ഔറംഗബാദ് : വിമാന യാത്രക്കിടെ രക്തസമ്മർദ്ദം മൂലം തളര്‍ന്ന് വീണ യാത്രക്കാനെ സമയോചിതമായി ഇടപെട്ട് രക്ഷിച്ച കേന്ദ്രമന്ത്രി ഡോ ഭഗവത് കരാദിന് (Dr Bhagwat Karad) പ്രധാനമന്ത്രിയുടെ പ്രശംസ. ഹൃദയത്തില്‍ ഒരു ഡോക്ടറുണ്ട്, എപ്പോഴും എന്നായിരുന്നു നരേന്ദ്രമോദിയുടെ (Narendra Modi) ട്വീറ്റ്.
-
A doctor at heart, always!
— Narendra Modi (@narendramodi) November 16, 2021 " class="align-text-top noRightClick twitterSection" data="
Great gesture by my colleague @DrBhagwatKarad. https://t.co/VJIr5WajMH
">A doctor at heart, always!
— Narendra Modi (@narendramodi) November 16, 2021
Great gesture by my colleague @DrBhagwatKarad. https://t.co/VJIr5WajMHA doctor at heart, always!
— Narendra Modi (@narendramodi) November 16, 2021
Great gesture by my colleague @DrBhagwatKarad. https://t.co/VJIr5WajMH
ചൊവ്വാഴ്ച ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയില്‍ ഇൻഡിഗോ ഫ്ലൈറ്റ് 171 (Indigo Flight 171)ലായിരുന്നു സംഭവം. യാത്രക്കാരിൽ ഒരാൾ രക്തസമ്മർദം മൂലം തലകറക്കം അനുഭവപ്പെടുകയും ബോധരഹിതനാകുകയുമായിരുന്നു.
ഇക്കാര്യം മനസിലാക്കിയ കരാദ് അദ്ദേഹത്തെ സഹായിക്കുകയും പ്രഥമശുശ്രൂഷ നൽകുകയുമായിരുന്നു. പ്രശസ്ത ശിശുരോഗ വിദഗ്ധനാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി കൂടിയായ ഡോ ഭഗവത് കരാദ്.