ETV Bharat / bharat

Priyanka Chopra Showers Blessings വിവാഹത്തിന് എത്തിയില്ലെങ്കിലും രാഘ്‌നീതിയെ അനുഗ്രഹിച്ച് പ്രിയങ്ക ചോപ്ര - പരിനീതി ചോപ്ര

Priyanka Chopra on RagNeeti post : തന്‍റെ കസിന്‍ സഹോദരി പരിനീതി ചോപ്രയുടെ വിവാഹത്തില്‍ നിന്നും പ്രിയങ്ക ചോപ്രയ്‌ക്ക് വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. എന്നിരുന്നാലും സോഷ്യല്‍ മീഡിയയിലൂടെ താര ദമ്പതികളെ അനുഗ്രഹിച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്ര.

RagNeeti wedding  priyanka did not attend raghav parineeti wedding  Parineeti chopra raghav chadha wedding pictures  Parineeti Chopra and Raghav Chadha  Priyanka Chopra showers blessings  പരിനീതി ചോപ്ര രാഘവ് ഛദ്ദ വിവാഹം  പരിനീതി ചോപ്ര രാഘവ് ഛദ്ദ വിവാഹ ചിത്രങ്ങള്‍  രാഗ്‌നീതിയെ അനുഗ്രഹിച്ച് പ്രിയങ്ക ചോപ്ര  പരിനീതി ചോപ്ര  പ്രിയങ്ക ചോപ്ര
Priyanka Chopra Showers Blessings
author img

By ETV Bharat Kerala Team

Published : Sep 25, 2023, 5:32 PM IST

പരിനീതി ചോപ്ര - രാഘവ് ഛദ്ദ വിവാഹത്തിൽ (Parineeti Chopra Raghav Chadha wedding) പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്‍റെ അനുഗ്രഹവും സ്നേഹവും ചൊരിഞ്ഞ് ഗ്ലോബല്‍ ഐക്കണ്‍ പ്രിയങ്ക ചോപ്ര. സെപ്‌റ്റംബര്‍ 24ന് രാജസ്ഥാനിലെ ഉദയ്‌പൂരില്‍ വച്ച് നടന്ന പ്രൗഢ ഗംഭീരമായ വിവാഹത്തില്‍ നിന്നുള്ള ആദ്യ ദൃശ്യങ്ങള്‍ പരിനീതിയും രാഘവും തിങ്കളാഴ്‌ച രാവിലെ തങ്ങളുടെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു.

പരിനീതിയുടെയും രാഘവിന്‍റെയും വിവാഹ ചടങ്ങിൽ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും, സഹോദരിയെ സ്‌നേഹ വാത്സല്യം കൊണ്ട് ചൊരിയാനുള്ള ഒരു അവസരവും പ്രിയങ്ക പാഴാക്കിയില്ല. പരിനീതി തന്‍റെ വിവാഹ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് തൊട്ടുപിന്നാലെ, സ്‌നേഹം ചൊരിയുന്ന കമന്‍റുമായി പ്രിയങ്ക രംഗത്തെത്തി (Priyanka Chopra Showers Blessings).

RagNeeti wedding  priyanka did not attend raghav parineeti wedding  Parineeti chopra raghav chadha wedding pictures  Parineeti Chopra and Raghav Chadha  Priyanka Chopra showers blessings  പരിനീതി ചോപ്ര രാഘവ് ഛദ്ദ വിവാഹം  പരിനീതി ചോപ്ര രാഘവ് ഛദ്ദ വിവാഹ ചിത്രങ്ങള്‍  രാഗ്‌നീതിയെ അനുഗ്രഹിച്ച് പ്രിയങ്ക ചോപ്ര  പരിനീതി ചോപ്ര  പ്രിയങ്ക ചോപ്ര
സ്‌നേഹം ചൊരിയുന്ന കമന്‍റുമായി പ്രിയങ്ക

'എന്‍റെ അനുഗ്രഹം എപ്പോഴും' -എന്നാണ് പ്രിയങ്ക കുറിച്ചത്. ഒപ്പം ചുവന്ന ഹാര്‍ട്ട് ഇമോജി, ഫയര്‍ ഇമോജി, കരയുന്ന ഇമോജി, ഹാര്‍ട്ട് ഐ ഇമോജി എന്നിവയും പങ്കുവച്ചിട്ടുണ്ട്. കൂടാതെ പരിനീതിയുടെ ഒരു കൂട്ടം വിവാഹ ചിത്രങ്ങളും പ്രിയങ്ക ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചു. മനോഹരമായൊരു കുറിപ്പും പ്രിയങ്കയുടേതായി വന്നു.

