ETV Bharat / bharat

President of Bharat Nomenclature Change | രാഷ്‌ട്രപതി ഭവന്‍റെ ക്ഷണക്കത്തിൽ 'പ്രസിഡന്‍റ് ഓഫ് ഭാരത്' ; ഭരണഘടനയ്‌ക്കെതിരായ ആക്രമണമെന്ന് കോൺഗ്രസ്

President of Bharat Nomenclature Change | 'റിപ്പബ്ലിക് ഓഫ് ഇന്ത്യ' എന്ന പേര് 'റിപ്പബ്ലിക് ഓഫ് ഭാരത്' എന്നാക്കുന്നത് സംബന്ധിച്ച പ്രമേയം ഈ മാസം ചേരുന്ന അഞ്ചുദിവസത്തെ പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ കൊണ്ടുവരുമെന്നാണ് അഭ്യൂഹം

President of Bharat Nomenclature Change  RENAME INDIA AS BHARAT  പ്രസിഡന്‍റ് ഓഫ് ഭാരത്  ഇന്ത്യക്ക് പകരം ഭാരത്  പ്രസിഡന്‍റ് ഓഫ് ഇന്ത്യ  ജി 20 ഉച്ചകോടി  ജയറാം രമേശ്  Jairam Ramesh
Congress says President of Bharat nomenclature change is assault on Union of States
author img

By ETV Bharat Kerala Team

Published : Sep 5, 2023, 2:04 PM IST

ന്യൂഡൽഹി : രാഷ്‌ട്രപതി ഭവന്‍റെ ഔദ്യോഗിക ക്ഷണക്കത്തിൽ 'ഇന്ത്യ'ക്ക് പകരം 'ഭാരത്' എന്നുപയോഗിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് (President of Bharat Nomenclature Change ). ജി 20 ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന അത്താഴ വിരുന്നിലേക്ക് ക്ഷണിക്കാൻ രാഷ്‌ട്രപതി ഭവനിൽ നിന്നയച്ച കത്തിൽ 'പ്രസിഡന്‍റ് ഓഫ് ഇന്ത്യ' (President of India) എന്നതിനുപകരം 'പ്രസിഡന്‍റ് ഓഫ് ഭാരത്' (President of Bharat) എന്നാണ് രേഖപ്പെടുത്തിയത്. ഈ നടപടി ഭരണഘടനയ്‌ക്കെതിരെയുള്ള അക്രമണമാണെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് (jairam Ramesh) കുറ്റപ്പെടുത്തി. ഈ നടപടിയോടെ ഭരണഘടനയിലെ ഒന്നാം വകുപ്പ് (Article 1, Constitution of India) 'ഇന്ത്യയായിരുന്ന ഭാരതം സംസ്ഥാനങ്ങളുടെ യൂണിയനാണ്' എന്ന് വായിക്കേണ്ടതുണ്ടെന്ന് ജയറാം രമേശ് ട്വീറ്റ് ചെയ്തു. ഇതിൽ പറയുന്ന സംസ്ഥാനങ്ങളുടെ യൂണിയൻ ഇതോടെ അക്രമിക്കപ്പെട്ടെന്നും മുൻ കേന്ദ്രമന്ത്രികൂടിയായ ജയറാം രമേശ് കുറ്റപ്പെടുത്തി.

  • So the news is indeed true.

    Rashtrapati Bhawan has sent out an invite for a G20 dinner on Sept 9th in the name of 'President of Bharat' instead of the usual 'President of India'.

