണ് നിങ്ങള്‍ എന്‍റെ കുടുംബത്തെ വിളിക്കുന്നത്. എന്നാല്‍, ഈ ജനാധിപത്യത്തെ അവരുടെ രക്തം നല്‍കി പരിപോഷിപ്പിച്ചവരാണ് ഈ കുടുംബത്തിലെ അംഗങ്ങള്‍. ഈ കുടുംബം ഇന്ത്യയിലെ ജനങ്ങളുടെ ശബ്‌ദമുയര്‍ത്തുകയും സത്യത്തിന് വേണ്ടി പൊരുതുകയും ചെയ്യുന്നു.
ഞങ്ങളുടെ സിരകളില്‍ ഓടുന്ന രക്തത്തിന് ഒരു പ്രത്യേകതയുണ്ട്. ഒരു ഭീരുവിന്‍റെ അല്ലെങ്കില്‍ ഒരു അധികാര മോഹിയായ നിങ്ങളെപ്പോലെ ഒരാളുടെ മുമ്പില്‍ ഞങ്ങള്‍ തല താഴ്‌ത്തില്ല. ഒരിക്കലും തല താഴ്‌ത്താന്‍ പോകുന്നുമില്ല. നിങ്ങളാല്‍ കഴിയുന്നത് ചെയ്യുക'- പ്രധാനമന്ത്രിക്കെതിരെ പ്രിയങ്ക തുറന്നടിച്ചു.
വിവാദ പരാമര്‍ശം : 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏപ്രില്‍ 13ന് കര്‍ണാടകയിലെ കോലാറില്‍ നടന്ന പ്രചാരണത്തില്‍ സംസാരിക്കവെയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്. പ്രസംഗത്തിനിടെ പ്രധാന മന്ത്രി നരേന്ദ്ര മോദി, നീരവ് മോദി, ലളിത് മോദി, എന്നിവരുടെ പേരുകള്‍ തമ്മിലുള്ള സാമ്യം പ്രകടമാക്കുന്നതിനാണ് അദ്ദേഹം രാഷ്‌ട്രീയപരമായ പരാമര്‍ശം നടത്തിയത്. 'എല്ലാ കള്ളന്‍മാര്‍ക്കും പൊതുവായി മേദി എന്ന് പേരുള്ളത് എന്ത് കൊണ്ടാണെന്ന്' അദ്ദേഹം ചോദിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്.
1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള ശിക്ഷാവിധിയിലാണ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍റില്‍ നിന്ന് അയോഗ്യനാക്കിയത്. 8(3) വകുപ്പ് പ്രകാരം പാര്‍ലമെന്‍റിലെ ഏതെങ്കിലും അംഗം ഒരു കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട് രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷിക്കപ്പെട്ടാല്‍ പാര്‍ലമെന്‍റിലെ പദവിയില്‍ നിന്ന് ആ വ്യക്തി അയോഗ്യനാക്കപ്പെടുമെന്ന് നിയമം വ്യക്തമാക്കുന്നു. ഇത് പ്രകാരം രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കി ലോക്‌സഭ സെക്രട്ടറിയറ്റ് ഇന്ന് വിജ്ഞാപനമിറക്കി.