ETV Bharat / bharat

ഒടുവില്‍ മകളുടെ മുഖം കാണിച്ച് പ്രിയങ്ക ചോപ്ര; മാൾട്ടിക്കൊപ്പമുള്ള സെൽഫികൾ പങ്കിട്ട് താരം - മാള്‍ട്ടി മേരി ചോപ്ര ജൊനാസ്‌

മകള്‍ മാൾട്ടിയുടെ ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയങ്ക ചോപ്ര. ഇതുപോലെയുള്ള ദിനങ്ങള്‍ എന്ന അടിക്കുറിപ്പോടു കൂടിയാണ് പ്രിയങ്ക മകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

Priyanka Chopra drops adorable Sunday morning  selfies with Malti Marie Chopra Jonas  Sunday morning selfies with Malti Marie  Priyanka Chopra  Malti Marie Chopra Jonas  ഒടുവില്‍ മകളുടെ മുഖം കാണിച്ച് പ്രിയങ്ക ചോപ്ര  മാൾട്ടിക്കൊപ്പമുള്ള സെൽഫികൾ പങ്കിട്ട് താരം  Priyanka Chopra shared selfies with her daughter  മകള്‍ മാൾട്ടിയുടെ ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയങ്ക  Priyanka shared a couple of pictures with Malti  Priyanka holding Malti Marie in her left arm  Fans comments on Priyanka s Instagram pictures  Priyanka and Nick welcomed Malti via surrogacy  Priyanka Chopra Hollywood projects  Priyanka Chopra upcoming movies  പ്രിയങ്ക ചോപ്ര  മാള്‍ട്ടി മേരി ചോപ്ര ജൊനാസ്‌  Malti Marie Chopra Jonas
ഒടുവില്‍ മകളുടെ മുഖം കാണിച്ച് പ്രിയങ്ക ചോപ്ര
author img

By

Published : Feb 19, 2023, 10:43 AM IST

Priyanka Chopra shared selfies with her daughter: മകള്‍ മാള്‍ട്ടി മേരി ചോപ്ര ജൊനാസിനൊപ്പം സെല്‍ഫികള്‍ പങ്കിട്ട് ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്ര. ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് മകളുടെ മുഖം കാണിച്ച് താരം രംഗത്തെത്തിയിരിക്കുന്നത്. 'ഇതുപോലെയുള്ള ദിനങ്ങള്‍' എന്ന അടിക്കുറിപ്പോടു കൂടിയാണ് പ്രിയങ്ക മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.

മാള്‍ട്ടി മേരിക്കൊപ്പമുള്ള രണ്ട് ചിത്രങ്ങളാണ് ഞായറാഴ്‌ച രാവിലെ താരം ഇന്‍സ്‌റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ആദ്യ ചിത്രത്തില്‍ മകള്‍ മാള്‍ട്ടിയെ, പ്രിയങ്ക തന്‍റെ ഇടതു കയ്യില്‍ പിടിച്ചിരിക്കുന്നത് കാണാം. മാൾട്ടിയെ തന്നോട് ചേർത്തു പിടിച്ച് കിടക്കയിൽ കിടക്കുന്ന പ്രിയങ്കയേയാണ് രണ്ടാമത്തെ ചിത്രത്തില്‍ കാണാനാവുക.

Priyanka holding Malti Marie in her left arm: ആദ്യ ചിത്രത്തില്‍ വെള്ള ടീ ഷര്‍ട്ടും, ബ്രൗണ്‍ ലെതര്‍ ജാക്കറ്റും, ഡെനിം പാന്‍റ്‌സും ധരിച്ച് വളരെ സ്‌റ്റൈലിഷായാണ് പ്രിയങ്കയെ കാണാനാവുക. കൂളിംഗ് ഗ്ലാസും താരം ധരിച്ചിട്ടുണ്ട്. അതേസമയം പിങ്ക് നിറമുള്ള കൊ ഓര്‍ഡ് സെറ്റില്‍ വളരെ ക്യൂട്ടായിരുന്നു മാള്‍ട്ടി. ഒരു വെളുത്ത ബോയും ആ കുഞ്ഞ് തലയിലുണ്ട്. രണ്ടാമത്തെ ചിത്രത്തില്‍ നൈറ്റ്‌ ഡ്രസ്സാണ് പ്രിയങ്കയും മാള്‍ട്ടിയും ധരിച്ചിരിക്കുന്നത്.

