ആഗ്ര: താജ്‌മഹലിന്‍റെ സൗന്ദര്യമായ വിലയേറിയ കല്ലുകള്‍ ഒരോ വര്‍ഷവും അപ്രത്യക്ഷമാകുന്നുവെന്ന് റിപ്പോര്‍ട്ട്. വിവരവകാശ പ്രവര്‍ത്തകന്‍ കല്ലുകള്‍ അപ്രത്യക്ഷമാകുന്നതിനെ കുറിച്ച് വിവരവകാശ കമ്മീഷണറുടെ ഓഫിസില്‍ നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയാണിത്. കാണാതായ കല്ലുകള്‍ക്ക് പകരം പുതിയ കല്ലുകള്‍ സ്ഥാപിച്ചിരിക്കുകയാണ് താജ്‌മഹലിന്‍റെ പരിപാലനത്തിന്‍റെ ചുമതലയുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ).
കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ താജ്‌മഹലിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാണാതായ കല്ലുകള്‍ മാറ്റി സ്ഥാപിച്ചതിന് എഎസ്‌ഐ രണ്ടര കോടി രൂപ ചെലവഴിച്ചതായും വിവരാവകാശ മറുപടിയില്‍ പറയുന്നു. പുതിയ കല്ലുകള്‍ മാറ്റി സ്ഥാപിക്കാനായി എഎസ്‌ഐ ടെന്‍ഡറുകള്‍ നല്‍കിയിരുന്നെന്നും ഇൻഫർമേഷൻ ഓഫിസർ മഹേഷ് ചന്ദ്ര മീണ പറഞ്ഞു. ഷാജഹാന്‍റെയും മുംതാസിന്റെയും ശവകുടീരം, റോയൽ ഗേറ്റ്, ചരിത്രപ്രാധാന്യമുള്ള മറ്റിടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് കല്ലുകള്‍ അപ്രത്യക്ഷമായത്.