ചാമ്രാജ്നഗര (കര്‍ണാടക): 20 ലധികം ആടിന്‍റെ ചോര കുടിച്ച് പൂജാരിയുടെ ദുരാചാര പ്രകടനം. കര്‍ണാടകയിലെ ചാമരാജനഗര ജില്ലയിലെ ഗുണ്ട്‌ലുപെട്ട താലൂക്കിലാണ് സംഭവം. ദേവിയെ 'പ്രീതി'പ്പെടുത്താനാണ് ആടുകളുടെ ചോര കുടിക്കുന്നതെന്നാണ് വാദം.
ഗുണ്ട്‌ലുപെട്ട താലൂക്കില്‍ അനുറൂക്കെരി ഗ്രാമത്തില്‍ എല്ലാവര്‍ഷവും ഫാല്‍ഗുന മാസത്തില്‍ നടക്കുന്ന ചന്തയിലാണ്, അന്ധവിശ്വാസത്തിലധിഷ്ഠിതമായ ഈ കൃത്യം നടക്കാറ്. ഇന്നലെ(18.03.2022) പൂജാരിയായ മാടഷെട്ടി 20ലധികം ആടുകളെ കഴുത്ത് ഞെരിച്ച് കൊന്ന് ചോര കുടിച്ചു.
ALSO READ:കേരളത്തിനും നേട്ടമായി തമിഴ്നാട് ബജറ്റ്: മൂന്നിടത്ത് പച്ചക്കറി മൊത്ത വ്യാപാര സമുച്ചയം
ദേവി ദോദമ്മതായിയുടെ തേരില്‍ നിന്ന് ആടിന്‍റെ കഴുത്തില്‍ കടിച്ചുകൊണ്ടാണ് മാടഷെട്ടി ചോര കുടിച്ചത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ദേവിയെ തൃപ്തിപ്പെടുത്താന്‍ കഴിയുമെന്നാണ് സങ്കല്‍പ്പം.
കുരുതികൊടുക്കാനുള്ള ആടിനെ ഭക്തര്‍ കൊണ്ടുവരികയും തേരിലുള്ള പൂജാരിക്ക് കൈമാറുകയും ചെയ്യുന്നു. കുരുതികൊടുത്ത ആടിന്‍റ മാസം പാചകം ചെയ്ത് ഭക്തര്‍ കഴിക്കുകയും ചെയ്യും. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് ഈ ആചാരം.