2021-ലെ തീ പാറിയ പഞ്ചസഭായുദ്ധത്തെക്കുറിച്ചുള്ള പ്രവചനങ്ങളും അഭിപ്രായ പ്രകടനങ്ങളുമൊക്കെ ഉച്ചസ്ഥായിയില്‍ എത്തിയിരിക്കുന്നു. വോട്ടെണ്ണുവാന്‍ ഇനി മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കവെ നാല് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്ര ഭരണ പ്രദേശത്തേക്കുമുള്ള തെരഞ്ഞെടുപ്പ് ഭലം പുറത്ത് വരാൻ ഒരുങ്ങുകയാണ്.
ഫെബ്രുവരി 26-നാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പശ്ചിമ ബംഗാള്‍, അസം, തമിഴ്‌നാട്, കേരളം, കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചത്. ഏതാണ്ട് 18.68 കോടി വോട്ടര്‍മാര്‍ 2.7 ലക്ഷം പോളിങ് ബൂത്തുകളിലൂടെ 824 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് വോട്ടുകൾ രേഖപ്പെടുത്തിയത്. സ്‌ട്രോങ് റൂമുകളില്‍ നിന്നും ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ പുറത്തേക്കെടുക്കുമ്പോള്‍ നിരവധി സ്ഥാനാര്‍ഥികളുടെ വിധി നിർണയിക്കപ്പെടുകയാണ്.
- അസം
126 മണ്ഡലങ്ങളിലേക്കുള്ള അസമിലെ നിയമസഭ തെരഞ്ഞെടുപ്പ് മൊത്തം മൂന്ന് ഘട്ടങ്ങളിലായാണ് നടന്നത്.

മുഖ്യ പ്രശ്‌നങ്ങളും തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളും
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ബിജെപിയുടെ വികസന അജണ്ടക്കിടയില്‍ വോട്ടര്‍മാരുടെ വികാരം പലപ്പോഴും പല തരത്തിലുള്ള ചാഞ്ചാട്ടൾക്ക് വിധേയമായിട്ടുണ്ട്. രണ്ടാം തവണയും വികസന അജണ്ടയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ബിജെപി വോട്ട് തേടിയത്. എന്നാൽ ഇതിനിടയിലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് കൊളുത്തി വിട്ട ബഹുജന വികാരം സംസ്ഥാനത്ത് ആളികത്തിയിരുന്നു.
വന്‍ പോരാട്ടങ്ങള്‍
ബിജെപിയും കോണ്‍ഗ്രസ് പിന്തുണയോടെയുള്ള ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡമോക്രാറ്റിക്ഫ്രണ്ടും (എഐയുഡിഎഫ്) തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. അസം മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സര്‍ബാനന്ദ സോനോവാള്‍, ബിജെപിയുടെ ഹിമന്ത ബിശ്വ ശര്‍മ്മ, അസം ഗണ പരിഷത് അദ്ധ്യക്ഷന്‍ അതുല്‍ ബോറ, ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് നേതാവ് ബദ്ദറുദ്ദീന്‍ അജ്മല്‍, അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷന്‍ റിപുന്‍ ബോറ, ജയിലില്‍ കഴിയുന്ന സിഎഎ വിരുദ്ധ ആക്ടിവിസ്റ്റും റെയ്‌ജോര്‍ ദള്‍ തലവനുമായ അഖില്‍ ഗൊഗോയ് എന്നിവരൊക്കെയാണ് അസമിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രമുഖ സ്ഥാനാര്‍ഥികള്‍.
