ETV Bharat / bharat

പാർലമെന്‍റ് സുരക്ഷ വീഴ്‌ച കേസ്: 'ഞാൻ രാജ്യസ്‌നേഹിയാണോ രാജ്യദ്രോഹിയാണോ എന്ന് ജനങ്ങൾ തീരുമാനിക്കും' ,ബിജെപി എംപി പ്രതാപ് സിംഹ - ബിജെപി എംപി പ്രതാപ് സിംഹ

Parliament security breach case: പാർലമെന്‍റ് സുരക്ഷ വീഴ്‌ചയിൽ തനിയ്‌ക്കെതിരെയുള്ള ആരോപണങ്ങൾക്കെതിരെ ബിജെപി എംപി പ്രതാപ് സിംഹ. താൻ രാജ്യസ്‌നേഹിയാണോ രാജ്യദ്രോഹിയാണോ എന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്നും അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വിധിയെഴുതുമെന്നും സിംഹ.

Parliament security breach issue  BJP MP Pratap Simha  Parliament security breach case  പാർലമെന്‍റ് സുരക്ഷ വീഴ്‌ച കേസ്  ബിജെപി എംപി പ്രതാപ് സിംഹ  സുരക്ഷ വീഴ്‌ചയിൽ പ്രതാപ് സിംഹയുടെ പ്രതികരണം
BJP MP Pratap Simha on Parliament security breach case
author img

By ETV Bharat Kerala Team

Published : Dec 24, 2023, 5:19 PM IST

മൈസൂരു (കർണാടക): പാർലമെന്‍റ് സുരക്ഷ വീഴ്‌ചയിൽ തനിയ്‌ക്കെതിരെയുള്ള ആരോപണങ്ങൾക്കെതിരെ ബിജെപി എംപി പ്രതാപ് സിംഹ പ്രതികരിച്ചു (Pratap Simha on Parliament security breach case). 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ താൻ രാജ്യസ്‌നേഹിയാണോ രാജ്യദ്രോഹിയാണോ എന്ന് ജനങ്ങൾ തീരുമാനിക്കുമെന്ന് പാർലമെന്‍റ് സുരക്ഷ വീഴ്‌ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതാപ് സിംഹ പറഞ്ഞു. തനിക്കെതിരെ ഉന്നയിക്കപ്പെട്ട 'രാജ്യദ്രോഹി' എന്നതടക്കമുള്ള ആരോപണങ്ങളിൽ തീരുമാനമെടുക്കേണ്ടത് ദൈവവും തന്‍റെ വായനക്കാരും ആണെന്ന് അദ്ദേഹം പറഞ്ഞു.

പാർലമെന്‍റ് സുരക്ഷ വീഴ്‌ചയെക്കുറിച്ചും (Parliament security breach) നടന്നുകൊണ്ടിരിയ്‌ക്കുന്ന അന്വേഷണത്തെക്കുറിച്ചും താൻ ഒന്നും വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭ ചേമ്പറിലേക്ക് ചാടി പുക സൃഷ്‌ട്ടിച്ച് പ്രതിഷേധിച്ച യുവാക്കൾ പാർലമെന്‍റിലേയ്‌ക്ക് പ്രവേശിച്ചത് സിംഹയുടെ ഓഫീസിന്‍റെ ശുപാർശ പ്രകാരം നൽകിയ പാസുകൾ കൊണ്ടാണെന്നാണ് ആരോപണം ഉയർന്നിരുന്നത്.

പ്രതാപ് സിംഹ പ്രതികരണം ഇങ്ങനെ: മൈസൂരിലെ കുന്നുകളിൽ കുടികൊള്ളുന്ന ചാമുണ്ഡേശ്വരിയമ്മയും, ബ്രഹ്മഗിരിയിൽ കുടികൊള്ളുന്ന കാവേരി അമ്മയും, കഴിഞ്ഞ ഇരുപത് വർഷങ്ങളായി എന്‍റെ രചനകൾ വായിക്കുന്ന കർണാടകത്തിലെ ജനങ്ങളും, ഒമ്പതര വർഷമായി എന്‍റെ പ്രവ്യത്തികളും പെരുമാറ്റവും കണ്ട മൈസൂരുവിലെയും കൊടകിലെയും ജനങ്ങളും അടുത്ത വർഷം ഏപ്രിലിൽ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ ആയിരിക്കും താൻ രാജ്യസ്‌നേഹിയാണോ രാജ്യദ്രോഹിയാണോ എന്നതിന് വിധി പറയുക.

