ETV Bharat / bharat

കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കുള്ള ദേശീയ പരിശീലനം വെള്ളിയാഴ്ച - കേന്ദ്രസര്‍ക്കാര്‍

26 സംസ്ഥാനങ്ങളിലായി 111 പരിശീലന കേന്ദ്രങ്ങളിൽ പരിപാടി ആരംഭിക്കുമെന്ന് പി‌എം‌ഒയുടെ ഓഫീസ് വ്യക്തമാക്കി.

Prime Minister Narendra Modi will launch ‘Customized Crash Course programme  Prime Minister Narendra Modi  Narendra Modi  Customized Crash Course programme  കൊവിഡ് മുന്‍നിര തൊഴിലാളികള്‍ക്ക് പരിശീലന പരിപാടിയുമായി കേന്ദ്രസര്‍ക്കാര്‍; ഉദ്ഘാടനം വെള്ളിയാഴ്ച  കൊവിഡ് മുന്‍നിര തൊഴിലാളികള്‍ക്ക് പരിശീലന പരിപാടിയുമായി കേന്ദ്രസര്‍ക്കാര്‍  ഉദ്ഘാടനം വെള്ളിയാഴ്ച  കൊവിഡ്  പരിശീലന പരിപാടി  കേന്ദ്രസര്‍ക്കാര്‍  കൊവിഡ് മുന്‍നിര തൊഴിലാളികള്‍ക്ക് പരിശീലന പരിപാടി; വെള്ളിയാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
കൊവിഡ് മുന്‍നിര തൊഴിലാളികള്‍ക്ക് പരിശീലന പരിപാടി; വെള്ളിയാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
author img

By

Published : Jun 17, 2021, 8:53 PM IST

Updated : Jun 17, 2021, 9:03 PM IST

ന്യൂഡൽഹി: കൊവിഡ് -19 മുന്‍നിര പ്രവര്‍ത്തകര്‍ക്കുള്ള കസ്റ്റമൈസ്ഡ് ക്രാഷ് കോഴ്‌സ് പ്രോഗ്രാം പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ആരംഭിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വീഡിയോ കോൺഫറൻസിങിലൂടെയാണ് ഉദ്ഘാടനം. 26 സംസ്ഥാനങ്ങളിലായി 111 പരിശീലന കേന്ദ്രങ്ങളിൽ പരിപാടി ആരംഭിക്കുമെന്നും പി‌എം‌ഒയുടെ ഓഫീസ് വ്യക്തമാക്കി.

  • Prime Minister Narendra Modi will launch ‘Customized Crash Course programme for COVID19 frontline workers’ on 18th June at 11 am via video conferencing. The launch will commence the programme in 111 training centres spread over 26 states: PMO pic.twitter.com/zf0WsXld9b

    — ANI (@ANI) June 17, 2021 " class="align-text-top noRightClick twitterSection" data=" ">

കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി മഹേന്ദ്രനാഥ് പാണ്ഡെ ചടങ്ങിൽ പങ്കെടുക്കും. രാജ്യത്തൊട്ടാകെയുള്ള ഒരു ലക്ഷത്തിലധികം “കൊവിഡ് യോദ്ധാക്കളുടെ” നൈപുണ്യം ഉയർത്താനാണ് പരിപാടി ലക്ഷ്യമിടുന്നത്.

Read Also.........സംസ്ഥാനത്തിന് ആശ്വാസം; ടിപിആർ കുറയുന്നു, 12,469 പേർക്ക് കൂടി കൊവിഡ്

ഹോം കെയർ സപ്പോർട്ട്, ബേസിക് കെയർ സപ്പോർട്ട്, അഡ്വാൻസ്ഡ് കെയർ സപ്പോർട്ട്, എമർജൻസി കെയർ സപ്പോർട്ട്, സാമ്പിൾ കളക്ഷൻ സപ്പോർട്ട്, മെഡിക്കൽ ഉപകരണ സപ്പോർട്ട് എന്നിങ്ങനെ ആറ് റോളുകളിലാണ് പരിശീലനം നൽകുക. പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ കേന്ദ്ര ഘടകത്തിന് കീഴിലുള്ള ഒരു പ്രത്യേക പദ്ധതിയായാണ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

276 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്. ആരോഗ്യമേഖലയിലെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിദഗ്ദ്ധരായ ആരോഗ്യ പ്രവർത്തകരെ ഈ പരിപാടിയിലൂടെ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

Last Updated : Jun 17, 2021, 9:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.