ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് പാസാക്കിയ മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ക്ക് രാഷ്‌ട്രപതിയുടെ അംഗീകാരം. മൂന്ന് ബില്ലുകളിലും രാഷ്‌ട്രതി ദ്രൗപതി മുര്‍മു ഒപ്പുവച്ചു. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നിവയാണ് പാര്‍ലമെന്‍റ് പാസാക്കിയ പുതിയ ബില്ലുകള്‍. കൊളോണിയല്‍ കാലത്തെ ഐപിസി, സിആര്‍പിസി (ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ നടപടി ചട്ടം) 1872 ലെ തെളിവ് നിയമം എന്നിവയ്‌ക്ക് പകരമുള്ള ബില്ലുകളാണിത് (President Droupadi Murmu).
രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാനായാണ് പുതിയ നിയമ നിര്‍മാണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. തീവ്രവാദം, ആള്‍ക്കൂട്ട കൊലപാതകം, ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്കുള്ള ശിക്ഷകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതാണ് പുതിയ നിയമങ്ങള്‍ (Bharatiya Sakshya Act). ശിക്ഷ നല്‍കുന്നതിനേക്കാള്‍ നീതി ലഭ്യമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പുതിയ ഭേദഗതിയെ കുറിച്ച് പാര്‍ലമെന്‍റില്‍ സംസാരിച്ച അമിത് ഷാ രാജ്യത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ പൂർണമായും മാറ്റിമറിക്കുന്നതാണ് മൂന്ന് നിയമ നിർമ്മാണങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും ചൂണ്ടിക്കാട്ടി (Bharatiya Nyaya Sanhita).
ഈ നിയമങ്ങള്‍ രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും രാജ്യദ്രോഹ കുറ്റകൃത്യങ്ങളെയും ഇല്ലാതാക്കാന്‍ സഹായിക്കും. ഇക്കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പാര്‍ലമെന്‍റിന്‍റെ മണ്‍സൂണ്‍ സമ്മേളനത്തിലാണ് ബില്ലുകള്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ആഭ്യന്തരകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ഇതേ കുറിച്ച് നിരവധി ശുപാര്‍ശകള്‍ നല്‍കി. ഇതിന് പിന്നാലെ ബില്ലുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ വീണ്ടും പുതുക്കിയ പതിപ്പുകള്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുകയായിരുന്നു. സമഗ്രമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് മൂന്ന് ബില്ലുകളും തയ്യാറാക്കിയതെന്നും അതിന്‍റെ ഓരോ കുത്തും കോമയും പരിശോധിച്ചിട്ടുണ്ടെന്നും അമിത് ഷാ പാര്‍ലമെന്‍റില്‍ പറഞ്ഞു (Bharatiya Nagarik Suraksha Sanhita).
ഡിസംബര്‍ 21നാണ് രാജ്യസഭ ബില്ലുകള്‍ പാസാക്കിയത്. രാഷ്‌ട്രപതി അംഗീകാരം നല്‍കിയാല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് അമിത് ഷാ പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയിരുന്നു. രാത്രി 8.13നാണ് ബില്ലുകള്‍ രാജ്യസഭയില്‍ പാസായത്. പാര്‍ലമെന്‍റ് സമ്മേളനത്തിനിടെ വിവിധ കാരണങ്ങളാല്‍ പ്രതിപക്ഷ അംഗങ്ങളില്‍ ഭൂരിഭാഗവും സസ്‌പെന്‍ഷനിലായത് കൊണ്ട് ബില്ലുകളില്‍ കാര്യമായ ഇടപെടല്‍ നടത്താന്‍ പ്രതിപക്ഷത്തിന് സാധിച്ചില്ല. ബില്ല് പാസായതിന് പിന്നാലെ 8.26 ആയപ്പോഴേക്കും രാജ്യസഭ പിരിയുകയും ചെയ്‌തു (Union Home Minister Amit Shah).
also read: പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പാര്‍ലമെന്‍റ് കടന്നു; ശീതകാല സമ്മേളനം നേരത്തെ പൂര്‍ത്തിയാകും