ETV Bharat / bharat

റോഡ് ഷോക്കിടെ കൈകൊടുത്ത് ബിജെപി പ്രവർത്തകർ, പത്രിക കൊടുത്ത് പ്രിയങ്ക ; വീഡിയോ വൈറൽ - യുപി നിയമസഭ തെരഞ്ഞെടുപ്പ് പ്രിയങ്ക ഗാന്ധി റോഡ് ഷോ

കോൺഗ്രസിന്‍റെ യുവജന പ്രകടനപത്രികയായ ഭാരതി വിധാന്‍ ബിജെപി പ്രവർത്തകർക്ക് കൈമാറി പ്രിയങ്ക

Priyanka Gandhi met BJP worker in roadshow  Up assembly election 2022  Congress General Secretary Priyanka Gandhi  യുപി നിയമസഭ തെരഞ്ഞെടുപ്പ് പ്രിയങ്ക ഗാന്ധി റോഡ് ഷോ  ബിജെപി പ്രവർത്തകർക്ക് ഹസ്‌തദാനം നൽകി പ്രിയങ്ക ഗാന്ധി
റോഡ് ഷോക്കിടെ സ്ഥലത്തെത്തിയ ബിജെപി പ്രവർത്തകർക്ക് ഹസ്‌തദാനം നൽകി പ്രിയങ്ക ഗാന്ധി
author img

By

Published : Feb 22, 2022, 11:07 PM IST

അലിഗഡ് : യുപി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആവേശത്തിലാണ് രാഷ്‌ട്രീയ പാർട്ടികൾ. പൊതുജനങ്ങളെ അഭിസംബോധന ചെയ്യലും റോഡ് ഷോകളുമൊക്കെയായി തിരക്കിലാണ് നേതാക്കൾ. ശനിയാഴ്‌ച അലിഗഡിലെ ഇഗ്ലാസ്, ഖൈർ മണ്ഡലങ്ങളിൽ പ്രിയങ്ക ഗാന്ധി നടത്തിയ റോഡ് ഷോ ആണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്.

പ്രിയങ്ക ഗാന്ധി റോഡ് ഷോ നടത്തുന്നതിനിടെ ചില ബിജെപി പ്രവർത്തകർ സ്ഥലത്തെത്തി. അവര്‍ പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി യോഗിക്കും വേണ്ടി മുദ്രാവാക്യം വിളിക്കാൻ തുടങ്ങി.

Also Read: തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് ഡിഎംകെ സഖ്യം

ഇതിനിടെ ചില ബിജെപി പ്രവര്‍ത്തകര്‍ പ്രിയങ്കയ്ക്ക് കൈകൊടുത്തു. അവര്‍ റോഡ്‌ ഷോക്കിടെ കാറിൽ നിന്ന് ബിജെപി പ്രവർത്തകർക്ക് ഹസ്‌തദാനം ചെയ്യുകയും കോൺഗ്രസിന്‍റെ യുവജന പ്രകടനപത്രികയായ ഭാരതി വിധാൻ നൽകുകയും ചെയ്‌തു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.