തെരഞ്ഞെടുപ്പ് ഫല പ്രവചനങ്ങള്‍-
തെരഞ്ഞെടുക്കപ്പെട്ട ഒരു മേഖലയിലെ കുറച്ച് വോട്ടര്‍മാരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള എക്‌സിറ്റ് പോളുകള്‍ 100 ശതമാനം കൃത്യമാകാൻ ഇടയില്ല. അസം നിയമസഭയിലെ 126 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി യുടെ നേതൃത്വത്തിലുള്ള സഖ്യം 64 സീറ്റുകള്‍ നേടുമെന്നാണ് ഇടിവി ഭാരതിന്‍റെ എക്സിറ്റ് പോളിൽ നിന്ന് മനസിലായിട്ടുള്ളത്. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള മഹാസഖ്യം 55 നോട് അടുത്ത് സീറ്റുകള്‍ നേടുമെന്നും എക്‌സിറ്റ് പോള്‍ പ്രവച്ചിരുന്നു. പുതുതായി രൂപീകരിച്ച അസം ജാതീയ പരിഷത് (എജെപി) ജയിലില്‍ കഴിയുന്ന കര്‍ഷകാവകാശ ആക്ടിവിസ്റ്റ് അഖില്‍ ഗൊഗോയ് രൂപീകരിച്ച റെയ്‌ജോര്‍ ദള്‍, സ്വതന്ത്രര്‍ എന്നിവര്‍ ബാക്കിയുള്ള ഏഴ് സീറ്റുകളും നേടുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു.
ഇന്ത്യാ ടുഡെ-മൈ ആക്‌സിസ്, ടൈംസ് നൗ-സി വോട്ടര്‍ എന്നീ അഭിപ്രായ വോട്ടെടുപ്പുകള്‍ ബിജെപി ക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ചപ്പോള്‍ റിപ്പബ്ലിക്-സിഎന്‍എസ് എന്‍ഡിഎക്ക് ഭൂരിപക്ഷം ഉണ്ടാവുമെന്നും പ്രവചിച്ചു.
- തമിഴ്‌നാട്
തമിഴ്‌നാട്ടിലെ 234 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 6-ന് ഒറ്റഘട്ടമായാണ് നടന്നത്.

മുഖ്യ പ്രശ്‌നങ്ങളും തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളും-
സംസ്ഥാന ഭരണം പിടിച്ചെടുക്കുവാന്‍ വേണ്ടി എഐഎഡിഎംകെക്കും ഡിഎ കെക്കുമിടയില്‍ നേരിട്ടുള്ള ഒരു പോരാട്ടമാണ് തമിഴ്‌നാട്ടില്‍ കാണാന്‍ കഴിഞ്ഞത്. സ്വന്തം നാട്ടിലുള്ളവര്‍ക്കെതിരെ പുറത്ത് നിന്ന് വന്നവര്‍ ഏറ്റുമുട്ടുന്നു എന്നതാണ് ഡിഎംകെ ഉയര്‍ത്തി പിടിക്കാന്‍ ശ്രമിച്ചത്. എഐഎഡിഎംകെ ഈ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചാല്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരുമായിരിക്കും സംസ്ഥാനം ഭരിക്കാന്‍ പോകുന്നതെന്ന സാധ്യത ഡിഎംകെ ഇത്തവണ വലിയൊരു പരീക്ഷിണമായി നിലനിന്നു. അഴിമതി, നീറ്റ് നടത്തിപ്പ് എന്നീ വിഷയങ്ങളായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം മുഖ്യ സ്ഥാനം പിടിച്ചു പറ്റിയത് വിഷയങ്ങളിൽ. കൊറോണ വൈറസ് വ്യാപനം തടയുന്നത് സംബന്ധിച്ചുള്ള കാര്യവും മറ്റൊരു മുഖ്യ വിഷയമായി ഉയർന്നുവന്നു.
വന്‍ പോരാട്ടങ്ങള്‍-
ഓള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) പാര്‍ട്ടിയുടെ നിലവിലുള്ള മുഖ്യമന്ത്രി ഏടപ്പാടി കെ പളനിസ്വാമി അധികാരം നിലനിര്‍ത്താമെന്ന് പ്രതീക്ഷിക്കുമ്പോള്‍ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ (ഡിഎംകെ) തലവൻ എംകെ സ്റ്റാലിന്‍ 10 വര്‍ഷങ്ങൾക്ക് ശേഷം ഭരണത്തിൽ സീറ്റ് ഉറപ്പിക്കാം എന്ന പ്രതീക്ഷയിലാണ്. മക്കള്‍ നീതി മൈയ്യം (എംഎന്‍എം) തലവൻ കമല്‍ഹാസന്‍, എഐഎഡിഎംകെ യുടെ ഒ പനീര്‍ സെല്‍വം എന്നിവരും സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലെ പ്രമുഖ സ്ഥാനാർഥികളാണ്.
