ന്യൂഡൽഹി: രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ ആരോഗ്യനില തൃപ്‌തികരമെന്ന് ആശുപത്രി അധികൃതർ. നെഞ്ചുവേദനയെ തുടർന്ന് വെള്ളിയാഴ്‌ച ഡൽഹിയിലെ ആർ ആൻഡ് ആർ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹമിപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. വിദഗ്ധ ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് മാറ്റാനാണ് തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രപതിയുടെ മകനോട് അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെ കുറിച്ച് അന്വേഷിച്ചതായും അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നും അറിയിച്ചു. മോദി രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദർശനത്തിലാണ്.