ബർഗഡ്: ഭാര്യയുടെ പേര് കൈയിൽ എഴുതി ജീവിതം അവസാനിപ്പിച്ച് വിചാരണത്തടവുകാരൻ. ഒഡീഷയിലെ ബർഗഡ് ജില്ലയിലെ സോഹേല ജയിലിൽ കഴിയുകയായിരുന്ന പെതുപലി സ്വദേശി മോഹിത് റൗട്ടാണ് (35) മരിച്ചത്. സ്‌ത്രീധനത്തെ ചൊല്ലിയുള്ള തർക്കത്തിന്‍റെ പേരിൽ ഭാര്യ മഞ്ജുവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് ദിവസം മുമ്പാണ് മോഹിത്തിനെ അറസ്റ്റ് ചെയ്തത്.
ജയിലിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കൈത്തണ്ടയിൽ 'ഐ ലവ് യു മഞ്ജു' എന്ന് എഴുതിയിരിക്കുന്നതായും പൊലീസ് കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പ്രാദേശിക കോടതിയിൽ ഹാജരാക്കിയ പ്രതി സൊഹേല ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു. അതേസമയം ഭാര്യ മഞ്ജുവിന്‍റെ മൃതദേഹം വീണ്ടെടുക്കുന്നതിനിടെ അവരുടെ കൈയിലും മോഹിത്തിന്‍റെ പേര് എഴുതിയിരിക്കുന്നതായി കണ്ടെത്തിയന്ന് പൊലീസ് പറയുന്നു.
ALSO READ:തെലങ്കാനയിൽ യുവതി ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്നു: കൃത്യം വിവാഹത്തിന്‍റെ 36-ാം നാള്‍