തന്നെ 'രാജ്യദ്രാഹി' എന്നെഴുതിയ പോസ്റ്ററുകൾക്ക് മറുപടി ആയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. താൻ ആരാണെന്ന തീരുമാനം എടുക്കേണ്ട ജോലി ജനങ്ങൾക്ക് വിടുന്നെന്നും അതല്ലാതെ തനിക്ക് ഒന്നും പറയാനില്ലെന്നും സിംഹ വ്യക്തമാക്കി. പാർലമെന്‍റിലുണ്ടായ സുരക്ഷ വീഴ്‌ചയെ തുടർന്ന് കോൺഗ്രസും മറ്റ് ചില സംഘടനകളും സിംഹക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് സിംഹയുടെ മൊഴി രേഖപ്പെടുത്തിയതായി പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പ്രതാപ് സിംഹ മൈസൂർ-കുടക് ലോക്‌സഭ മണ്ഡലത്തിൽ നിന്നും രണ്ട് തവണ ബിജെപി ലോക്‌സഭാംഗത്വം നേടിയിട്ടുണ്ട്.

2001 ലെ ഭീകാരാക്രമണത്തിന്‍റെ 22-ാം വാർഷിക ദിനത്തിലാണ് ലോക്‌സഭയിൽ സുരക്ഷ വീഴ്‌ചയുണ്ടായത്. സാഗർ ശർമ്മ, മനോരഞ്ജൻ ഡി എന്നിവർ സന്ദർശക പാസിൽ വന്ന് പാർലമെന്‍റിന്‍റെ ഗ്യാലറിയിൽ നിന്ന് ബെഞ്ചുകൾക്ക് മുകളിലൂടെ ചാടി ലോക്‌സഭയ്‌ക്കുള്ളില്‍ അക്രമണം അഴിച്ചുവിടുകയായിരുന്നു. ഇവര്‍ കയ്യില്‍ കരുതിയിരുന്ന കളര്‍ സ്‌പ്രേ പ്രയോഗിച്ച് ലോക്‌സഭയിൽ പുക സ്യഷ്‌ട്ടിക്കുകയായിരുന്നു. ഇതോടെ അൽപ്പനേരം സഭ തടസപ്പെട്ടു.

മൈസൂരിലെ വിജയനഗർ സ്വദേശിയായ മനോരഞ്ജൻ ആണ് സാഗർ ശർമ്മയെ സുഹൃത്തായി പരിചയപ്പെടുത്തി പുതിയ പാർലമെന്‍റ് കാണുക എന്ന വ്യാജേനെ സിംഹയുടെ ഓഫിസിൽ നിന്ന് രണ്ട് സന്ദർശക പാസുകൾ വാങ്ങിയത്.

ഹിജാബ് വിഷയത്തിലെ പ്രതികരണം: കുട്ടികളെ തുല്യരായി പഠിപ്പിക്കുക എന്നതാണ് യൂണിഫോം കോഡിലൂടെ ലക്ഷ്യമാക്കുന്നത്. കുട്ടികൾക്കിടയിൽ എല്ലാവരും ഒന്നാണ് എന്ന ചിന്താഗതി സൃഷ്‌ടിക്കുക എന്നതാണ് അതിലൂടെ ഉദ്ദേശമാക്കുന്നത്. ഈ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ല. വസ്ത്രധാരണരീതി എല്ലാവരും ഒന്നാണെന്ന തോന്നലുണ്ടാക്കുന്നുവെന്നും ആയിരുന്നു ഹിജാബ് വിഷയത്തിൽ പ്രതാപ് സിംഗ് അഭിപ്രായപ്പെട്ടത്.

Also read: പാർലമെന്‍റ് ആക്രമണം: സന്ദര്‍ശക പാസ് നല്‍കിയ മൈസൂർ എംപി പ്രതാപ് സിംഹയുടെ ഓഫിസിന് പുറത്ത് കനത്ത സുരക്ഷ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.