Fans comments on Priyanka s Instagram pictures: ചിത്രം പങ്കുവച്ചതിന് തൊട്ടുപിന്നാലെ ഹാര്‍ട്ട് ഇമോജികളും ഫയര്‍ ഇമോജികളുമായി ആരാധകരും രംഗത്തെത്തി. 'നിക്കിന്‍റെ ഫേവറൈറ്റ് സ്‌ത്രീകള്‍ എപ്പോഴും സുന്ദരികളാണ്!'-ഒരു ആരാധകന്‍ കുറിച്ചു. 'വളരെ മനോഹരം!! ഹൃദയസ്‌പര്‍ശിയായത്', 'മാതൃത്വം സ്‌നേഹമാണ്' -ഇങ്ങനെ പോകുന്നു ആരാധകരുടെ കമന്‍റുകള്‍...

Priyanka and Nick welcomed Malti via surrogacy: കഴിഞ്ഞ ജനുവരിയിലാണ് പ്രിയങ്കയും നിക്കും വാടക ഗര്‍ഭധാരണത്തിലൂടെ മകള്‍ മാള്‍ട്ടി മേരി ചോപ്ര ജൊനാസിനെ സ്വീകരിച്ചത്. 2018 ഡിസംബറിലായിരുന്നു പ്രിയങ്ക ചോപ്ര നിക്ക് ജൊനാസ് വിവാഹം. ക്രിസ്‌ത്യന്‍ ആചാര പ്രകാരവും ഹിന്ദു ആചാര പ്രകാരവുമായിരുന്നു വിവാഹം. ജോധ്‌പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വച്ച് ഡിസംബര്‍ 1, 2 തീയതികളിലായിരുന്നു വിവാഹം. വിവാഹ ശേഷം ഡല്‍ഹിയിലും മുംബൈയിലുമായി താര ദമ്പതികള്‍ വിവാഹ സത്‌കാരം ഒരുക്കിയിരുന്നു.

Priyanka Chopra Hollywood projects: ഹോളിവുഡ് പ്രോജക്‌ടുകളാണ് പ്രിയങ്കയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. 'ഇറ്റ്‌ ഈസ് ഓള്‍ കമിംഗ് ബാക്ക് ടു മീ', 'സിറ്റാഡല്‍' എന്നിവയാണ് താരത്തിന്‍റേതായി വരാനിക്കുന്ന ഹോളിവുഡ് പ്രോജക്‌ടുകള്‍. റൂസോ ബ്രദേഴ്‌സ് നിര്‍മിക്കുന്ന 'സിറ്റാഡല്‍' ഒടിടി റിലീസായി ആമസോണ്‍ പ്രൈമിലെത്തും. സയന്‍സ് ഫിക്ഷന്‍ സീരീസില്‍ പ്രിയങ്കയെ കൂടാതെ റിച്ചാര്‍ഡ് മാഡനും അഭിനയിക്കും. പാട്രിക് മോര്‍ഗന്‍ ആണ് സംവിധാനം.

Priyanka Chopra upcoming movies: അതേസമയം ആലിയ ഭട്ട്, കത്രീന കെയ്‌ഫ്‌ എന്നിവര്‍ക്കൊപ്പമുള്ള ഫർഹാൻ അക്തറിന്‍റെ 'ജീ ലേ സറാ' ആണ് പ്രിയങ്ക ചോപ്രയുടെ മറ്റൊരു പുതിയ പ്രോജക്‌ട്. 'ജീ ലെ സറാ' ഉടൻ തന്നെ തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോർട്ടുകള്‍.

Also Read: 'നിക്കിനൊപ്പമുള്ള എല്ലാ ദിവസവും പ്രണയ ദിനം': പ്രിയങ്കയുടെയും നിക്കിന്‍റെയും വാലന്‍റൈന്‍സ് ദിനാഘോഷം വൈറല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.