തെരഞ്ഞെടുപ്പ് ഫല പ്രവചനങ്ങള്‍-
തമിഴ്‌നാടിനെ സംബന്ധിച്ചിടത്തോളം ഏടപ്പാടി പളനിസ്വാമിയുടെ മുന്നില്‍ വഴികള്‍ അടഞ്ഞിരിക്കുന്നു എന്നു തന്നെ വേണം കരുതാന്‍. ഡിഎംകെ സംസ്ഥാനത്തെ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നു എന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഇടിവി ഭാരതിന്‍റെ എക്സിറ്റ് പോളിൽ ഡിഎംകെ മുന്നണി 133 ഓളം സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. അതേസമയം എഐഎഡിഎംകെ മുന്നണിക്ക് വെറും 89 സീറ്റുകളും മറ്റുള്ളവര്‍ക്ക് 12 സീറ്റുകളും ലഭിക്കുമെന്നും പ്രവചനമുണ്ട്.
ഇടിവി ഭാരതിനു പുറമെ ടൈംസ് നൗ-സി വോട്ടര്‍, ഇന്ത്യാ ടുഡെ-മൈ ആക്‌സിസ്, റിപ്പബ്ലിക്-സി എന്‍ എസ് എന്നീ അഭിപ്രായ സര്‍വെകളും ഡിഎംകെക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ചിരുന്നു.
- കേരളം
കേരള നിയമസഭയിലേക്കുള്ള 140 മണ്ഡലങ്ങളിലേക്കും ഏപ്രില്‍ 6-ന് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടന്നത്.

മുഖ്യ പ്രശ്‌നങ്ങളും തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളും-
ശബരിമല പ്രശ്‌നം, നിലവിലുള്ള സര്‍ക്കാരിനെതിരെയുള്ള അഴിമതി സ്വജനപക്ഷപാത ആരോപണങ്ങള്‍, സാമൂഹിക ക്ഷേമ നടപടികള്‍, വികസന പ്രവര്‍ത്തനങ്ങള്‍, നിപ്പ വൈറസ് ബാധയും അടുപ്പിച്ചുള്ള രണ്ട് പ്രളയങ്ങളും, കൊറോണ വൈറസ് മഹാമാരികളും അതുപോലുള്ള പ്രതിസന്ധി വേളകളിലെ നേതൃ പാടവവും മുഖ്യ തെരഞ്ഞെടുപ്പ് വിഷയങ്ങളാണ്. ഇവയെല്ലാം തന്നെ വോട്ടർമാരെ നന്നായി സ്വാധീനിക്കാനുള്ള സാധ്യതയുണ്ട്.
വന്‍ പോരാട്ടങ്ങള്‍-
കേരളത്തില്‍ സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും കോണ്‍ഗ്രസ്സിന്‍റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണിക്കും ഇടയില്‍ നേരിട്ടുള്ള ഒരു മത്സരമാണ് നടന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സ്ഥാനാർഥി കെകെ ശൈലജ, കെ ടി ജലീല്‍, കോണ്‍ഗ്രസ് നോതാവ് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, സി രഘുനാഥ്, ധര്‍മ്മടം നിയമസഭ മണ്ഡലത്തില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി സി കെ പത്മനാഭന്‍, ബിജെപി സ്ഥാനാർഥിയും മെട്രോമാനുമായ ഇ ശ്രീധരന്‍, കെ സുരേന്ദ്രന്‍ എന്നിവരൊക്കെയാണ് പ്രമുഖ സ്ഥാനാര്‍ത്ഥികളില്‍ ചിലര്‍.
