ETV Bharat / bharat

Priyanka Chopra with Malti 'എവിടെ പോയാലും അവളും അവളുടെ ഗണപതിയും ഞങ്ങള്‍ക്കൊപ്പം'; മകളുടെ ഗണേശ ചതുര്‍ത്ഥി ആഘോഷ ചിത്രങ്ങളുമായി പ്രിയങ്ക - പ്രിയങ്ക ചോപ്ര

Priyanka Chopra shares adorable pictures of daughter ഗണേശ ചതുർത്ഥി ആഘോഷങ്ങളിൽ നിന്നുളള മകൾ മാല്‍തി മേരിയുടെ മനോഹരമായ ചിത്രങ്ങൾ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ച് പ്രിയങ്ക ചോപ്ര

Priyanka Chopra shares adorable pictures  Malti Marie from Ganesh Chaturthi celebrations  Malti Marie  Ganesh Chaturthi celebrations  Priyanka Chopra  Malti Marie  Priyanka Chopra with Malti  ഗണേശ ചതുര്‍ത്ഥി ആഘോഷ ചിത്രങ്ങളുമായി പ്രിയങ്ക  പ്രിയങ്ക ചോപ്ര  മകള്‍ മാല്‍തിക്കൊപ്പം പ്രിയങ്ക ചോപ്ര
Priyanka Chopra with Malti
author img

By ETV Bharat Kerala Team

Published : Sep 20, 2023, 12:07 PM IST

ണേശ ചതുര്‍ത്ഥി (Ganesh Chaturthi) ദിനത്തില്‍, തന്‍റെ കളിപ്പാട്ടമായ ഗണേശനൊപ്പം കളിക്കുന്ന മകള്‍ മാല്‍തി മേരിയുടെ ചിത്രങ്ങളുമായി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര (Priyanka Chopra). മകളുടെ നിരവധി ചിത്രങ്ങളുമായി പ്രിയങ്ക ബുധനാഴ്‌ച രാവിലെയാണ് ഇന്‍സ്‌റ്റഗ്രാമില്‍ എത്തിയത്.

വെള്ള നിറമുള്ള ഫ്രോക്കാണ് പ്രിയങ്ക പങ്കുവച്ച ചിത്രത്തില്‍ മാല്‍തി ധരിച്ചിരിക്കുന്നത്. ഫ്രോക്കിന് അനുയോജ്യമായ വളകളും പൊട്ടും കുഞ്ഞു മാല്‍തിയുടെ ഭംഗി കൂട്ടി. ഗണേഷ ഭഗവാന്‍റെ രൂപമുള്ള തന്‍റെ കളിപ്പാട്ടവുമായി കളിക്കുന്ന കുഞ്ഞു മാല്‍തിയാണ് പ്രിയങ്ക പങ്കുവച്ച ചിത്രങ്ങളില്‍ കാണാനാവുക.

ഒരു ചിത്രത്തില്‍, പൂജാ മുറിയില്‍ ഗണപതി വിഗ്രഹത്തിന് സമീപത്തായും മാല്‍തിയുടെ കളിപ്പാട്ടത്തെ കാണാമായിരുന്നു. അവസാന ചിത്രത്തില്‍ മകളെ ചേര്‍ത്തു പിടിച്ചിരിക്കുന്ന പ്രിയങ്കയെയും കാണാം. കടും പിങ്ക് നിറമുള്ള കുര്‍ത്തയും ക്രീം നിറമുള്ള പാന്‍റ്‌സുമാണ് പ്രിയങ്ക ധരിച്ചിരിക്കുന്നത്.

