ETV Bharat / bharat

ബിജെപി നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘം മർദിച്ചു: യുവതിയുടെ ഗർഭം അലസിയതായി പരാതി - മേഡക് ജില്ലയിലെ നർസാപൂർ ക്രോസിംഗ് റോഡ്

ആൾക്കൂട്ട ആക്രമണത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും പൊലീസിന്‍റെ നിഷ്‌ക്രിയത്വത്തിനെതിരെ വ്യാപക പ്രതിഷേങ്ങൾ ഉയരുകയും ചെയ്‌തിട്ടുണ്ട്

Pregnant woman suffers miscarriage after mob led by BJP leaders  moblynching led by BJP  ബിജെപി നേതാക്കളുടെ നേതൃത്വത്തിലുള്ള ആൾക്കൂട്ടം  യുവതിയുടെ ഗർഭം അലസിയതായി പരാതി  മുസ്ളീം യുവതിയുടെ ഗർഭം അലസിയതായി പരാതി  മജ്‌ലിസ് ബച്ചാവോ തെഹ്‌രീക്  എംബിടി വക്താവ് അംജെദ് ഉല്ലാ ഖാൻ  ആൾക്കൂട്ട ആക്രമണത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ  മേഡക് ജില്ലയിലെ നർസാപൂർ ക്രോസിംഗ് റോഡ്  ആൾക്കൂട്ട ആക്രമണം
ആൾക്കൂട്ട ആക്രമണം
author img

By

Published : May 26, 2023, 7:57 AM IST

ഹൈദരാബാദ്: ബിജെപി നേതാക്കൾ മർദിച്ച മുസ്‌ലിം യുവതിയുടെ ഗർഭം അലസിയതായി പരാതി. തെലങ്കാനയിലെ മെദക് ജില്ലയിലെ നർസാപൂരിലെ പ്രാദേശിക മുസ്‌ലിം സംഘടനയായ മജ്‌ലിസ് ബച്ചാവോ തെഹ്‌രീക് (എംബിടി) ആണ് പരാതിയുമായി രംഗത്ത് എത്തിയത്. ആൾക്കൂട്ട ആക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്നും എംബിടി വക്താവ് അംജെദ് ഉല്ലാ ഖാൻ ആവശ്യപ്പെട്ടു.

സംഭവം നടന്നതിങ്ങനെ: മെയ് 7ന് ഹോട്ടൽ ഉടമയായ ഖാജാ മൊയ്‌നുദ്ദീനും ഗ്യാസ് ഡെലിവറി ബോയ് ലിംഗവും തമ്മിൽ വഴക്ക് ഉണ്ടായിരുന്നു. എന്നാൽ ഇവർ തമ്മിൽ ഉണ്ടായ നിസാര വഴക്ക് നർസാപൂർ മുനിസിപ്പാലിറ്റി ചെയർമാൻ മുരളി യാദവും ബിജെപിയുമായി ബന്ധമുള്ള കൗൺസിലർ രാജേന്ദറും ചേർന്ന് വർഗീയമക്കാക്കുകയായിരുന്നു എന്നാണ് അംജെദ് ഉല്ലാ ഖാൻ പറയുന്നത്. മെദക് ജില്ലയിലെ നർസാപൂർ ക്രോസിങ് റോഡിലെ കല്യാണി ബിരിയാണി ഹോട്ടലിന്‍റെ ഉടമ മൊയ്‌നുദ്ദീൻ ഗ്യാസ് സിലിണ്ടറിന് ഓർഡർ നൽകിയിരുന്നു.