തെരഞ്ഞെടുപ്പ് ഫല പ്രവചനങ്ങള്‍-
ഇടിവി ഭാരതിന്‍റെ തെരഞ്ഞെടുപ്പ് ഫല പ്രവചനം സൂചിപ്പിക്കുന്നത് സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി (എല്‍ഡിഎഫ്) 82 സീറ്റുകള്‍ നേടികൊണ്ട് തുടർഭരണം നേടുമെന്നാണ്. ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ഭരണ വിരുദ്ധ വികാരമില്ല എന്നും ഇത് സൂചിപ്പിക്കുന്നു. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണി (യുഡിഎഫ്) ഇത്തവണ 56 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്നും ബിജെപി യുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) വെറും ഒരു സീറ്റുകൊണ്ട് തൃപ്തിപ്പേടേണ്ടിവരുമെന്നുമാണ് എക്സിറ്റ് പോൾ ഭലം സൂചിപ്പിക്കുന്നത്. ഇടിവി ഭാരതിനു പുറമെ ടൈംസ് നൗ-സി വോട്ടര്‍, ഇന്ത്യാ ടുഡെ-മൈ ആക്‌സിസ്, റിപ്പബ്ലിക്-സി എന്‍ എസ് എന്നീ അഭിപ്രായ സര്‍വെകളും എൽഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ചിരുന്നു.
- പുതുച്ചേരി
പുതുച്ചേരി നിയമസഭയിലേക്കുള്ള 30 സീറ്റുകളിലേക്കും ഏപ്രില്‍ 6-ന് ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടന്നത്

മുഖ്യ വിഷയങ്ങളും തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളും-
പുതുച്ചേരിക്ക് പ്രത്യേക കേന്ദ്ര ഭരണ പ്രദേശ പദവി, ഫണ്ടുകളുടെ വികേന്ദ്രീകരണം 25-ല്‍ നിന്നും 40 ശതമാനമായി ഉയര്‍ത്തല്‍, കേന്ദ്ര ഭരണ പ്രദേശത്തെ കേന്ദ്ര ധനകാര്യ കമ്മഷനില്‍ ഉള്‍പ്പെടുത്തല്‍, പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം, കൊറോണ വൈറസ് പ്രതിസന്ധി എന്നിവയൊക്കെയായിരുന്നു സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് വിഷയങ്ങളില്‍ ചിലത്.
വന്‍ പോരാട്ടങ്ങള്‍-
ഓള്‍ ഇന്ത്യാ എന്‍ ആര്‍ കോണ്‍ഗ്രസിലെ എന്‍ രംഗസ്വാമി, റിച്ചാര്‍ഡ്‌സ് ജോണ്‍ കുമാര്‍, ബിജെപിയിലെ എ നമശിവായം, എ ജോണ്‍ കുമാര്‍, എന്നിവരൊക്കെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയ പ്രമുഖരില്‍ ചിലര്‍.
തെരഞ്ഞെടുപ്പ് ഫല പ്രവചനങ്ങള്‍-
റിപ്പബ്ലിക്-സി എന്‍ എക്‌സ്, ഇന്ത്യാ ടുഡെ-മൈ ആക്‌സിസ് എന്നിവ എന്‍ഡിഎക്ക് വ്യക് തമായ ഭൂരിപക്ഷം പ്രവചിച്ചപ്പോള്‍ ടൈംസ് നൗ-സി വോട്ടര്‍, ബിജെപിക്ക് വിജയം എന്നാണ് പ്രവചിച്ചിരിക്കുന്നത്.
- പശ്ചിമ ബംഗാള്‍
പശ്ചിമ ബംഗാളിലെ 292 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ മൊത്തം എട്ട് ഘട്ടങ്ങളിലായാണ് നടന്നത്

മുഖ്യ വിഷയങ്ങളും തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളും-
ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വജനപക്ഷപാതത്തിന്‍റെയും അഴിമതിയുടേയും വലിയ ആരോപണങ്ങളാണ് തെരഞ്ഞെടുപ്പിൽ നേരിട്ടത്. ചുഴലി കൊടുങ്കാറ്റ് അംഫന്‍ സൃഷ്ടിച്ച കനത്ത നാശനഷ്ടങ്ങളും കൊറോണ വൈറസ് കേസുകള്‍ കുതിച്ചുയരുന്നതുമൊക്കെ സംസ്ഥാനത്ത് മുഖ്യ തെരഞ്ഞെടുപ്പ് വിഷയങ്ങളായി മാറി.
