ETV Bharat / bharat

പത്മ പുരസ്‌കാരങ്ങൾ സമ്മാനിച്ച് രാഷ്‌ട്രപതി

ളിമ്പ്യൻ ബാഡ്‌മിന്‍റൺ താരം പി.വി സിന്ധുവിന് പത്മവിഭൂഷൺ ഏറ്റുവാങ്ങി.

Padma Awards  President Kovind  പത്മ പുരസ്‌കാരങ്ങൾ  പത്മ പുരസ്‌കാരങ്ങൾ സമ്മാനിച്ച് രാഷ്‌ട്രപതി  സുഷമ സ്വരാജിന് പത്മവിഭൂഷൺ  padma awards news  padma awards  Rashtrapati Bhawan news  Rashtrapati Bhawan latest news  President Kovind presents Padma Awards  പത്മ പുരസ്‌കാരങ്ങൾ സമ്മാനിച്ചു  പത്മ പുരസ്‌കാരങ്ങൾ ജേതാക്കൾക്ക് സമ്മാനിച്ച് രാഷ്‌ട്രപതി
പത്മ പുരസ്‌കാരങ്ങൾ സമ്മാനിച്ച് രാഷ്‌ട്രപതി; സുഷമ സ്വരാജിന് പത്മവിഭൂഷൺ
author img

By

Published : Nov 8, 2021, 1:10 PM IST

ന്യൂഡൽഹി: പത്മ പുരസ്‌കാരങ്ങൾ ജേതാക്കൾക്ക് സമ്മാനിച്ച് രാഷ്‌ട്രപതി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെയും കേന്ദ്ര വിദേശ കാര്യമന്ത്രി എസ്‌ ജയശങ്കറിന്‍റെയും സാന്നിധ്യത്തിലാണ് രാഷ്‌ട്രപതി ഭവനിൽ വച്ച് രാം നാഥ് കോവിന്ദ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. 119 പുരസ്‌കാര ജേതാക്കളിൽ 7 പേർക്ക് പത്മവിഭൂഷൺ, 10 പേർക്ക് പത്മ ഭൂഷൺ, 102 പേർക്ക് പത്മശ്രീ എന്നിങ്ങനെയാണ് പത്മ പുരസ്‌കാരങ്ങൾ.

119 പുരസ്‌കാര ജേതാക്കളിൽ 7 പേർക്ക് പത്മവിഭൂഷൺ, 10 പേർക്ക് പത്മ ഭൂഷൺ, 102 പേർക്ക് പത്മശ്രീ അവാർഡുകളാണ് രാഷ്‌ട്രപതി സമ്മാനിച്ചത്. ഒളിമ്പ്യൻ ബാഡ്‌മിന്‍റൺ താരം പി.വി സിന്ധുവിന് പത്മവിഭൂഷണും അന്തരിച്ച മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് വേണ്ടി മകൾ ഭാസുരി സ്വരാജ് പത്മവിഭൂഷൺ പുരസ്‌കാരവും ഏറ്റുവാങ്ങി. മരണാന്തര ബഹുമതിയെന്നോണം പിന്നണി ഗായകൻ എസ്‌.പി ബാലസുബ്രമണ്യവും പത്മവിഭൂഷൺ പുരസ്‌കാര പട്ടികയിൽ ഇടം നേടിയിരുന്നു.

ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മ പുരസ്‌കാരങ്ങൾ റിപ്ലബ്ലിക് ദിനത്തിലാണ് പ്രഖ്യാപിക്കുന്നത്. മൂന്ന് വിഭാഗങ്ങളിലായാണ് അവാർഡുകൾ നൽകുന്നത്. അസാധാരണവും വിശിഷ്ടവുമായ സേവനത്തിന് പത്മവിഭൂഷണും ഉന്നതരുടെ വിശിഷ്ട സേവനത്തിന് പത്മഭൂഷണും വിശിഷ്‌ട സേവനത്തിന് പത്മശ്രീ പുരസ്‌കാരവുമാണ് നൽകുന്നത്.

ALSO READ: വീടുനിറയെ അത്യപൂർവങ്ങളായ പുരാവസ്‌തുക്കൾ, പഴമയുടെ തിരുശേഷിപ്പുകളുമായി അച്ഛനും മകനും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.