മലയാളികളുടെ പ്രിയ താരം പൃഥ്വിരാജിന് ഇന്ന് 41-ാം പിറന്നാള്‍ (Prithviraj Sukumaran Birthday). ലഡാക്കിലാണ് തന്‍റെ 41-ാം പിറന്നാള്‍ പൃഥ്വിരാജ് ആഘോഷിക്കുന്നത് (Prithviraj Enjoys Working Birthday). 'എമ്പുരാന്‍റെ' ചിത്രീകരണവുമായി ബന്ധപ്പെട്ട് ലഡാക്കിലുള്ള പൃഥ്വിരാജിന് പിറന്നാള്‍ ആശംസകളും സമ്മാനങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. 'എമ്പുരാന്‍' ടീമും താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു (Empuraan Team birthday wishes to Prithviraj).
മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള 'എമ്പുരാന്‍' ടീം ആശംസകള്‍ നേരുന്നതിന്‍റെ വീഡിയോയാണ് ഈ പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മോഹന്‍ലാലിന് പുറമെ മുരളി ഗോപി, ദീപക് ദേവ്, ആന്‍റണി പെരുമ്പാവൂര്‍, സുജിത്ത് വാസുദേവ് തുടങ്ങിയവര്‍ വീഡിയോയിലൂടെ 'എമ്പുരാന്‍റെ' സംവിധായകന്‍ പൃഥ്വിരാജിന് ആശംസ അറിയിച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
നിലവില്‍ ലഡാക്കില്‍ 'എമ്പുരാന്‍റെ' (Empuraan) ചിത്രീകരണം പുരോഗമിക്കുകയാണ്. ഒക്‌ടോബര്‍ 5ന് ഡല്‍ഹിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. തമിഴ്‌നാട്, ഉത്തരേന്ത്യ, വിദേശ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാകും 'എമ്പുരാന്‍റെ' ചിത്രീകരണം. അതേസമയം കേരളത്തില്‍ ചിത്രീകരണം ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ കേരളത്തില്‍ കൊച്ചിയിലാകും 'എമ്പുരാന്‍റെ' പ്രധാന ലൊക്കേഷന്‍ എന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്.
Also Read: Mohanlal Prithviraj L2 Empuraan എമ്പുരാന് ഡൽഹിയിൽ തുടക്കം; ലഡാക്കും ആദ്യ ഷെഡ്യൂളില്‍
'എമ്പുരാന്‍റെ' ആദ്യ ഷെഡ്യൂൾ ചിത്രീകരണം ഡൽഹിയിലും ലഡാക്കിലുമാണ് (L2 Empuraan first schedule). ഡല്‍ഹിയില്‍ ഒരു ദിവസത്തെ ചിത്രീകരണമായിരുന്നു. ബാക്കിയുള്ള ഭാഗങ്ങൾ 'ലഡാക്കി'ൽ പൂർത്തിയാക്കും. അതേസമയം ഡല്‍ഹിയിലെ ചിത്രീകരണത്തിന് ശേഷം മോഹൻലാൽ, ജീത്തു ജോസഫ് ചിത്രം 'നേരി'ന്‍റെ ഡബ്ബിങ് ജോലികൾ പൂർത്തിയാക്കും.
നേരിന്‍റെ ഡബ്ബിങ് പൂര്‍ത്തിയാക്കിയ ശേഷം മോഹന്‍ലാല്‍, വീണ്ടും 'എമ്പുരാന്‍റെ' ആദ്യ ഷെഡ്യൂള്‍ ചിത്രീകരണത്തിനായി ലഡാക്കിലേയ്‌ക്ക് പോകും. 'എല്‍ 2' ന്‍റെ ലഡാക്കിലെ ചിത്രീകരണം പൂർത്തിയായാൽ പിന്നെ ഷെഡ്യൂൾ ബ്രേക്ക് ആണ്. 'എമ്പുരാന്‍റെ' രണ്ടാംഘട്ട ചിത്രീകരണം 2024 ഫെബ്രുവരിയിൽ ആരംഭിക്കും (Empuraan second schedule). കൊവിഡ് സാഹചര്യങ്ങൾ കാരണം സിനിമയുടെ ചിത്രീകരണം വൈകിയിരുന്നു.
'ലൂസിഫറി'ലെ സ്‌റ്റീഫന്‍ നെടുമ്പള്ളിയുടെ പൂർവകാലം 'എല്‍ 2'വില്‍ കൃത്യമായി വരച്ചു കാട്ടുമെന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. സ്‌റ്റീഫൻ നെടുമ്പള്ളി അഥവ ഖുറേഷി അബ്രാം എന്ന കഥാപാത്രത്തെയാകും 'എമ്പുരാനില്‍' മോഹന്‍ലാല്‍ അവതരിപ്പിക്കുക.
കേരളത്തിലെ കലുഷിത രാഷ്‌ട്രീയത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തില്‍, സ്‌റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയും, ഖുറേഷി അബ്രാം എന്ന അന്താരാഷ്‌ട്ര മാഫിയ തലവനായുള്ള അദ്ദേഹത്തിന്‍റെ യഥാർഥ ഐഡന്‍റിറ്റിയുമാണ് ചിത്രം വരച്ചുകാട്ടുന്നത്.
'ലൂസിഫറി'ന്‍റെ രണ്ടാം ഭാഗമായ 'എമ്പുരാന്‍' ബിഗ് ബജറ്റിലും മലയാള സിനിമ കണ്ട ഏറ്റവും വലിയ കാൻവാസിലുമാണ് 'എമ്പുരാന്‍' ഒരുങ്ങുന്നത്. മുരളി ഗോപിയാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് സിനിമയുടെ നിര്‍മാണം. ആശീര്‍വാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷന്‍സും 'എമ്പുരാന്‍റെ' നിര്‍മാണ പങ്കാളിയാകുന്നുണ്ട്. പ്രധാനമായും മലയാളില്‍ ഒരുങ്ങുന്ന ചിത്രം തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പ്രദര്‍ശനത്തിനെത്തും.