ധ്രുവീകരണത്തിന്‍റെയും പ്രാദേശിക ജാതി ഘടകങ്ങളുടേയും സ്വാധീനം ഇത്തവണത്തെ പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പില്‍ നിഴലിച്ചു കണ്ടിരുന്നു. രണ്ട് തവണ മുഖ്യമന്ത്രിയായി അധികാരത്തിലിരുന്ന മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ടിഎംസി ഒരു തവണ കൂടി അധികാരം പിടിക്കാൻ ശ്രമിക്കുമ്പോള്‍ മമതയുടെ ഏറ്റവും ശക്തരായ എതിരാളികളായി മാറിയ ബിജെപി പശ്ചിമ ബംഗാള്‍ ഭരണം പിടിച്ചെടുക്കുന്നതിനു വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു.
അഭയാര്‍ഥികളുടെ പൗരത്വം, സിഎഎ , എംഎസ്എംഇ മേഖലയിലെ പ്രതിസന്ധി, വ്യവസായ അടിസ്ഥാന സൗകര്യ മേഖലകള്‍, സ്ത്രീകള്‍ക്ക് തൊഴില്‍ ക്വാട്ട, ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി, എഴാം ശമ്പള കമ്മിഷന്‍ നടപ്പിലാക്കല്‍, പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, വിധവാ പെന്‍ഷന്‍, വരുമാന പദ്ധതികള്‍ എന്നിവയൊക്കെയാണ് മുഖ്യ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍.
വന്‍ പോരാട്ടങ്ങള്‍-
മുഖ്യമന്ത്രി മമതാ ബാനര്‍ജി, എഐടിസി നേതാവ് പാര്‍ത്ഥാ ചാറ്റര്‍ജി, ബിജെപി യുടെ സുവേന്ദു അധികാരി, മുഗുള്‍ റോയ്, ബിശ്വചിത് സിന്‍ഹ എന്നിവരൊക്കെയാണ് പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രമുഖ സ്ഥാനാര്‍ഥികളില്‍ ചിലര്‍.
തെരഞ്ഞെടുപ്പ് ഫല പ്രവചനങ്ങള്‍-
131 സീറ്റിനടുത്ത് തൃണമൂല്‍ കോണ്‍ഗ്രസ് നേടിയേക്കും എന്നാണ് ഇടിവി ഭാരതിന്‍റെ എക്സിറ്റ് പോൾ ഭലങ്ങൾ പ്രവചിച്ച്ത. ബിജെപി 126-നടുത്ത് സീറ്റുകള്‍ നേടുമെന്നും അതേസമയം ഇടതുപക്ഷവും സഖ്യകക്ഷികളും 32 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും മൂന്ന് സീറ്റുകളോളം മറ്റുള്ളവര്‍ നേടിയെടുക്കുമെന്നും ഈ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു.ടൈംസ് നൗ-സി വോട്ടര്‍ സര്‍വെയും ടിഎംസിക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ചിരിക്കുന്നു.
എന്നാല്‍ റിപ്പബ്ലിക്-സി എന്‍ എക്‌സ്, ടിഎംസിക്കും ബിജെപി ക്കും ഇടയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇവിടെ പ്രവചിക്കുന്നത്. എഐടിസിക്ക് ഏതാണ്ട് 128 മുതല്‍ 138 വരെ സീറ്റുകളും ബിജെപി സഖ്യത്തിന് 138 മുതല്‍ 148 വരെ സീറ്റുകളും അവര്‍ പ്രവചിക്കുന്നു.
അതേസമയം ഇന്ത്യാ ടുഡെ-മൈ ആക്‌സിസ് എക്‌സിറ്റ് പോളും ടിഎംസിക്കും ബിജെപി ക്കും ഇടയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിച്ചിരിക്കുന്നത്. എഐടിസി ഏതാണ്ട് 130 മുതല്‍ 156 വരെ സീറ്റുകളും ബിജെപി 134 മുതല്‍ 160 വരെ സീറ്റുകളും വിജയിക്കുമെന്ന് അവര്‍ പ്രവചിച്ചിരുന്നു.