    Now, Article 1 in the Constitution can read: “Bharat, that was India, shall be a Union of States.”…

    — Jairam Ramesh (@Jairam_Ramesh) September 5, 2023 " class="align-text-top noRightClick twitterSection" data=" ">

"വാർത്ത സത്യമാണ്. രാഷ്‌ട്രപതി ഭവൻ സെപ്റ്റംബര്‍ 9 ന് ജി 20 ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന അത്താഴ വിരുന്നിലേക്ക് ക്ഷണിച്ചിരിക്കുന്നതിൽ സാധാരണപോലെ 'പ്രസിഡന്‍റ് ഓഫ് ഇന്ത്യ' എന്നുപയോഗിക്കുന്നതിന് പകരം 'പ്രസിഡന്‍റ് ഓഫ് ഭാരത്' എന്നാണ്. ഇനി ഭരണഘടനയിലെ ഒന്നാം വകുപ്പ് 'ഇന്ത്യയായിരുന്ന ഭാരതം സംസ്ഥാനങ്ങളുടെ യൂണിയനാണ്' എന്ന് വായിക്കേണ്ടതുണ്ട്. പക്ഷേ ഇപ്പോൾ 'സംസ്ഥാനങ്ങളുടെ യൂണിയൻ' ഇതോടെ ആക്രമിക്കപ്പെട്ടിരിക്കുക കൂടിയാണ്" - ജയറാം രമേശ് എക്സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്ററിൽ) കുറിച്ചു.

ജയറാം രമേശിന്‍റെ ട്വീറ്റിൽ നിരവധിപേർ പ്രതികരണം രേഖപ്പെടുത്തുന്നുണ്ട്. "ഇന്ത്യ എന്ന നമ്മുടെ രാഷ്ട്രത്തിന്‍റെ പേര് ഉപയോഗിക്കുന്നതിൽ പോലും ലജ്ജിക്കുന്ന വിധത്തിൽ, തെരഞ്ഞെടുപ്പിൽ വിജയിക്കാനും പ്രതിപക്ഷ സഖ്യത്തെ എതിർക്കാനും വേണ്ടി സർക്കാരിന് എങ്ങനെയാണ് ഇത്ര അധഃപതിക്കാൻ കഴിയുന്നത്" എന്നാണ് ഒരാൾ കുറിച്ചത്. "ബി ജെ പിക്ക് ഇനിയും താഴേക്ക് പോകാനാവില്ലെന്ന് ഞങ്ങൾ കരുതിയപ്പോഴെല്ലാം അവർ അത് തെറ്റാണെന്ന് തെളിയിക്കുന്നു! അവർക്ക് ഭാരത് എന്ന വാക്ക് ഉപയോഗിക്കണമെങ്കിൽ, അവർ ഹിന്ദിയിൽ മാത്രം ക്ഷണക്കത്ത് അയയ്‌ക്കേണ്ടതായിരുന്നു" എന്നും ചിലർ വിമർശിക്കുന്നു.

അതേസമയം രാജ്യത്തിന്‍റെ പേര് മാറ്റാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങിയെന്നാണ് സൂചന. 'റിപ്പബ്ലിക് ഓഫ് ഇന്ത്യ' (Republic of India) എന്ന പേര് 'റിപ്പബ്ലിക് ഓഫ് ഭാരത്' (Republic of Bharat) എന്നാക്കുന്നത് സംബന്ധിച്ച പ്രമേയം ഈ മാസം ചേരുന്ന അഞ്ചുദിവസത്തെ പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ കൊണ്ടുവരുമെന്നാണ് അഭ്യൂഹം.

ഭരണഘടനയിൽ ഇന്ത്യ എന്ന പേരാണ് പൊതുവെ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ചില ഭാഗങ്ങളിൽ രാജ്യത്തെ ഭാരത് എന്നതും പരാമർശിക്കുന്നുണ്ട്. ഇന്ത്യ എന്നുള്ളിടത്തെല്ലാം 'ഭാരത് ' എന്നാക്കി ഭേദഗതി ചെയ്യാനുള്ള പ്രമേയമായിരിക്കും സർക്കാർ കൊണ്ടുവരിക എന്നാണ് സൂചന. പ്രതിപക്ഷ കക്ഷികൾ 'ഇന്ത്യ' എന്ന പേരിൽ ഐക്യമുന്നണി രൂപീകരിച്ചതോടെയാണ് കേന്ദ്ര സർക്കാർ രാജ്യത്തിന്‍റെ പേര് മാറ്റാനുള്ള ശ്രമങ്ങൾക്ക് വേഗം കൂട്ടിയതെന്നും സൂചനയുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.