മുംബൈ: കൊവിഡ് പ്രതിസന്ധി നേരിടാൻ മഹാരാഷ്ട്ര സർക്കാർ സ്വീകരിച്ച നടപടികളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് കൂടുതൽ ഓക്സിജൻ വിതരണം ചെയ്യേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാനം കൊവിഡിനെതിരെ പോരാടുമ്പോൾ പ്രതിസന്ധി നേരിടാൻ കേന്ദ്രസർക്കാരിന്‍റെ പല നിർദേശങ്ങളും സംസ്ഥാന സർക്കാർ പ്രാവർത്തികമാക്കിയിട്ടുണ്ട്. അതേസമയം വാക്‌സിൻ നൽകുന്നത് വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു.
കൂടുതൽ വായനയ്‌ക്ക്: കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യക്കൊപ്പം കൈകോര്‍ത്ത് ലോക രാജ്യങ്ങള്‍