ETV Bharat / bharat

രാഷ്ട്രപതി തെരഞ്ഞെടുപ്പ് : വേണ്ടത് തുറന്ന ചർച്ചകളെന്ന് കോൺഗ്രസ്

author img

By

Published : Jun 12, 2022, 10:59 AM IST

ബിജെപിയുടെ നിരന്തരമായ ആക്രമണത്തിൽ നിന്ന് പൗരരെ സംരക്ഷിക്കാൻ സാധിക്കുന്ന വ്യക്തിയെ രാഷ്ട്രപതിയായി രാജ്യത്തിന് ആവശ്യമാണെന്ന് കോൺഗ്രസ്

രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ്  കോൺഗ്രസ് ചർച്ചകൾ  രാഷ്ട്രപതി തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയം  രാഷ്ട്രപതി തെരഞ്ഞെടുപ്പ് കോൺഗ്രസ്  കോൺഗ്രസ് പാർട്ടിയുടെ അഭിപ്രായം രാഷ്ട്രപതി തെരഞ്ഞെടുപ്പ്  പ്രതിപക്ഷ പാർട്ടി ഭിന്നതകൾ  രാജ്യസഭ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ  യോഗം വിളിച്ച് മമത ബാനർജി  presidential election congress opposition unity  congress opposition unity  congress presidential election  രാഷ്ട്രപതി തെരഞ്ഞെടുപ്പ്
രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ്; തുറന്ന ചർച്ചകൾ വെണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി : പ്രതിപക്ഷ പാർട്ടികൾ ഭിന്നതകൾ മാറ്റിവച്ച്, തുറന്ന മനസോടെ ചർച്ച ചെയ്‌ത് ഉചിതനായ വ്യക്തിയെ നിര്‍ദേശിച്ച് രാഷ്ട്രപതിയായി തെരഞ്ഞെടുക്കണമെന്ന് കോൺഗ്രസ്. ഭരണഘടനയെയും ജനാധിപത്യ സംവിധാനത്തെയും പൗരരെയും ഭരണത്തിലുള്ള ബിജെപിയുടെ നിരന്തരമായ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാൻ സാധിക്കുന്ന വ്യക്തിയെ രാഷ്ട്രപതിയായി രാജ്യത്തിന് ആവശ്യമാണെന്നാണ് കോൺഗ്രസിന്‍റെ നിലപാട്.

പാർട്ടി പ്രത്യേക പേരുകളൊന്നും മുന്നോട്ടുവച്ചിട്ടില്ല, ഭരണകക്ഷിയുടെ ആക്രമണത്തിൽ നിന്ന് പൗരരെ രക്ഷിക്കാന്‍ കഴിവുറ്റ ഒരു രാഷ്ട്രപതി തെരഞ്ഞെടുക്കപ്പെടണമെന്ന് കോൺഗ്രസ് മുഖ്യ വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എൻസിപി നേതാവ് ശരദ് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബിജെപി ഇതര പാർട്ടികളിലെ മറ്റ് നേതാക്കൾ എന്നിവരുമായി ശനിയാഴ്‌ച ചർച്ച നടത്തിയിരുന്നു.

Also read: രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് : പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ച് മമത, മുഖ്യമന്ത്രി പിണറായി വിജയനും ക്ഷണം

ചില പ്രതിപക്ഷ നേതാക്കളുമായി പാര്‍ട്ടിയുടെ രാജ്യസഭ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ ഇതിനോടകം ആശയവിനിമയം നടത്തിയിട്ടുമുണ്ട്. മമത ബാനർജി ജൂൺ 15ന് ദേശീയ തലത്തിൽ യോഗം വിളിക്കുകയും പങ്കെടുക്കാൻ അഭ്യർഥിച്ച് എല്ലാ പ്രതിപക്ഷ നേതാക്കൾക്കും മുഖ്യമന്ത്രിമാർക്കും കത്തെഴുതുകയും ചെയ്‌തിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ 22 നേതാക്കള്‍ക്കാണ് മമത കത്തയച്ചത്. ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബിലാണ് യോഗം. ജൂലൈ 18-നാണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ജൂലൈ 21-നും നടക്കും. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കാലാവധി ജൂലൈ 24ന് അവസാനിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.