  • Day by day Telangana turning into a saffron state with KCR a mute spectator, petty issue being given a communal colour & muslims being attacked in a moblynching style with police adding feul to such incidents with their partisan actions./1 @KTRBRS @spmedak @TelanganaCMO @PTI_News pic.twitter.com/ebZHwI1t4K

    — Amjed Ullah Khan MBT (@amjedmbt) May 24, 2023 " class="align-text-top noRightClick twitterSection" data=" ">

ഗ്യാസ് സിലിണ്ടര്‍ നൽകുന്നതിനിടയിൽ ഇവർ തമ്മിൽ ഇതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായി. മണിക്കൂറുകള്‍ നീണ്ട തര്‍ക്കത്തിന് പിന്നാലെ രാജേന്ദർ, ബുചേഷ് യാദയ്, മല്ലേഷ് ഗൗഡ്, പ്രഭു സ്വാമി, കിരൺ സ്വാമി എന്നിവരുൾപ്പെടെ അൻപതോളം ബിജെപി പ്രവർത്തകർ ജയ് ശ്രീറാം വിളികളോടെ ഖാജാ മൊയ്‌നുദ്ദീന്‍റെ ഹോട്ടലിൽ എത്തുകയും ഇയാളെ സംഘം ചേർന്ന് ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ നിന്ന് മൊയ്‌നുദ്ദീനെ തടയാനെത്തിയ സഹോദരിയും ആൾക്കൂട്ട ആക്രമണത്തിനിരയാവുകയായിരുന്നു. ആക്രമണത്തിൽ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റ യുവതിയുടെ ഗർഭം ദിവസങ്ങൾക്കുള്ളിൽ അലസി.

Also Read: വ്യാപാരിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി കഷ്‌ണങ്ങളാക്കി അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ചു; യുവതികൾ കസ്റ്റഡിയില്‍

സംഭവത്തിന് ഇത്രയും ദിവസങ്ങൾക്ക് ശേഷവും ഖാജായ്ക്ക്‌ തന്‍റെ കട തുറക്കാൻ സാധിച്ചില്ല എന്നും ഖാജാ മൊയ്‌നുദ്ദീന്‍റെ അമ്മയും സഹോദരിയും എവിടെയാണെന്നത് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല എന്നും എംബിടി വക്താവ് ഖാൻ പറഞ്ഞു. കുറ്റാരോപിതരായ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിന് പകരം ലോക്കൽ പൊലീസ് ഖാജാ മൊയ്‌നുദ്ദീനെയാണ് അറസ്റ്റ് ചെയ്‌തതെന്നും ഇദ്ദേഹം പറഞ്ഞു. എന്നാൽ ഖാൻ പരാതി നൽകിയിട്ടില്ല എന്നും അതിനാലാണ് നടപടി എടുക്കാത്തത് എന്നുമാണ് പൊലീസ് ഭാഷ്യം.

സംഭവത്തിൽ സിറ്റിങ് ഹൈക്കോടതി ജഡ്‌ജിയെക്കൊണ്ട് അന്വേഷണം നടത്തണമെന്നും അറസ്റ്റ് ചെയ്യാത്തതിന് മെദക് പൊലീസ് സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്യണമെന്നും മജ്‌ലിസ് ബച്ചാവോ തെഹ്‌രീക് ആവശ്യപ്പെട്ടു. തെലങ്കാന മുഖ്യമന്ത്രി കെസിആറിന് ഭരണത്തിൽ നിയന്ത്രണം നഷ്‌ടപ്പെടുകയാണെന്നും പൊലീസ് സംഭവത്തിൽ വർഗീയ പാർട്ടിക്കൊപ്പമാണ് നിന്നതെന്നും ഇവർ കുറ്റപ്പെടുത്തി. ആൾക്കൂട്ട ആക്രമണത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും പൊലീസിന്‍റെ നിഷ്‌ക്രിയത്വത്തിനെതിരെ വ്യാപക പ്രതിഷേങ്ങൾ ഉയരുകയും ചെയ്‌തിട്ടുണ്ട്.

Also Read: പശുക്കടത്ത് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയ സംഭവം ; നാല് പ്രതികള്‍ക്ക് 7 വര്‍ഷം തടവ് വിധിച്ച് കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.