ETV Bharat / bharat

രാജ്‌പഥ് ഇനി കര്‍ത്തവ്യ പഥ് : ഉദ്‌ഘാടനം ഇന്ന്, ലക്ഷ്യം കോളനിവത്കരണത്തിന്‍റെ അടയാളങ്ങൾ തുടച്ചുനീക്കൽ

author img

By

Published : Sep 8, 2022, 7:51 AM IST

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ ഗേറ്റിൽ ഉദ്‌ഘാടനം നിർവഹിക്കും. നേതാജി പ്രതിമ മുതൽ രാഷ്‌ട്രപതി ഭവൻ വരെയുള്ള വഴിയായിരുന്ന രാജ്‌പഥ്, പുതുക്കി പണിത ശേഷമാണ് 'കര്‍ത്തവ്യ പഥ്' എന്ന പേരാക്കിയത്

രാജ്‌പഥ്  പ്രധാനമന്ത്രി നരേന്ദ്രമോദി  കര്‍ത്തവ്യപഥ്  Kartavya Path  prime minister narendra mod  Rajpath  രാജ്‌പഥിൽ നിന്ന് കര്‍ത്തവ്യപഥിലേക്ക്  കര്‍ത്തവ്യപഥ് ഉദ്‌ഘാടനം  Kartavya Path inauguration  national news  ദേശീയ വാർത്തകൾ
രാജ്‌പഥിൽ നിന്ന് കര്‍ത്തവ്യപഥിലേക്ക്: ഉദ്‌ഘാടനം ഇന്ന്; ലക്ഷ്യം കോളനിവൽക്കരണത്തിന്‍റെ അടയാളങ്ങൾ തുടച്ചുനീക്കൽ

ന്യൂഡൽഹി : 'കര്‍ത്തവ്യ പഥ്' പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് (വ്യാഴാഴ്‌ച) ഉദ്‌ഘാടനം ചെയ്യും. വൈകീട്ട് ഏഴ് മണിക്ക് ഇന്ത്യ ഗേറ്റിലാണ് ചടങ്ങ്. നേതാജി പ്രതിമ മുതൽ രാഷ്‌ട്രപതി ഭവൻ വരെയുള്ള വഴിയായിരുന്ന രാജ്‌പഥ്, പുതുക്കി പണിത ശേഷമാണ് 'കര്‍ത്തവ്യ പഥ്' എന്ന് നാമകരണം ചെയ്‌തത്.

രാജ്‌പഥ് അധികാരത്തിന്‍റെ പ്രതീകമായിരുന്നെന്നും അതിൽ നിന്ന് പൊതു ഉടമസ്ഥതയുടെയും ശാക്തീകരണത്തിന്‍റേയും ഉദാഹരണമായ കര്‍ത്തവ്യ പഥിലേക്കുള്ള മാറ്റത്തെയാണ് ഈ നീക്കം കൊണ്ട് സൂചിപ്പിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്‌താവനയില്‍ അറിയിച്ചു. രാജ്യത്തെ കോളനിവത്കരണത്തിന്‍റെയും അടിമത്വത്തിന്‍റേയും അടയാളങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ പാതയുടെ പേര് മാറ്റിയത്. രാജ്യത്ത് നല്ല രീതിയിൽ സന്ദർശന തിരക്ക് അനുഭവപ്പെടുന്ന രാജ്‌പഥിലും സെൻട്രൽ വിസ്‌ത അവന്യൂവിലെ സമീപ പ്രദേശങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ കുറവാണ്.

പൊതു ടോയ്‌ലറ്റുകൾ, കുടിവെള്ള സൗകര്യങ്ങള്‍, ഇരിപ്പിടങ്ങള്‍ തുടങ്ങിയവയുടെ അപര്യാപ്തതയുണ്ടായിരുന്നു. മതിയായ പാർക്കിംഗ് സ്ഥലമോ, സൈനേജുകളോ ഉണ്ടായിരുന്നില്ല. ഇത് പരിഹരിക്കുന്നതിനൊപ്പം റിപ്പബ്ലിക് ദിന പരേഡ് ഉൾപ്പടെയുള്ള ദേശീയ പരിപാടികൾ സുഗമമായി നടക്കുന്നതിനും കൂടിയാണ് പുനർവികസനം നടത്തിയതെന്ന് പിഎംഒ അറിയിച്ചു. നിലവിൽ നടപ്പാതകളുള്ള പുൽത്തകിടികൾ, നവീകരിച്ച കനാലുകൾ, പുതിയ ബ്ലോക്കുകൾ, മെച്ചപ്പെട്ട സൈനേജുകൾ, വെൻഡിംഗ് കിയോസ്‌കുകൾ എന്നിവയെല്ലാം കര്‍ത്തവ്യപഥിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

കൂടാതെ, പുതിയ കാൽനട അണ്ടർപാസുകൾ, മെച്ചപ്പെട്ട പാർക്കിംഗ് സൗകര്യം, പുതിയ എക്‌സിബിഷൻ പാനലുകൾ, നവീകരിച്ച നൈറ്റ് ലൈറ്റിംഗ് എന്നിവ കര്‍ത്തവ്യപഥിന്‍റെ പ്രത്യേകതകളാണ്. സുസ്ഥിര വികസനത്തിന്‍റെ ഭാഗമായി ഖരമാലിന്യ സംസ്‌കരണം, മഴവെള്ള സംഭരണം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്‍റെ ചരിത്രത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന ഈ പാത പല നിര്‍ണായക സംഭവങ്ങള്‍ക്കും സാക്ഷിയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.