ന്യൂഡൽഹി: ആയുർവേദത്തെ പ്രോത്‌സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാഷ്‌ട്രപതി എസ്റ്റേറ്റിൽ സ്ഥാപിച്ച 'ആരോഗ്യ വനം' രാഷ്‌ട്രപതി റാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് ആരോഗ്യ വനം രാഷ്‌ട്രപതി ഉദ്‌ഘാടനം ചെയ്‌തത്.
6.6 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ആരോഗ്യവനം യോഗ മുദ്രയിൽ ഇരിക്കുന്ന മനുഷ്യന്റെ ആകൃതിയിലാണ് വികസിപ്പിച്ചിരിക്കുന്നത്. ആയുർവേദ ചികിത്സ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 215ഓളം ഔഷധ സസ്യങ്ങൾ ആരോഗ്യ വനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജലധാരകൾ, യോഗ പ്ലാറ്റ്‌ഫോം, നീരുറവ, താമരക്കുളം, വ്യൂപോയിന്‍റ് എന്നിവയും ആരോഗ്യ വനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആയുർവേദ സസ്യങ്ങളുടെ പ്രാധാന്യവും ഗുണങ്ങളും ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വനം എന്ന ആശയം വിഭാവനം ചെയ്‌തതെന്ന് രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു. ആരോഗ്യ വനം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്.
Also Read: യുക്രൈന്‍ പ്രതിസന്ധി: ഒഴിപ്പിക്കല്‍ ദൗത്യത്തിനിറങ്ങാന്‍ വ്യോമസേനയോട് പ്രധാനമന്ത്രി