ഈസ്‌റ്റര്‍ ആഘോഷിച്ച് ഗ്ലോബല്‍ ഐക്കണ്‍ പ്രിയങ്ക ചോപ്രയും മകള്‍ മാല്‍തി മേരി ചോപ്ര ജൊനാസും. മകള്‍ക്കൊപ്പമുള്ള ഈസ്‌റ്റര്‍ ആഘോഷങ്ങളില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ പ്രിയങ്ക ചോപ്ര ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചു. 'ഈസ്‌റ്റര്‍ ഞായറാഴ്‌ച' എന്ന അടിക്കുറിപ്പോടു കൂടിയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
മാല്‍തി മേരിയുടെ ആദ്യ ഈസ്‌റ്റര്‍ എന്നെഴുതിയ വെള്ള ടി ഷർട്ടാണ് മാല്‍തി ധരിച്ചിരിക്കുന്നത്. ഈസ്‌റ്റര്‍ മുട്ടകൾ ഉപയോഗിച്ച് കളിക്കുന്ന മാല്‍തിയെയും ചിത്രങ്ങളില്‍ കാണാം. ഇമോജികള്‍ക്കൊപ്പമാണ് പ്രിയങ്ക ഈസ്‌റ്റര്‍ പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.
ആദ്യ ചിത്രത്തിൽ, മാല്‍തി മേരിയുടെ ആദ്യ ഈസ്‌റ്റര്‍ എന്നെഴുതിയ ടീ ഷര്‍ട്ടിനെ കാമറ ഫോക്കസ് ചെയ്യുമ്പോള്‍ ഈസ്‌റ്റര്‍ മുട്ടകളെ മാല്‍തി കൈയ്യില്‍ പിടിച്ചിരിക്കുന്നത് കാണാം. ഈ ചിത്രത്തില്‍ മാല്‍തിയുടെ പിറകിലിരിക്കുന്ന പ്രിയങ്കയെയും കാണാം.
പിന്നീടുള്ള ചിത്രത്തില്‍ പ്രിന്‍റഡ് ടോപ്പുകളും പൈജാമയും ധരിച്ച് ഇരട്ടകളെ പോലെ നില്‍ക്കുന്ന അമ്മ-മകൾ ജോഡിയെയാണ് കാണാനാവുക. മാല്‍തിയെ കൈകളില്‍ പിടിച്ച് മിറര്‍ സെല്‍ഫി എടുക്കുന്ന പ്രിയങ്കയാണ് ചിത്രത്തില്‍.
കൗതുകത്തോടെ ചോക്ലേറ്റ് മുട്ടയുമായി കളിക്കുന്ന മാല്‍തിയാണ് മറ്റൊരു ചിത്രത്തില്‍. വീട്ടിലെ നായ്‌ക്കളായ പാണ്ട, ജിനോ എന്നിവര്‍ പുല്‍ത്തകിടിയില്‍ കളിക്കുമ്പോള്‍ അവരെ സോഫയില്‍ നിന്നും നോക്കി നില്‍ക്കുന്ന മാല്‍തിയെയും മറ്റൊരു ചിത്രത്തില്‍ കാണാനം.
പോസ്‌റ്റ് പങ്കുവച്ചതിന് പിന്നാലെ കമന്‍റുകളുമായി ആരാധകരും ഒഴുകിയെത്തി. നിരവധി ചുവന്ന ഹാര്‍ട്ട് ഇമോജികളാണ് പോസ്‌റ്റിന് താഴെ ആരാധകര്‍ പങ്കുവച്ചിരിക്കുന്നത്. മാല്‍തിയെ സ്‌നേഹം കൊണ്ട് പൊതിയുന്നതായിരുന്നു ആരാധകരുടെ കമന്‍റുകളില്‍ അധികവും.
Also Read: ഒടുവില്‍ മകളുടെ മുഖം കാണിച്ച് പ്രിയങ്ക ചോപ്ര; മാൾട്ടിക്കൊപ്പമുള്ള സെൽഫികൾ പങ്കിട്ട് താരം
'സുന്ദരിയായ അമ്മയെ പോലെയുള്ള ക്യൂട്ട് ബേബി. സഹോദരി എങ്ങനെയുണ്ട് ന്യൂയോർക്കിൽ നിന്നും യുഎസ്എലേക്ക് .'-ഒരു ആരാധകന്‍ കുറിച്ചു. 'ഈസ്‌റ്റർ സൺഡേ ബേബി മാൾട്ടി, ആഫ്രിക്കയിൽ നിന്ന് യുഎസ്‌എയിലേക്ക് ഒരുപാട് സ്നേഹം അയയ്ക്കുന്നു, ഞാൻ നിന്‍റെ മാതാപിതാക്കളെ സ്നേഹിക്കുന്ന പോലെ നിന്നെയും സ്നേഹിക്കുന്നു ബേബി.' -മറ്റൊരാള്‍ കുറിച്ചു. 'നിക്ക് ജൊനാസിന്‍റെ കൃത്യമായ പകർപ്പ് മാത്രമാണ് അവള്‍ .... കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ' -മറ്റൊരു ആരാധകന്‍ കുറിച്ചു.
നേരത്തെ ഈസ്‌റ്റര്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് താരം ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയും പങ്കുവച്ചിരുന്നു. വെള്ളയും മഞ്ഞയും അണിഞ്ഞ മനോഹര വസ്ത്രം ധരിച്ച മാൾതിയുടെ ഒരു മനോഹരമായ ചിത്രമായിരുന്നു പ്രിയങ്ക ചോപ്ര പങ്കുവച്ചത്. ഈസ്‌റ്റര്‍ ആഘോഷിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു.
നേരത്തെ മകള്‍ക്കൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയതിന്‍റെ ചിത്രവും പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. സിദ്ധിവിനായക ക്ഷേത്രമാണ് പ്രിയങ്കയയും മാല്‍തിയും സന്ദര്‍ശിച്ചത്. ക്ഷേത്ര സന്ദര്‍ശന ചിത്രങ്ങള്‍ ഇന്‍സ്‌റ്റഗ്രാമിലാണ് താരം പങ്കുവച്ചത്.
ഗണപതി ക്ഷേത്രം സന്ദർശിച്ചതിന്‍റെ മൂന്ന് ചിത്രങ്ങളാണ് താരം ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചത്. ഗണപതി ഭഗവാന്‍റെ അനുഗ്രഹത്തോടെ മകള്‍ മാല്‍തിയുടെ ആദ്യ ഇന്ത്യ സന്ദർശനം അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് കുറിച്ചു കൊണ്ടായിരുന്നു പ്രിയങ്കയുടെ പോസ്‌റ്റ്.