ETV Bharat / bharat

Prabhas Starrer Kalki 2898 AD : ദൃശ്യം ചോര്‍ന്നതിന് പിന്നാലെ മുന്നറിയിപ്പുമായി കല്‍ക്കി 2898 എഡി നിര്‍മാതാക്കള്‍ - കല്‍ക്കി 2898 എഡി

Kalki 2898 AD leaked on social media പ്രഭാസിന്‍റെ കൽക്കി 2898 എഡിയുടെ സെറ്റിൽ നിന്നുള്ള ദൃശ്യങ്ങള്‍ ചോര്‍ന്നതിന് പിന്നാലെ മുന്നറിയിപ്പുമായി നിര്‍മാതാക്കള്‍ രംഗത്ത്

Prabhas starrer Kalki 2898 AD makers public warning

author img

By ETV Bharat Kerala Team

Published : Sep 21, 2023, 10:23 PM IST

പ്രേക്ഷകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുന്ന പ്രഭാസ് (Prabhas) ചിത്രമാണ് 'കൽക്കി 2898 എഡി' (Kalki 2898 AD). അടുത്തിടെ 'കല്‍ക്കി'യുടെ സെറ്റില്‍ നിന്നുള്ള പ്രഭാസിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചോർന്നിരുന്നു. ഇതിന് പിന്നാലെ സിനിമയുടെ പകര്‍പ്പവകാശ സംരക്ഷണത്തെ കുറിച്ചുള്ള മുന്നറിയിപ്പ് പ്രസ്‌താവന നിര്‍മാതാക്കളായ വൈജയന്തി മുവീസ് പുറത്തിറക്കി. (Vyjayanthi Movies).

സിനിമയുടെ സെറ്റിൽ നിന്നുള്ള ചിത്രങ്ങളോ ഗാനങ്ങളോ ഫൂട്ടേജുകളോ പങ്കിടുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള പ്രസ്‌താവനയാണ് നിർമാതാക്കൾ പുറത്തുവിട്ടത്. 'കല്‍ക്കി 2898 എഡിയിലെ സംഗീതം, ഫൂട്ടേജ്, ചിത്രങ്ങള്‍, സിനിമയിലെ രംഗങ്ങള്‍, അനുബന്ധ സാമഗ്രികള്‍ ഉള്‍പ്പടെ മുഴുവന്‍ കാര്യങ്ങളും പകര്‍പ്പവകാശവും വൈജയന്തി മുവീസിന്‍റെ ഉടമസ്ഥതയിലുള്ളതാണെന്ന് എല്ലാവരെയും അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു' -ഇപ്രകാരമായിരുന്നു നിര്‍മാതാക്കളുടെ മുന്നറിയിപ്പ് (Prabhas Starrer Kalki 2898 AD makerspublic warning) .

  • Legal Copyright Notice : #VyjayanthiMovies wishes to inform the public that #Kalki2898AD and all its components are protected by copyright laws. Sharing any part of the film, be it scenes, footage or images, is illegal and punishable. Legal action will be taken as needed, with… pic.twitter.com/wc3rRfRuDJ

    — Vyjayanthi Movies (@VyjayanthiFilms) September 21, 2023 " class="align-text-top noRightClick twitterSection" data=" ">

1957ലെ പകർപ്പവകാശ നിയമപ്രകാരവും മറ്റ് അനുബന്ധ നിയമങ്ങളും പ്രകാരം, സോഷ്യല്‍ മീഡിയ ഉള്‍പ്പടെ ഏതെങ്കിലും ചാനലിലൂടെയോ മറ്റുമോ സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങളോ ചിത്രങ്ങളോ ഫൂട്ടേജുകളോ മറ്റ് സാമഗ്രികളോ ഉൾപ്പടെ സിനിമയുമായി ബന്ധപ്പെട്ട ഉള്ളടക്കം പങ്കിടുന്നത് നിയമവിരുദ്ധമാണെന്നും നിര്‍മാതാക്കള്‍ പ്രസ്‌താവയില്‍ പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങളോ വാർത്തകളോ മെറ്റീരിയലുകളോ വിതരണം ചെയ്യുന്നതോ ചോർത്തുന്നതോ കണ്ടെത്തിയാൽ സൈബർ പോലീസിന്‍റെ സഹായത്തോടെ കേസെടുക്കുമെന്നും പ്രസ്‌താവനയില്‍ പറയുന്നുണ്ട്.

ഒരു പുരാണ സയന്‍സ് ഫിക്ഷന്‍ ചിത്രമായാണ് സംവിധായകന്‍ നാഗ് അശ്വിന്‍ 'കല്‍ക്കി 2898 എഡി' ഒരുക്കിയിരിക്കുന്നത്. പ്രഭാസ് നായകനായി എത്തുന്ന ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായികയായി എത്തുന്നത്. അമിതാഭ് ബച്ചൻ, കമൽഹാസൻ, പശുപതി എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

വൈജയന്തി മുവീസിന്‍റെ ബാനറില്‍ അശ്വിനി ധത്ത് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സന്തോഷ് നാരായണനാണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. നേരത്തെ സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന ദൃശ്യ മികവോടെയാണ് 'കല്‍ക്കി 2898 എഡി'യുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയത്. 2898ല്‍ ഭൂമിയില്‍ നടക്കുന്ന സംഭവങ്ങളെ ആസ്‌പദമാക്കിയുള്ളതാണ് ഈ സയന്‍സ് ഫിക്ഷന്‍ ചിത്രം എന്നാണ് ടീസര്‍ നല്‍കിയ സൂചന.

ഹിന്ദു പുരാണം അനുസരിച്ച് വിഷ്‌ണുവിന്‍റെ പത്താമത്തെ അവതാരമാണ് കല്‍ക്കി. സിനിമയില്‍ കല്‍ക്കിയുടെ അവതാരത്തെ ഒരു ഫ്യൂച്വറിസ്‌റ്റിക് രീതിയില്‍ സമീപിച്ചിരിക്കുകയാണ്. 'കല്‍ക്കി 2898 എഡി' ഒരു ടൈം ട്രാവല്‍ ചിത്രമല്ലെന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ അറിയിച്ചിരുന്നു.

Also Read: 'കല്‍ക്കി 2896 എഡി' : പ്രൊജക്‌ട് കെയുടെ ടൈറ്റിലും ടീസറും പുറത്ത്

അടുത്തിടെ പ്രഭാസിന്‍റെ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്ററും (Prabhas First Look) നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ പ്രഭാസിനും സിനിമയ്‌ക്കും എതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. വലിയ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയായിട്ട് കൂടി ഫോട്ടോഷോപ്പ് ഉപയോഗിച്ച് നിലവാരം കുറഞ്ഞ പോസ്‌റ്ററാണ് നിര്‍മാതാക്കള്‍ പുറത്തിറക്കിയിരിക്കുന്നത് എന്നായിരുന്നു ഫസ്‌റ്റ് ലുക്കിനെതിരെ വന്ന ആരോപണം. നേരത്തെ 'പ്രൊജക്‌ട് കെ' എന്നായിരുന്നു സിനിമയ്‌ക്ക് താത്കാലികമായി പേര് നല്‍കിയിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.