ETV Bharat / bharat

'ഞായറാഴ്‌ചകള്‍ പിക്‌നികിന്'; നിക്കിനും മാല്‍തിക്കും ഒപ്പമുള്ള സുന്ദര നിമിഷങ്ങളുമായി പ്രിയങ്ക - മാല്‍തി

പ്രിയങ്ക ചോപ്ര, ഭർത്താവ് നിക്കിനും മകൾ മാല്‍തിക്കുമൊപ്പം ഔട്ടിങിലാണ്. ഭര്‍ത്താവിനും മകള്‍ക്കും ഒപ്പമുള്ള ഔട്ടിങ് വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് താരം

Priyanka Chopra  Priyanka Chopra sunday picnic with family  Priyanka Chopra with husband and daughter  Priyanka Chopra daughter malti marie  Nick Jonas  Priyanka Chopra new instagram photo  Priyanka Chopra new insta pic  ഞായറാഴ്‌ചകള്‍ പിക്‌നിക്കുകള്‍ക്ക് ഉള്ളതാണ്  സുന്ദര നിമിഷങ്ങളുമായി പ്രിയങ്ക  നിക്കിനും മാല്‍തിക്കും  പ്രിയങ്ക ചോപ്ര  മാല്‍തി  നിക്ക് ജൊനാസ്
നിക്കിനും മാല്‍തിക്കും ഒപ്പമുള്ള സുന്ദര നിമിഷങ്ങളുമായി പ്രിയങ്ക
author img

By

Published : May 29, 2023, 12:56 PM IST

ലോസ് ഏഞ്ചലേസ്: ആഗോള ഐക്കൺ പ്രിയങ്ക ചോപ്ര, ഭർത്താവ് നിക്ക് ജൊനാസിനും മകള്‍ മാല്‍തിക്കുമൊപ്പം രസകരമായൊരു ഞായറാഴ്‌ച ചെലവഴിച്ചു. മൂവരും ഞായറാഴ്‌ച ഒരു പിക്‌നിക്ക് ഡേറ്റിന് പോയി. കുടുംബത്തിനൊപ്പമുള്ള മനോഹര നിമിഷം പ്രിയങ്ക ചോപ്ര തന്‍റെ സോഷ്യൽ മീഡിയ പേജില്‍ പങ്കുവച്ചു.

ഒരു പാർക്കിൽ മകള്‍ക്കും ഭർത്താവിനുമൊപ്പം ഇരിക്കുന്ന പ്രിയങ്കയെയാണ് ചിത്രത്തില്‍ കാണാനാവുക. മകള്‍ മാല്‍തിയുടെ തലയില്‍ ഒരു തൊപ്പിയുണ്ട്. തൊപ്പിയില്‍ മാല്‍തി വളരെ ക്യൂട്ടായി കാണപ്പെട്ടു.

'ഞായറാഴ്‌ചകള്‍ പിക്‌നിക്കുകള്‍ക്കുള്ളതാണ്' -എന്ന അടിക്കുറിപ്പിലാണ് പ്രിയങ്ക തന്‍റെ കുടുംബ ചിത്രം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്. ചിത്രം പങ്കുവച്ചതിന് പിന്നാലെ നിരവധി കമന്‍റുകളും ചുവന്ന ഹാര്‍ട്ട് ഇമോജികളുമായി നിരവധി പേര്‍ കമന്‍റ്‌ ബോക്‌സ് നിറച്ചു. 'നിങ്ങളെ മൂന്ന് പേരെയും വളരെയധികം സ്നേഹിക്കുന്നു!!!' -ഒരു ആരാധകന്‍ കുറിച്ചു. 'ക്യൂട്ട്നെസ് ഓവർലോഡ്.' -മറ്റൊരാള്‍ കുറിച്ചു. 'ഈ കൊച്ചു കുടുംബത്തെ സ്നേഹിക്കുക, നിക്ക് എത്ര സുന്ദരനാണ്, പ്രിയങ്കയും കുഞ്ഞ് മാല്‍തി മേരിയും എപ്പോഴും അങ്ങനെയാണ്.' -ഇപ്രകാരമാണ് മറ്റൊരു ആരാധകന്‍റെ കമന്‍റ്.

