ETV Bharat / bharat

Prabhas Salaar Release Date ആരാധകര്‍ക്ക് പ്രഭാസിന്‍റെ ക്രിസ്‌മസ് സമ്മാനം; സലാര്‍ റിലീസ് തീയതി പുറത്ത് - പൃഥ്വിരാജ് സുകുമാരന്‍

Salaar Part 1 Ceasefire Release : പ്രഭാസ് ആരാധകര്‍ക്ക് നല്‍കുന്ന ക്രിസ്‌മസ് സമ്മാനമായിരിക്കും സലാര്‍ എന്ന് അണിയറപ്രവര്‍ത്തകര്‍. ഹോംബാലെ ഫിലിംസാണ് റിലീസ് തീയതി പുറത്തുവിട്ടത്..

Prabhas Starrer Salaar Release  Salaar Release  Prabhas  Salaar  ആരാധകര്‍ക്ക് പ്രഭാസിന്‍റെ ക്രിസ്‌മസ് സമ്മാനം  പ്രഭാസ്  സലാര്‍ റിലീസ് തീയതി പുറത്ത്  സലാര്‍ റിലീസ്  സലാര്‍  Salaar Part 1 Ceasefire
Prabhas Starrer Salaar
author img

By ETV Bharat Kerala Team

Published : Sep 29, 2023, 1:25 PM IST

തെലുഗു സൂപ്പര്‍താരം പ്രഭാസ് (Prabhas) ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'സലാര്‍ പാര്‍ട്ട് -1 സീസ്‌ഫയര്‍' (Salaar Part 1 Ceasefire). പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയുടെ റിലീസ് തീയതിയ്‌ക്കായുള്ള കാത്തിരിപ്പിലായിരുന്നു നാളിതുവരെ ആരാധകര്‍. കാത്തിരിപ്പിന് വിരാമമിട്ട് സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍ (Salaar Part 1 Ceasefire Release).

ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ഡിസംബര്‍ 22നാണ് ചിത്രം റിലീസിനെത്തുന്നത് (Salaar release date). ലോകമെമ്പാടുമുള്ള പ്രഭാസ് ആരാധകര്‍ക്ക് നല്‍കുന്ന ക്രിസ്‌മസ് സമ്മാനമായിരിക്കും 'സലാര്‍' (Salaar) എന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചിരിക്കുന്നത്.

Also Read: Prabhas starrer Salaar release postponed സലാര്‍ റിലീസ് തീയതിയില്‍ മാറ്റം; പ്രഭാസ് ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി ഉടന്‍ എത്തും

നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് (Hombale Films) സിനിമയുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. '2023 ഡിസംബര്‍ 22ന് നിങ്ങളുടെ കലണ്ടറുകള്‍ അടയാളപ്പെടുത്താന്‍ തയ്യാറാകൂ. കാരണം ഈ ആക്ഷന്‍ പാക്ക് ചിത്രം, തിയേറ്ററുകളെ ത്രസിപ്പിക്കുന്ന ദൃശ്യവിരുന്നായിരിക്കും.' -ഇപ്രകാരമാണ് സലാര്‍ റിലീസ് തീയതി പ്രഖ്യാപിച്ച് കൊണ്ട് ഹോംബാലെ ഫിലിംസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

'സലാര്‍' ടീസര്‍ റിലീസ് (Salaar Teaser Release) ചെയ്‌തത് മുതല്‍ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂട് പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സലാര്‍ റിലീസ് തീയതിയും പുറത്തുവന്നിരിക്കുന്നത്. യഷിന്‍റെ 'കെജിഎഫ്' (KGF) സീരീസിലൂടെ ശ്രദ്ധേയനായ പ്രശാന്ത് നീല്‍ (Prashanth Neel) ആണ് സിനിമയുടെ സംവിധാനം.

Also Read: മൂര്‍ച്ചയുള്ള നോട്ടവും തീര്‍ച്ചയുള്ള ഭാവവുമായി വരദരാജ മന്നാര്‍ ; പിറന്നാള്‍ ദിനത്തില്‍ 'സലാറി'ലെ അഡാര്‍ ലുക്കുമായി പൃഥ്വിരാജ്

മലയാളികളുടെ യുവ സൂപ്പര്‍താരം പൃഥ്വിരാജും (Prithviraj) 'സലാറി'ല്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 'സലാറി'ല്‍ പ്രതിനായക വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത് എന്നാണ് സൂചന. പ്രഭാസ് നായകനായി എത്തുന്ന ചിത്രത്തില്‍ ശ്രുതി ഹാസന്‍ (Shruti Haasan) ആണ് നായികയായി എത്തുന്നത്. കൂടാതെ ജഗപതി ബാബു, ഈശ്വരി റാവു, ടിനു ആനന്ദ് തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തും.

ഭുവന്‍ ഗൗഡയാണ് 'സലാറി'ന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഉജ്ജ്വല്‍ കുല്‍ക്കര്‍ണ്ണി എഡിറ്റിങ്ങ് ചെയ്യുന്നു. രവി ബസ്രൂര്‍ ആണ് സംഗീതം. യൂവി ക്രിയേഷന്‍സ് വിതരണവും ടെന്‍ ഡിഗ്രി നോര്‍ത്ത് വാര്‍ത്ത പ്രചാരണവും നിര്‍വഹിക്കും.

'സലാറി'ന് ശേഷം കൈ നിറയെ ബിഗ് ബജറ്റ് ചിത്രങ്ങളാണ് പ്രമുഖ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസിന്‍റെ നിര്‍മാണത്തില്‍ ഒരുങ്ങാന്‍ തയ്യാറെടുക്കുന്നത്. 'സലാര്‍ പാര്‍ട്ട് 2', 'കാന്താര 2', 'കെജിഎഫ് 3', 'രഘു തത്ത', 'യുവ', 'റിച്ചാര്‍ഡ് ആന്‍റണി', 'ടൈസണ്‍' തുടങ്ങിയവയാണ് അടുത്ത വര്‍ഷം റിലീസ് പ്രഖ്യാപിച്ചിട്ടുള്ള ഹോംബാലെ ഫിലിംസ് നിര്‍മിക്കുന്ന പുതിയ ചിത്രങ്ങള്‍ (Hombale Films new projects).

Also Read: 'സലാര്‍ അപ്ഡേറ്റ് പുറത്തുവിട്ടില്ലെങ്കില്‍ ആത്മഹത്യ ചെയ്യും' ; ഭീഷണിയുമായി പ്രഭാസ് ആരാധകന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.