'മികച്ച ചിത്രം.. നവദമ്പതികൾക്ക് അവരുടെ ഈ പ്രത്യേക ദിനത്തിൽ വളരെയധികം സ്നേഹം അയയ്ക്കുന്നു! ചോപ്ര കുടുംബത്തിലേക്ക് രാഘവിന് സ്വാഗതം. നിങ്ങൾ ഞങ്ങള്‍ക്കൊപ്പം നീന്താന്‍ തയ്യാറാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ടിഷ, നീ എക്കാലത്തെയും സുന്ദരിയായ വധുവാണ്.. നിനക്കും രാഘവിനും ജീവിതകാലം മുഴുവൻ സന്തോഷമായിരിക്കാന്‍, എല്ലാ സ്നേഹവും അനുഗ്രഹങ്ങളും അയയ്ക്കുന്നു. പരസ്‌പരം സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുക.' -ഇപ്രകാരമാണ് പ്രിയങ്ക കുറിച്ചത്.

പ്രിയങ്കയുടെ ഭര്‍ത്താവും ഗായകനുമായ നിക്കിന്‍റെ സംഗീത പരിപാടികള്‍ കാരണമാണ് പ്രിയങ്കയ്‌ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്. സഹോദരന്‍മാരായ ജോ, കെവിന്‍ ജൊനാസ് എന്നിവരുമായി സഹകരിച്ച്, 18 രാജ്യങ്ങളിലായി 70ലധികം സംഗീത പരിപാടികള്‍ നടത്തുന്നതിലുള്ള പര്യടനത്തിലാണിപ്പോള്‍ നിക്ക്.

പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്രയ്‌ക്കും വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ജോലിയുമായി ബന്ധപ്പെട്ട് പ്രിയങ്കയുടെ അമ്മയും തിരക്കിലായിരുന്നു. വിവാഹത്തിന് എത്താന്‍ കഴിഞ്ഞില്ലെങ്കിലും മധു ചോപ്ര പരിനീതിയുടെ വിവാഹത്തെ കുറിച്ച്‌ പാപ്പരാസികളോട് പ്രതികരിച്ചു. അവര്‍ സമ്മാനങ്ങള്‍ എല്ലാം നിരസിച്ചു. അനുഗ്രഹങ്ങള്‍ മാത്രം. വിവാഹം നന്നായി നടന്നു. പരിനീതി വളരെ സുന്ദരിയാണ്. ഒരു വധുവിനെ പോലെ അവള്‍ കൂടുതല്‍ സുന്ദരിയായി കാണപ്പെട്ടു.

തങ്ങളുടെ വിവാഹ ചടങ്ങില്‍ നിന്നുള്ള ഏതാനും ചിത്രങ്ങള്‍ പരിനീതി ചോപ്രയും രാഘവ് ഛദ്ദയും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്‌തതിനൊപ്പം ഹൃദയസ്‌പര്‍ശിയായ ഒരു കുറിപ്പും താരദമ്പതികള്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

'ബ്രേക്ക്ഫാസ്‌റ്റ് ടേബിളിലെ ആദ്യത്തെ ചാറ്റ് മുതൽ ഞങ്ങളുടെ ഹൃദയം അറിഞ്ഞു. ഈ ദിവസത്തിനായി ഏറെ നാളായി കാത്തിരിക്കുകയായിരുന്നു.. ഒടുവിൽ മിസ്‌റ്റർ ആൻഡ് മിസിസ് ആകാൻ സാധിച്ചതിൽ ഭാഗ്യം! ഞങ്ങൾക്ക് പരസ്‌പരം ഇല്ലാതെ ജീവിക്കാൻ കഴിയില്ല. ഞങ്ങളുടെ എന്നന്നേയ്‌ക്കുമുള്ള ജീവിതം ഇവിടെ ആരംഭിക്കുന്നു.' -ഇപ്രകാരമാണ് പരിനീതി ചോപ്രയും രാഘവ് ഛദ്ദയും വിവാഹ ചിത്രങ്ങള്‍ക്കൊപ്പം ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.

ലണ്ടനില്‍ ഒന്നിച്ച് പഠിച്ച പരിനീതിയും രാഘവും ഏറെ നാളായി പ്രണയത്തിലായിരുന്നു. 2023 മെയ് മാസത്തില്‍ ഡല്‍ഹിയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

Also Read: Parineeti Raghav Wedding First Pictures 'നമ്മുടെ ജീവിതം ഇവിടെ ആരംഭിക്കുന്നു'; സ്വപ്‌നതുല്യമായ വിവാഹത്തിലെ ആദ്യ ചിത്രങ്ങളുമായി പരിനീതിയും രാഘവും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.