ഈ വർഷം ജനുവരിയിലാണ് മാല്‍തി മേരി ജൊനാസ്, പ്രിയങ്കയ്‌ക്കൊപ്പം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ജനുവരി 30ന് ലോസ് ഏഞ്ചൽസിൽ നടന്ന ജൊനാസ് ബ്രദേഴ്‌സിന്‍റെ ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ചടങ്ങിൽ പ്രിയങ്കയും നിക്കും മകള്‍ക്കൊപ്പം പങ്കെടുത്തിരുന്നു. ചടങ്ങില്‍ മാല്‍തിയുടെ അമ്മാവന്‍മാരായ (നിക്കിന്‍റെ സഹോദരങ്ങള്‍) കെവിനും, ജോ ജോനാസും അവരുടെ കുഞ്ഞ് താരത്തെ സ്വീകരിച്ചു.

Also Read: മാല്‍തിയുടെ ആദ്യ ഈസ്‌റ്റര്‍; ഈസ്‌റ്റര്‍ മുട്ടയുമായി കളിക്കുന്ന ചിത്രങ്ങളുമായി പ്രിയങ്ക

കൂടാതെ പ്രയങ്കയുടെ ഏറ്റവും പുതിയ ഹോളിവുഡ് പ്രോജക്‌ടായ 'സിറ്റാഡലിന്‍റെ' ഇന്ത്യയിലെ പ്രൊമോഷൻ വേളയിൽ പ്രിയങ്ക തന്‍റെ മകളെയും ഒപ്പം കൂട്ടിയിരുന്നു. മുംബൈയിലെ സിദ്ധി വിനായക ക്ഷേത്ര സന്ദര്‍ശനത്തിനും മകള്‍ മാല്‍തിയെ പ്രിയങ്ക ഒപ്പം കൂട്ടിയിരുന്നു.

സിദ്ധി വിനായക ക്ഷേത്ര ദര്‍ശനം നടത്തി പ്രിയങ്കയും മകളും അനുഗ്രഹം തേടുന്നതിന്‍റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഗണപതി ക്ഷേത്രം സന്ദർശിച്ചതിന്‍റെ മൂന്ന് ചിത്രങ്ങളാണ് പ്രിയങ്ക ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചത്. ഗണപതി ഭഗവാന്‍റെ അനുഗ്രഹത്തോടെ മകള്‍ മാല്‍തിയുടെ ആദ്യ ഇന്ത്യ സന്ദർശനം അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് കുറിച്ചു കൊണ്ടായിരുന്നു പ്രിയങ്കയുടെ പോസ്‌റ്റ്.

2022 ജനുവരിയിലാണ് പ്രിയങ്കയും നിക്കും വാടക ഗര്‍ഭധാരണത്തിലൂടെ മകള്‍ മാല്‍തി മേരി ചോപ്ര ജൊനാസിനെ സ്വീകരിച്ചത്. 2018 ഡിസംബറിലായിരുന്നു പ്രിയങ്കയുടെയും നിക്കിന്‍റെയും വിവാഹം. ക്രിസ്‌ത്യന്‍ ആചാര പ്രകാരവും ഹിന്ദു ആചാര പ്രകാരവുമായിരുന്നു വിവാഹം. ജോധ്‌പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വച്ച് ഡിസംബര്‍ 1, 2 തീയതികളിലായിരുന്നു വിവാഹം. വിവാഹ ശേഷം ഡല്‍ഹിയിലും മുംബൈയിലുമായി താര ദമ്പതികള്‍ വിവാഹ സത്‌കാരം ഒരുക്കിയിരുന്നു.

റൂസ്സോ ബ്രദേഴ്‌സ് ഒരുക്കിയ 'സിറ്റാഡെൽ' ആണ് പ്രിയങ്കയുടെ പുതിയ പ്രോജക്‌ട്. സിറ്റാഡെല്‍ ഏപ്രില്‍ 28ന് റിലീസ് ചെയ്‌തിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരുന്നു റിലീസ്. റിലീസ് ദിനം രണ്ട് എപ്പിസോഡുകളും പിന്നീട് മെയ്‌ 26 വരെയുള്ള എല്ലാ വെള്ളിയാഴ്‌ചയും 'സിറ്റാഡെലിന്‍റെ' ഓരോ പുതിയ എപ്പിസോഡുകളും റിലീസ് ചെയ്‌തു.

Also Read: മകള്‍ മാല്‍തി മേരിയ്‌ക്കൊപ്പം ക്ഷേത്ര ദര്‍ശനം നടത്തി പ്രിയങ്ക ചോപ്ര; ചിത്രം പങ്കുവച്ചതില്‍ വിമര്‍ശനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.