ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ ഇടക്കാല ജാമ്യത്തിലോ പരോളിലോ ഉള്ള തടവുകാരെ തിരികെ വരാന്‍ നിർബന്ധിക്കരുതെന്ന് കേരള സർക്കാരിനോട് സുപ്രീം കോടതി. ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ബി.ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് നല്‍കിയത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പരോള്‍ അനുവദിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.
കൊവിഡുമായി ബന്ധപ്പെട്ട് കൂടുല്‍ കാര്യങ്ങള്‍ അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ പറയുമെന്നും കോടതി അറിയിച്ചു. പരോളില്‍ ഇറങ്ങുന്നവരോട് പത്ത് ദിവസത്തിനുള്ളിലോ ഒരാഴ്ചക്കുള്ളിലോ തിരിച്ചുവരാൻ ആവശ്യപ്പെടരുത്. കേസ് ഈ മാസം 25ന് വീണ്ടും വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. ജാമ്യത്തിലും പരോളിലുമായി കഴിയുന്നവർക്കെതിരെ നിർബന്ധിത നടപടിയെടുക്കരുതെന്ന് അധികാരികൾക്ക് നിർദേശം നൽകണമെന്ന് ബെഞ്ച് സംസ്ഥാനത്തിന്‍റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു.
Also Read: പോക്‌സോ കേസ്; വിവാദ വിധി നടത്തിയ ജഡ്‌ജി പുഷ്പ ഗണേധിവാല രാജിവച്ചു
പരോളിലോ ഇടക്കാല ജാമ്യത്തിലോ വിട്ടയച്ച തടവുകാരോട് ജയിലുകളിൽ തിരിച്ചെത്താന്‍ ആവശ്യപ്പെടുന്ന കേരള സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്യ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് തീരുമാനം. പരോളില്‍ പുറത്തിറങ്ങിയ ഹരജിക്കാരിലൊരാളായ ഡോൾഫി തിരിച്ചെത്താനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് പിന്നാലെ സുപ്രീം കോടതിയിലേക്ക് പോകുകയായിരുന്നു.
കൊവിഡ് പശ്ചാത്തലത്തില്‍ ജയിലുകളില്‍ അന്തേവാസികളുടെ തിരക്ക് നിയന്ത്രിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഏത് തരം തടവുകാരെ മോചിപ്പിക്കാമെന്ന് നിർണ്ണയിക്കാൻ ഉന്നതാധികാര സമിതി രൂപീകരിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കോടതി നിർദ്ദേശവും നല്‍കിയിരുന്നു.