ETV Bharat / bharat

പഴയ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള നയം (scrappage policy) പ്രഖ്യാപിച്ച് പ്രധാന മന്ത്രി - നരേന്ദ്ര മോദി

പഴയതും കാര്യക്ഷമത കുറഞ്ഞതും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങൾ നിരത്തിൽ നിന്ന് ഒഴിവാക്കുകയാണ് പൊളിക്കൽ നയത്തിന്‍റെ ലക്ഷ്യം.

narendra modi  vehicle scrappage policy  വാഹന പൊളിക്കൽ നയം  സ്ക്രാപ്പേജ് നയം  നരേന്ദ്ര മോദി  ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങൾ
പഴയ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള നയം (scrappage policy) പ്രഖ്യാപിച്ച് പ്രധാന മന്ത്രി
author img

By

Published : Aug 13, 2021, 4:04 PM IST

രാജ്യത്തെ പഴയ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള നയം (scrappage policy) പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. പഴയ വാഹനങ്ങൾ പൊളിക്കാൻ നൽകുമ്പോൾ ഉടമയ്‌ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി നയം പ്രഖ്യാപിച്ചത്. രാജ്യത്തെ വികസനത്തിലെ പുതിയ നാഴികക്കല്ല് എന്നാണ് പ്രധാനമന്ത്രി പൊളിക്കൽ നയത്തെ വിശേഷിപ്പിച്ചത്.

Also Read: വാഹന പൊളിക്കൽ നയം "വിൻ-വിൻ" നയമായിരിക്കും: ഗഡ്കരി

പഴയതും കാര്യക്ഷമത കുറഞ്ഞതും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങൾ നിരത്തിൽ നിന്ന് ഒഴിവാക്കുകയാണ് പൊളിക്കൽ നയത്തിന്‍റെ ലക്ഷ്യം. 15 വർഷം പഴക്കം ചെന്ന വാണിജ്യ വാഹനങ്ങളും 20 വർഷം പഴക്കം ചെന്ന സ്വകാര്യ വാഹനങ്ങളും പൊളിക്കാൻ വഴിവെക്കുന്ന നയം കഴിഞ്ഞ ബജറ്റിലാണ് കേന്ദ്രം അവതരിപ്പിച്ചത്.

പഴയ വാഹനങ്ങൾ പൊളിക്കാൻ നൽകുന്നവർക്ക് കേന്ദ്രം ഒരു സർട്ടിഫിക്കറ്റ് നൽകും. ഈ സർട്ടിഫിക്കറ്റ് ഉള്ളവർ പുതിയ വാഹനം വാങ്ങുമ്പോൾ രജിസ്ട്രേഷൻ ഫീസ് നൽകേണ്ടതില്ല. കൂടാതെ റോഡ് ടാക്‌സ് ഇനത്തിലും ആനുകൂല്യങ്ങൾ ലഭിക്കും. വിശദമായ പരിശോധനകൾക്ക് ശേഷം ശാസ്ത്രീയമായാണ് വാഹനങ്ങൾ പൊളിക്കുക. രാജ്യത്തെ വേസ്റ്റ് ടു വെൽത്ത് പരിപാടിയിൽ ഈ നയം ഒരു പ്രധാന പങ്ക് വഹിക്കും. നഗരങ്ങളിലെ മലിനീകരണം കുറയ്ക്കുന്നതിനും പുതിയ നയം സഹായിക്കുമെന്നും പ്രധാന മന്ത്രി പറഞ്ഞു.

പൊളിക്കൽ നയം രാജ്യത്ത് 10000 കോടി രൂപയുടെ നിക്ഷേപം രാജ്യത്ത് കൊണ്ടു വരുമെന്നും നിരവധി പേർക്ക് തൊഴിൽ ലഭിക്കുമെന്നും പ്രധാന മന്ത്രി പറഞ്ഞു. നയത്തിന്‍റെ ഭാഗമായി 2022 ഏപ്രിലോടെ കേന്ദ്ര- സംസ്ഥാന സർക്കാരിന്‍റെ കീഴിലുള്ള പഴയ വാഹനങ്ങളിൽ നയം നടപ്പാക്കാൻ തുടങ്ങും. 2023 ഏപ്രിൽ മുതൽ വാണിജ്യ വാഹനങ്ങൾക്കും 2021 ജൂണ്‍ മുതൽ സ്വകാര്യ വാഹനങ്ങൾക്കും പൊളിക്കൽ നയം ബാധകമാകും.

ഫിറ്റ്നസ് ഇല്ലാത്ത ഒരുകോടി വാഹനങ്ങൾ

കേന്ദ്ര ഗതാഗത വകുപ്പിന്‍റെ കണക്കനുസരിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരുകോടിയോളം വാഹനങ്ങൾ ഇന്ത്യൻ നിരത്തുകളിൽ ഉണ്ടെന്നാണ് കണക്ക്. സാധുവായ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 17 ലക്ഷം മീഡിയം, ഹെവി വാണിജ്യ വാഹനങ്ങളാണ് ഉള്ളത്.

20 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 51 ലക്ഷം ലൈറ്റ് മോട്ടോർ വാഹനങ്ങളും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 34 ലക്ഷം ലൈറ്റ് മോട്ടോർ വാഹനങ്ങളും രാജ്യത്തുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.