ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ദീപാവലിയുടെ പ്രകാശം എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും, ഐശ്വര്യവും, നേട്ടങ്ങളും പ്രധാനം ചെയ്യട്ടെ എന്ന് ഞാന്‍ പ്രത്യാശിക്കുന്നു. - പ്രധാന മന്ത്രി പറഞ്ഞു.
ഹിന്ദു മതവിശ്വാസികളുടെ ഒരു പ്രധാന ആഘോഷമാണ് ദീപാവലി. ദീപാവലിയുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യമുണ്ട്. രാമന്‍ രാവണനെ പരാജയപ്പെടുത്തി ഭാര്യ സീതയെയും അനുജന്‍ ലക്ഷ്‌മണനെയും കൂട്ടി അയോധ്യയിലേയ്‌ക്ക് തിരികെ എത്തിയതിന്‍റെ വിജയ സൂചകമായാണ് ദീപാവലി ആഘോഷം നടത്തുന്നത്.
ഹിന്ദു ലൂണാര്‍ കലണ്ടര്‍ പ്രകാരം കാര്‍ത്തിക മാസത്തിലെ 15ാം തീയതിയാണ് ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി ദിവസം ഏവരും അവരുടെ വീടുകള്‍ അലങ്കാര വസ്‌തുക്കള്‍ കൊണ്ടും മിന്നിത്തിളങ്ങുന്ന ലൈറ്റുകള്‍ കൊണ്ടും അലങ്കരിക്കും.