ലഖ്‌നൗ : യുപി സര്‍ക്കാര്‍ തന്‍റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ നിരന്തരം ഹാക്ക് ചെയ്യപ്പെടുകയുമാണ്. യോഗി സര്‍ക്കാര്‍ എന്തിനാണ് തങ്ങളെ ഇങ്ങനെ ഭയപ്പെടുന്നതെന്നും പ്രിയങ്ക ചോദിച്ചു.
ഉത്തർപ്രദേശിലെ യോഗി സർക്കാർ തന്‍റെ ഫോൺ ചോർത്തുന്നതായി മുൻ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവും അടുത്തിടെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരിനും കേന്ദ്രസർക്കാരിനുമെതിരെ പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്.
ALSO READ: സ്വയം സഹായ സംഘങ്ങൾക്ക് 1,000 കോടി വിതരണം ചെയ്ത് കേന്ദ്രം ; 16 ലക്ഷം വനിതകള്‍ക്ക് കൈത്താങ്ങ്
പാർട്ടിയുടെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്‍റെ ചുമതല കൂടി നിർവഹിക്കുന്ന പ്രിയങ്ക ഗാന്ധി, റായ്ബറേലിയിലെ 'ലഡ്കി ഹൂൻ ലഡ് ശക്തി ഹൂൻ' റാലിക്ക് ശേഷം ചൊവ്വാഴ്ച തലസ്ഥാനത്ത് എത്തിയപ്പോഴാണ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. സംസ്ഥാനത്തെ സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കാനാണ് റാലിയെന്നും അതിന്‍റെ ഫലം സംസ്ഥാനത്ത് ദൃശ്യമാണെന്നും അവർ പറഞ്ഞു.