ന്യൂഡൽഹി: ഗ്യാസ് സിലിണ്ടറിന്‍റെ വില വീണ്ടും വർധിപ്പിച്ചു. യൂണിറ്റിന് 50 രൂപയാണ് വർധിപ്പിച്ചത്. ഇന്ന് അർധരാത്രി മുതൽ ദേശീയ തലസ്ഥാനത്ത് 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന് 769 രൂപയായിരിക്കും വിലയെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഫെബ്രുവരി മാസത്തിലെ തന്നെ രണ്ടാമത്തെ വിലവർധനയാണിത്. ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ ഫെബ്രുവരി 4 ന് മെട്രോ നഗരങ്ങളിൽ സബ്‌സിഡിയില്ലാത്ത എൽപിജി സിലിണ്ടറുകളുടെ വില 25 രൂപ വർധിപ്പിച്ചിരുന്നു.
ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയ സമയത്താണ് എൽപിജിയുടെ വിലവർധനവ്.