Also Read: Priyanka Chopra Drops Malti Marie's Adorable Pictures : സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്ന മകള്‍ മാല്‍തിയുടെ ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയങ്ക ചോപ്ര

'അവളും അവളുടെ ഗണപതിയും, എല്ലായ്‌പ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ട്... ഞങ്ങൾ എവിടെ പോയാലും..'- ഇപ്രകാരമാണ് മകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയങ്ക ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്. ഒപ്പം ഗണപതിബപ്പാമോരിയ, ഗണേശചതുര്‍ത്ഥി എന്നീ ഹാഷ്‌ടാഗുകളും പ്രിയങ്ക പങ്കുവച്ചു. പ്രിയങ്കയുടെ പോസ്‌റ്റിന് പിന്നാലെ കമന്‍റുകളുമായി ആരാധകര്‍ ഒഴുകിയെത്തി. നിരവധി പേര്‍ ചുവന്ന ഹാര്‍ട്ട് ഇമോജികളും ഫയര്‍ ഇമോജികളുമായി രംഗത്തെത്തി.

'മമ്മയെയും പപ്പയെയും പോലെ അവൾ വളരെയധികം സുന്ദരിയായി വളർന്നു.' -ഒരു ആരാധകന്‍ കുറിച്ചു. 'അവള്‍ വളരെ സുന്ദരിയായ കുഞ്ഞാണ്.' -മറ്റൊരു ആരാധകന്‍ കുറിച്ചു. 'നിങ്ങളുടെ മകളെ നിങ്ങള്‍ എല്ലാ ഇന്ത്യന്‍ ആചാരങ്ങളോടും കൂടി വളര്‍ത്തുന്നതില്‍, മാം നിങ്ങളെ കുറിച്ച് വളരെ അധികം അഭിമാനമുണ്ട്. അവള്‍ വളരെ സുന്ദരിയായ രാജകുമാരിയാണ്. അമ്മയെ പോലെ അവളും ലോകത്തെ ഭരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഗണപതി ബപ്പാമോറിയ. -ഇങ്ങനെയാണ് ഒരു ആരാധകന്‍ കുറിച്ചത്.

Also Read: 'നിന്‍റെ കരച്ചിൽ അവന്‍റെ ഹൃദയത്തെ തകർക്കും... നിക്കിനെ കിട്ടിയത് ഭാഗ്യമായി കരുതുന്നു'; കുറിപ്പുമായി പ്രിയങ്ക ചോപ്ര

മകള്‍ മാല്‍തിക്കൊപ്പമുള്ള നിമിഷങ്ങള്‍ പ്രിയങ്ക തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവയ്‌ക്കുക പതിവാണ്. സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്ന മകളുടെ ചിത്രങ്ങള്‍ ഈ അടുത്തിടെ പ്രിയങ്ക പങ്കുവച്ചിരുന്നു. 'സുഹൃത്തുക്കൾക്കൊപ്പം കളിക്കൂ' -എന്ന അടിക്കുറിപ്പോടുകൂടിയാണ് മകളുടെ ചിത്രങ്ങള്‍ പ്രിയങ്ക തന്‍റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ചത്.

മകള്‍ക്കൊപ്പം കളിക്കുന്ന പ്രിയങ്കയെയാണ് ആദ്യ ചിത്രത്തില്‍ കാണാനായത്. കറുത്ത ഫുൾസ്ലീവ് റൗണ്ട് നെക്ക് ടോപ്പില്‍ പ്രിയങ്കയും വെള്ള നിറമുള്ള ഫ്ലോറല്‍ മിനി ഫ്രോക്കില്‍ മാല്‍തിയും കാണപ്പെട്ടു.

2018ലാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്. ജോധ്പൂരിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ വച്ച് ഹിന്ദു, ക്രിസ്‌ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം. 2022ലാണ് വാടക ഗര്‍ഭധാരണത്തിലൂടെ മകള്‍ മാല്‍തി മേരിയെ ഇരുവരും സ്വീകരിച്ചത്.

Also Read: കുഞ്ഞുമാലാഖയുടെ ചിത്രങ്ങൾ പങ്കുവച്ച് പ്രിയങ്ക ചോപ്ര ; പൂജ ചടങ്ങില്‍ ലെഹങ്കയിൽ മാൾട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.