ബെംഗ്ലുരൂ: ഗതാഗത സൗകര്യമില്ലാത്തതിനാല്‍ ഗര്‍ഭിണിയെ ഡോളിയില്‍ ചുമന്ന് കൊടുകാട്ടിലൂടെ 8 കിലോമീറ്റര്‍ താണ്ടി ആശുപത്രിയിലെത്തിച്ച് കുടുംബം. ചാമരാജനഗറിലെ ദോദ്വാനി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഗ്രാമത്തിലെ ശാന്തളയെന്ന യുവതിക്കാണ് രാത്രി പ്രസവ വേദനയുണ്ടായത്.
മേഖലയില്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ 'ജന മന' പദ്ധതിയിലൂടെ അഞ്ച് ജീപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. ശാന്തളയെ ആശുപത്രിയിലെത്തിക്കാന്‍ ജീപ്പിനായി വിളിച്ചെങ്കിലും മേഖലയിലെ സിഗ്നല്‍ തകരാര്‍ മൂലം ബന്ധപ്പെടാനായില്ല. ഗ്രാമവാസികള്‍ മറിച്ചൊന്നും ചിന്തിക്കാതെ തുണിയും മരത്തടിയും ഉപയോഗിച്ച് ഡോളി നിര്‍മിച്ചു.
ശാന്തളയെ അതില്‍ കിടത്തി യാത്ര തുടങ്ങി. കടുവയും കാട്ടുപന്നിയും ചീറ്റപുലിയും കാട്ടാനയുമുള്ള കൊടും കാട്ടിലൂടെ പുലര്‍ച്ചെ 1 മണിക്ക് യാത്ര ആരംഭിച്ചു. വേദന കൊണ്ട് പുളയുന്ന ശാന്തളയെ കൊണ്ട് പുലര്‍ച്ചെ ആറ് മണിക്ക് സംഘം ആരോഗ്യ കേന്ദ്രത്തിലെത്തി. തുടര്‍ന്ന് ഡോക്‌ടര്‍മാരുടെ സഹായത്തോടെ സങ്കീര്‍ണതകളൊന്നുമില്ലാതെ ശാന്തള കുഞ്ഞിന് ജന്മം നല്‍കി.
സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
also read: video: ഗർഭിണിയെ തുണിയില്‍ കെട്ടി നാല് കിലോമീറ്റർ നടന്ന് ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങൾ